Posts

വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Image
ശബരിമലക്കു പോകുന്നതിനുവേി വ്രതമെടുത്തിരുന്ന സ്കൂള്‍ വിദ്യാര്‍ഥി ക്ഷേത്രത്തിനു സമീപമുള്ള കനാലില്‍ മുങ്ങി മരിച്ചു. കാട്ടൂര്‍ ഇല്ലിക്കാട് വലിയപറന്പില്‍ വീട്ടില്‍ ശിവദാസന്‍റെ മകന്‍ വിഷ്ണുദാസ് (16) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെ ഹരിപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൊഴുന്നതിനായി ക്ഷേത്രത്തിനു സമീപത്തെ കനാലില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുവാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രിന് വീട്ടുവളപ്പില്‍. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍. കാട്ടൂര്‍ സെന്‍റ് മേരീസ് പോംപെ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും കാട്ടൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മനോജിന്‍റെ സഹോദരപുത്രനുമാണ് വിഷ്ണുദാസ്. അമ്മ: ഷീജ, സഹോദരി: വിസ്മയ.

VHSE- Walk-in-Interview

State Bank of Travancore proposes to conduct a Walk-in-Interview for the selection of Apprenticeship Trainees as detailed below. DATE: 20-11-2009 TIME : 10-00 am VENUE State Bank of Travancore, Regional Office, III Floor, Geethanjali Building (Near Paramekkavu Temple) Round East, Thrissur 1 all students those who have passed their VHS Examinations (Branches ACCOUNTANCY & AUDITING, OFFICE SECRETARYSHIP, MARKETING & SALESMANSHIP, COMPUTER SCIENCE, COMPUTER APPLICATION) after March 2007 to report for the Interview along with the Bio-Data and all certificates in original. TOTAL VACANCIES : 320

ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ കത്തോലിക്കാ മെത്രാന്‍ സമിതി

മനുഷ്യന്‍ നിയന്ത്രിക്കേണ്ട മാധ്യമങ്ങള്‍ മനുഷ്യനെ നിയന്ത്രിക്കുന്ന അപകടകരമായ അവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുന്നതായി കേരള കത്തോലിക്ക മെത്രാന്‍ സമിതി ഇടയലേഖനം. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ്‌ മാത്യു ആനിക്കുഴിക്കാട്ടില്‍ പുറപ്പെടുവിച്ച ഇടയലേഖനം ഞായറാഴ്‌ച പള്ളികളില്‍ വായിച്ചു. ദൃശ്യമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ദുരുപയോഗത്തിനെതിരെ ശക്തമായ താക്കീതാണ്‌ ഇടയലേഖനത്തിലുള്ളത്‌. മാധ്യമങ്ങള്‍ പരസ്യങ്ങളിലൂടെ വീട്‌ ചന്തയാക്കി മാറ്റുന്നു. ആര്‍ത്തിയും അസംതൃപ്‌തിയും വളര്‍ത്തി കുടുംബജീവിതത്തെ താറുമാറാക്കുന്നു. സ്വന്തം സാമ്പത്തികശേഷി പോലും നോക്കാതെ വ്യയംചെയ്യുന്ന കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക്‌ പോകുന്നു. മാധ്യമങ്ങളുടെ പരസ്യഭാഷ മനസ്സിലാക്കണമെന്നും ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ്‌ പണം ചെലവു ചെയ്യണമെന്നും ഇടയലേഖനം പറയുന്നു. മാധ്യമങ്ങള്‍ പലപ്പോഴും ഭാഗിക സത്യമാണ്‌ നല്‍കുന്നത്‌. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പ്രത്യേക വിഷയങ്ങള്‍ തിരഞ്ഞെടുത്ത്‌ നല്‍കുന്നത്‌ വ്യക്തികള്‍ക്കും സമൂഹത്തിനും വലിയ നാശം സൃഷ്ടിക്കാറുണ്ട്‌. സ്ഥാപിത താത്‌പര്യങ്ങളും വാണിജ്യ താത്‌പര്യങ്ങളും രാഷ്ട്രീയ-സാമ്പത്ത...

