Posts

കഴുത്ത് വേദനയ്ക്ക് സൗജന്യ ചികിത്സ

കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ വിഭാഗത്തില്‍ കഴുത്തുവേദന കൈയിലേക്കിറങ്ങി വരുന്ന രോഗത്തിന് 55 വയസ്സിന് താഴെയുള്ളവര്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു. താത്പര്യമുള്ളവര്‍ 9495852072 നമ്പറില്‍ ബന്ധപ്പെടണം.

റിലയന്‍സിന് രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ലാഭം

Image
റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 5,631 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 5,589 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനം മാത്രമാണ് വര്‍ധന. എങ്കിലും രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭമാണ് ഇപ്പോഴത്തേത്. വിറ്റുവരവ് 13 ശതമാനം ഉയര്‍ന്ന് 97,807 കോടി രൂപയിലെത്തി. മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ഓഹരിയൊന്നിന് 9.50 രൂപ നിരക്കില്‍ ലാഭവീതം പ്രഖ്യാപിച്ചു.  മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 4.7 ശതമാനം ഉയര്‍ന്ന് 21,984 കോടി രൂപയായി. ഇന്ത്യയിലെ ഒരു കമ്പനി പുറത്തുവിടുന്ന ഏറ്റവും ഉയര്‍ന്ന ലാഭമാണ് ഇത്. വിറ്റുവരവ് 8.1 ശതമാനം വര്‍ധനയോടെ 4,01,302 കോടി രൂപയിലെത്തി. തൃപ്തികരമായ വര്‍ഷമായിരുന്നു 2013-14 എന്നും ഈ കാലയളവില്‍ എണ്ണശുദ്ധീകരണ ബിസിനസ് ഏറ്റവും ഉയര്‍ന്ന ലാഭം നല്‍കിയെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. പെട്രോ കെമിക്കല്‍ മാര്‍ജിനും വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ റീട്ടെയില്‍ ബിസിനസ് ലാഭത്തിലാകുകയും ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായി മാറുകയ...

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും

Image
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും ഉള്‍പ്പെടുത്തുന്നു. ഇതിന്റെ സിലബസ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) തയ്യാറാക്കി. ഇതിലേക്കാവശ്യമുള്ള അധ്യാപകരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമായി. 1600 അധ്യാപകര്‍ക്ക് പുതിയതായി അവസരം കിട്ടുമെന്നാണ് വിവരം.  വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായിട്ടാണ് കലാപഠനം പാഠ്യപദ്ധതിയില്‍ സ്ഥാനംപിടിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചന/ശില്പകല, നാടകം/സിനിമ എന്നീ ഇനങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൈമറി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യക്രമമാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സിലബസ്സും തയ്യാറായി വരുന്നു. എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധര്‍ ചേര്‍ന്നാണ് സിലബസ് തയ്യാറാക്കിയത്. ഇതിലേക്ക് നിയമിക്കുന്ന താത്കാലിക അധ്യാപകര്‍ക്ക് 14,000 രൂപ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ദേശീയ അധ്യാപക നയത്തിന്റെ ഭാഗമായതിനാല്‍ ഇതിനാവശ്യമായ തുക സര്‍വശിക്ഷാ അഭിയാന്‍ വഴി നല്‍കും. സംസ്ഥാന ...

