1. ഭാര്യയെ ' എടി ', ' നീ ' എന്നൊക്കെ വിളിക്കുന്നതിനു പകരം ' കുട്ടാ , കുട്ടാ ' എന്ന് മാത്രമേ വിളിക്കാവൂ . സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന് എഴുതിയ ' ഏപ്രില്‍ പതിനെട്ട് ' എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര് ശിക്കുന്നുണ്ട് . 2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള് ' കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ , ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ ' എന്ന് പറയുക . നിങ്ങള്‍ യഥാര് ത്ഥത്തില് തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല . പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും . 3. പത്രം വായിക്കുമ്പോള്‍ , മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക . രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും . ഇല്ലെങ്കില്‍ , ' ഈ വീട്ടില്‍ എനിക...