സുഹൃത്തേ, നിന്നെ ഞാന്‍ അറിയുന്നു"

Image
എനിക്കു നിന്നെയും നിനക്ക് എന്നെയും ഇനിയീ ജന്മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ എന്ന അറിയാത്ത തേങ്ങല്‍ മൗനമായി, പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊന്പരം ഒരു തലയാട്ടില്‍ ഒതുക്കി, വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ........മനസ്സറിയാനും മനസ്സറിഞ്ഞ് സ്നേഹിക്കാനും ഒരു സുഹൃത്ത്, അങ്ങിനെ ഒരു സുഹൃത്തിനെയാണല്ലോ ഏതാരാളും ജീവിതത്തില്‍ ഏറെ വിലമതിക്കുന്നത്. ഒരു കടലിനോളം ആഴമുണ്ട് ഉറ്റസുഹൃത്തിന്‍റെ മന സ്സിന്. പുറത്തറിയാതെ, പുറത്തറി ഞ്ഞാല്‍ തന്നെ വിസ്ഫോടനങ്ങള്‍ ഉണ്ടായേക്കാവുന്ന എത്രയോ രഹ സ്യങ്ങള്‍ സുഹൃത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ ഒളി ഞ്ഞുകിടക്കുന്നു. മനസ്സ് തളരുന്പോള്‍ ആ ദുരന്തം ജീവിതത്തെ കീഴടക്കുന്പോള്‍ നമുക്ക് തല ചായ്ക്കാന്‍ ഒരു തോളിന്‍റെ ആ ശ്വാസം ചെറുതൊന്നുമല്ല. ഒരു സൗ ഹൃദം രണ്ടുേ പര്‍ക്കി ടയില്‍ വീണ് ഊഷ ്മളമാ കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവുമാകുന്ന സുഹൃത്ത് പ്രശ്നങ്ങളുടെ ചുഴിയി ലാകുന്പോള്‍ ആശ്വാസത്തിന് മറ്റൊ രാളെ തേടേണ്ടിവരുന്നുണ്േടാ? സ്വയം ചോദിച്ചുനോക്കു ഞാന്‍ ഒരു നല്ല സുഹൃത്താണോ നിങ്ങള്‍ക്ക് വേണ്ടത് ഒരു നല്ല സുഹൃത്തിനെയ ാണോ നല്ല സുഹൃത്തിനെ എങ്ങനെ തെരഞ്ഞെടുക്കാം? ഒരു സുഹൃത്തിനെ നമുക്ക് എ...

കുമാരിമാര്‍ പ്രണയിനികളാകുന്പോള്‍

Image
"വീ ആര്‍ കൂലീസ് ബട്ട് നോട്ട് ബഗേ...........ഴ്സ് എന്ന ഒറ്റഡയലോഗില്‍ കാറില്‍ പോയ സീമ ജയന്‍റെ കാല്‍ക്കല്‍ വീ ഴുന്നതു കണ്ട് കോരിത്തരിച്ച, ഒട്ടൊ ക്കെ അനുകരിച്ച തലമുറയിവിടെ ഉണ്ടായിരുന്നു. സാന്പത്തികവും ജാതിപരവും സാമൂഹികവുമായ അന്തരങ്ങളെ സ്നേഹത്തിന്‍റെ ഇഴയടുപ്പം കൊണ്ട് തോല്പിച്ച പ്രണയികള്‍. പക്ഷെ അവയൊക്കെ സാമൂഹികമായ ധാര്‍മികതയെ അത്രയ്ക്കൊന്നും ചോദ്യം ചെയ്തിരുന്നില്ല. പ്രണയികളുടെ പ്രായം ഒട്ടൊക്കെ യുവത്വത്തി ന്‍റെ പരിധിയില്‍ പെടുന്നതായിരുന്നു. എതിര്‍ക്കുന്ന വീട്ടുകാരെ നിരാശരാക്കുന്പോഴും കുറ്റബോധത്തിന്‍റെ വിഷമം പലരും മനസ്സില്‍ പേറിയിരുന്നു. ചതിയുടെ കഴുകന്‍ കണ്ണുകളോടെ പ്രണയവല വിരിയ്ക്കുന്നതും കുറവായിരുന്നു. അത് അന്തകാലം, ഇന്ന് കാലം ഏറെ മാറിയിരിക്കുന്നു. പ്രണയം കുറേയൊക്കെ അച്ഛനമ്മമാര്‍ അംഗീകരിച്ചു തുടങ്ങി. പ ക്ഷെ പ്രണയിനികളുടെ പ്രായം കൗമാരത്തിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. അവയില്‍ പലതും കുടുംബങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ക്ക് വഴി വയ് ക്കുന്നു. പ്രണയങ്ങള്‍ പലതും വീട്ടുകാരെ സമൂഹമധ്യത്തില്‍ നിര്‍ദയം അവഹേളിക്കുന്നു. ഒടുവില്‍ മക്കളാണെന്ന് മറന്ന് അച്ഛനമ്മമാര്‍ അവരെ എന്നെന്നക്കുമായി മറക്കുന്നു. ചിലതൊക്ക...