പുറപ്പാടിന്റെ ദൃശ്യാവിഷ്‌കാരം ചരിത്രമായി

സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വിശ്വാസോത്സവ ധ്യാന കണ്‍വെന്‍ഷന് സമാപനം കുറിച്ച് നടത്തിയ പഴയ നിയമത്തിലെ പുറപ്പാടിന്റെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ദൃശ്യാവിഷ്‌കാരം ചരിത്രസംഭവമായി. ദൃശ്യാവിഷ്‌കാരത്തില്‍ വേഷമിട്ടവരില്‍ ചിറ്റാട്ടുകര ഇടവകയിലെ കുഞ്ഞുങ്ങള്‍ മുതല്‍ 90 വയസ്സ് പിന്നിട്ടവര്‍ വരെ ഉണ്ടായിരുന്നു. ഒരാഴ്ചയായി നടന്നുവരുന്ന വിശ്വാസോത്സവത്തിന് സമാപനംകുറിച്ചുകൊണ്ടുള്ള പഴയ നിയമത്തിന്റെ പുറപ്പാടിന്റെ ചരിത്രം പുനഃസൃഷ്ടിക്കുവാന്‍ ഇടവക അംഗങ്ങള്‍ തയ്യാറെടുത്തതിന്റെ വിജയമായിരുന്നു ഞായറാഴ്ച വൈകീട്ട് ദേവാലയ തിരുമറ്റത്തു നടന്ന പുറപ്പാടിന്റെ വര്‍ണ്ണക്കാഴ്ചയുടെ ദൃശ്യാവിഷ്‌കാരം. ഒട്ടകം, കുതിര, കഴുത, പശു, ആടുമാടുകള്‍ തുടങ്ങിയ ധാരാളം വളര്‍ത്തുമൃഗങ്ങളും ഇടവകാംഗങ്ങളോടൊപ്പം ദൃശ്യാവിഷ്‌കാരത്തില്‍ പങ്കെടുത്തു. 9 ഗോത്രങ്ങള്‍ക്കുള്ള കൂടാരങ്ങള്‍ ഉള്‍പ്പെട്ട 25000 ചതുരശ്ര അടിയില്‍ പ്രത്യേകം തയ്യാറാക്കിയ 15ഓളം വേദികളിലായാണ് ഈ പുതുമയാര്‍ന്ന ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. സീരിയല്‍ ആര്‍ട്ടിസ്റ്റ് ജിന്റോ തെക്കിനിയത്താണ് പുറപ്പാടിന്റെ സംവിധായകന്‍.

ദുഃഖിതരില്‍ ദൈവത്തെ കാണണം-ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്‌

വേദനകള്‍ക്കു നേരെ കണ്ണടയ്ക്കുന്ന മനുഷ്യന്‍ ദൈവത്തെ മറക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രിസ്തുവിന്റെ പീഡാനുഭവ വാരത്തോടനുബന്ധിച്ച് തൃശ്ശൂര്‍ അതിരൂപതയുടെ സാമൂഹിക ശുശ്രൂഷാ കേന്ദ്രമായ സാന്ത്വനം സംഘടിപ്പിച്ച രോഗികളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെസഹാ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വികലാംഗരുടെ കാല്‍ കഴുകുന്നത് നിരാലംബരായ സഹോദരങ്ങളോട് സഭയുടെ കരുതലിന്റെ പ്രകാശനമാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അപകടങ്ങളില്‍ നട്ടെല്ല് തകര്‍ന്ന് വേദനിക്കുന്ന നാലപ്പതോളം രോഗികളാണ് ലൂര്‍ദ്ദ് കത്തീഡ്രലില്‍ ഒത്തുകൂടിയത്. വൈദിക വിശുദ്ധീകരണ ദിനത്തിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം ആര്‍ച്ച് ബിഷപ്പ് രോഗികളെ ആശീര്‍വദിച്ചു. രോഗികള്‍ക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ചു. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധവാര ചിന്തകള്‍ പങ്കുവെച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ്പ് മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍ , മോണ്‍. ജോര്‍ജ്ജ് എടക്കളത്തൂര്‍, മോണ്‍. ജോര്‍ജ്ജ് കോമ്പാറ, ഫാ. റോബര്‍ട്ട് തോമസ് പുതുശ്ശേരി എന്നിവര്‍ സഹകാര്‍മികരായി. സി.എം.ഐ. പ്രിയോര്‍ ജ...

കായികപരിശീലനം തുടങ്ങി

സെന്റ്. ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് അവധിക്കാല കായി പരിശീലനം തുടങ്ങി. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ് എന്നീ ഇനങ്ങളിലാണ് ഒരുമാസം നീളുന്ന പരിശീലനം. ദേശീയ ഫുട്‌ബോള്‍ താരം ടി.ജി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് കണിച്ചിക്കാട്ടില്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ഫ്രാന്‍സിസ് സേവ്യര്‍, ഫാ. പോള്‍ പള്ളിക്കാട്ടില്‍, സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി വി.എസ്. സെബി, കായികാധ്യാപകന്‍ ജോബി ജോസ്, സജിത്ത് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.  ഫുട്‌ബോളില്‍ എന്‍. കബീറും ക്രിക്കറ്റില്‍ ജോബി ജോസും ബാസ്‌കറ്റ് ബോളില്‍ എം.പി. ഷാജനുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. നൂറിലധികം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Thavalayum Chakum Award night

Image
The drama group of BBLP School Manathala produces a 30 minute long short film in which it depicts the mental struggle of an eight-year-old who reacts against the environmental pollution and destruction. The drama 'Thavalayum Chakum Meenum Chakum Chachikuttiyum Chakum' gives a vivid message on the environmental protection.- Award night