നന്മയുടെ വഴിവിടാതെ ചിറമ്മലച്ചന്‍

നന്മയുടെ വഴിവിടാതെ ചിറമ്മലച്ചന്‍, രോഗികള്‍ക്കായി കാറും വിറ്റു വൃക്കകള്‍ തകരാറിലായി ജീവിതം വഴിമുട്ടിയ ഗോപിനാഥനു വൃക്ക ദാനം ചെയ്ത് മാതൃക കാട്ടിയ ഫാ. ഡേവീസ് ചിറമ്മല്‍ നിര്‍ധനരോഗിക്കു വൃക്കമാറ്റി വയ്ക്കലിന് പണം സ്വരൂപിക്കാന്‍ സ്വന്തം സാന്‍ട്രോ കാറും വിറ്റു. ഒരു ലക്ഷം രൂപയ്ക്കാണ് കാര്‍ വിറ്റത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തതു മൂലം കുറച്ചുകാലത്തേക്ക് വാഹനം ഡ്രൈവ് ചെയ്യാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. കാര്‍ ഉപയോഗിക്കാതെ കിടക്കുന്നതും ഇപ്പോള്‍ വില്‍ക്കുന്നതിനു കാരണമാണെന്ന് ഫാ ചിറമ്മല്‍ പറഞ്ഞു. കിഡ്നി ഫൗണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ ഫാ. ചിറമ്മല്‍ കാര്‍ വിറ്റുകിട്ടിയ തുക ഫൗണ്േടഷന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു നിര്‍ധനവൃക്കരോഗിയുടെ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായമായി കൈമാറും. ഇക്കൊല്ലം പത്തു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്താനാണ് ഫൗണ്േടഷന്‍ തയാറെടുക്കുന്നത്. ഇതില്‍ ബന്ധുക്കള്‍ വൃക്ക നല്‍കാന്‍ തയാറായ, എന്നാല്‍ സാന്പത്തികസ്ഥിതി ഇല്ലാത്തവര്‍ക്കാണ് കിഡ്നി ഫൗണ്േടഷന്‍ ധനസഹായം നല്‍കുന്നത്. ശസ്ത്രക്രിയാ ചെലവുകള്‍ക്കായി രണ്ടുലക്ഷം രൂപയാണ് ഫൗണ്േടഷന്‍ നല്‍ കുക. പ്രധാനമന്...

യുവക്രിസ്-2009

അതിരൂപത യുവജനനേതൃസംഗമം യുവക്രിസ്-2009 ഡിസംബര്‍ 13ന് അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ അതിരൂപത യുവജനനേതൃസംഗമം യുവക്രിസ്-2009 ഡിസംബര്‍ 13ന് ടൗണ്‍ഹാളില്‍ നടത്തും. അതിരൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളില്‍ നിന്നും അയ്യായിരത്തോളം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓരോ കുടുംബകൂട്ടായ്മ യൂണിറ്റില്‍നിന്നും ഒരു യുവാവും യുവതിയും പങ്കെടുക്കുന്ന സംഗമത്തില്‍ യുവജനഭാരവാഹികള്‍ നേരിടുന്ന വെല്ലുവിളികളും യുവജനങ്ങള്‍ നേതൃനിരയിലേക്ക് വരേണ്ടതിന്‍റെ ആവശ്യകതയും ചര്‍ച്ചാവിഷയമാകും. സംഗമത്തിന്‍റെ നടത്തിപ്പിന് സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളായി ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, എം.പി ജെറാം മാസ്റ്റര്‍-ജനറല്‍ കണ്‍വീനര്‍, ഡെയ്സണ്‍ പാണേങ്ങാടന്‍-ജനറല്‍ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.