Posts

+2 / vhse result 2014

Image
PLUS TWO RESULTS Individual Result-1 Individual Result-2 School Result-1 School Result-2 VHSE RESULTS Individual Result-1 Individual Result-2 School Result-1 School Result-2

പാവപ്പെട്ടവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് ആരോഗ്യരംഗത്ത് സുരക്ഷിതത്വവും സ്വാശ്രയത്വവും നേടിക്കൊടുക്കുന്നതിനായി രാജീവ്ഗാന്ധി റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നടപ്പിലാക്കുന്ന രാജീവ്ഗാന്ധി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 21നാരംഭിക്കും. 30 വരെ അമല ആസ്​പത്രിയില്‍ രജിസ്‌ട്രേഷന്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അച്ഛന്‍, അമ്മ, മൂന്നുമക്കള്‍ എന്നിവരടങ്ങുന്ന അഞ്ചംഗ കുടുംബത്തിനെ പ്രതിവര്‍ഷം 75,000 രൂപ വരെയുള്ള ചികിത്സാ സഹായമാണ് അമല ആസ്​പത്രിയുടെ സംയുക്ത സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിവഴി ലഭിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകുന്ന കുടുംബം 500 രൂപ ഗുണഭോക്തൃവിഹിതം രജിസ്‌ട്രേഷന്‍ സമയത്ത് അടയ്ക്കണം. ജൂണ്‍ 1 മുതല്‍ മെയ് 31 വരെയാണ് സൗജന്യമായ ചികിത്സ അമല ആസ്​പത്രിയില്‍ ലഭ്യമാകുക. 3 വയസ്സുമുതല്‍ 70 വയസ്സുവരെയാണ് അംഗങ്ങള്‍ക്കുള്ള പ്രായപരിധി. രജിസ്‌ട്രേഷന്‍ സമയത്ത് റേഷന്‍കാര്‍ഡിലെ പേരുവിവരം അടങ്ങിയ പേജിന്റെ പകര്‍പ്പ് ഹാജരാക്കണം. ഓരോ കുടുംബത്തിനു പുറമെ സ്വയം സഹായസംഘങ്ങള്‍, മറ്റു ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും പദ്ധതിയി...

അധ്യാപക ഒഴിവ്‌

വലപ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഏപ്രില്‍ 23ന് രാവിലെ 10.30ന് പ്ലസ് ടു ഓഫീസില്‍ മുഖാമുഖത്തിന് ഹാജരാകണം.

കഴുത്ത് വേദനയ്ക്ക് സൗജന്യ ചികിത്സ

കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ വിഭാഗത്തില്‍ കഴുത്തുവേദന കൈയിലേക്കിറങ്ങി വരുന്ന രോഗത്തിന് 55 വയസ്സിന് താഴെയുള്ളവര്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു. താത്പര്യമുള്ളവര്‍ 9495852072 നമ്പറില്‍ ബന്ധപ്പെടണം.

റിലയന്‍സിന് രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ലാഭം

Image
റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 5,631 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 5,589 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനം മാത്രമാണ് വര്‍ധന. എങ്കിലും രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭമാണ് ഇപ്പോഴത്തേത്. വിറ്റുവരവ് 13 ശതമാനം ഉയര്‍ന്ന് 97,807 കോടി രൂപയിലെത്തി. മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ഓഹരിയൊന്നിന് 9.50 രൂപ നിരക്കില്‍ ലാഭവീതം പ്രഖ്യാപിച്ചു.  മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 4.7 ശതമാനം ഉയര്‍ന്ന് 21,984 കോടി രൂപയായി. ഇന്ത്യയിലെ ഒരു കമ്പനി പുറത്തുവിടുന്ന ഏറ്റവും ഉയര്‍ന്ന ലാഭമാണ് ഇത്. വിറ്റുവരവ് 8.1 ശതമാനം വര്‍ധനയോടെ 4,01,302 കോടി രൂപയിലെത്തി. തൃപ്തികരമായ വര്‍ഷമായിരുന്നു 2013-14 എന്നും ഈ കാലയളവില്‍ എണ്ണശുദ്ധീകരണ ബിസിനസ് ഏറ്റവും ഉയര്‍ന്ന ലാഭം നല്‍കിയെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. പെട്രോ കെമിക്കല്‍ മാര്‍ജിനും വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ റീട്ടെയില്‍ ബിസിനസ് ലാഭത്തിലാകുകയും ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായി മാറുകയ...

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും

Image
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും ഉള്‍പ്പെടുത്തുന്നു. ഇതിന്റെ സിലബസ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) തയ്യാറാക്കി. ഇതിലേക്കാവശ്യമുള്ള അധ്യാപകരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമായി. 1600 അധ്യാപകര്‍ക്ക് പുതിയതായി അവസരം കിട്ടുമെന്നാണ് വിവരം.  വിദ്യാഭ്യാസാവകാശ നിയമത്തിന്റെ ഭാഗമായിട്ടാണ് കലാപഠനം പാഠ്യപദ്ധതിയില്‍ സ്ഥാനംപിടിക്കുന്നത്. സംഗീതം, നൃത്തം, ചിത്രരചന/ശില്പകല, നാടകം/സിനിമ എന്നീ ഇനങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൈമറി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യക്രമമാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള സിലബസ്സും തയ്യാറായി വരുന്നു. എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ മണക്കാല ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധര്‍ ചേര്‍ന്നാണ് സിലബസ് തയ്യാറാക്കിയത്. ഇതിലേക്ക് നിയമിക്കുന്ന താത്കാലിക അധ്യാപകര്‍ക്ക് 14,000 രൂപ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ദേശീയ അധ്യാപക നയത്തിന്റെ ഭാഗമായതിനാല്‍ ഇതിനാവശ്യമായ തുക സര്‍വശിക്ഷാ അഭിയാന്‍ വഴി നല്‍കും. സംസ്ഥാന ...

പുറപ്പാടിന്റെ ദൃശ്യാവിഷ്‌കാരം ചരിത്രമായി

സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വിശ്വാസോത്സവ ധ്യാന കണ്‍വെന്‍ഷന് സമാപനം കുറിച്ച് നടത്തിയ പഴയ നിയമത്തിലെ പുറപ്പാടിന്റെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ദൃശ്യാവിഷ്‌കാരം ചരിത്രസംഭവമായി. ദൃശ്യാവിഷ്‌കാരത്തില്‍ വേഷമിട്ടവരില്‍ ചിറ്റാട്ടുകര ഇടവകയിലെ കുഞ്ഞുങ്ങള്‍ മുതല്‍ 90 വയസ്സ് പിന്നിട്ടവര്‍ വരെ ഉണ്ടായിരുന്നു. ഒരാഴ്ചയായി നടന്നുവരുന്ന വിശ്വാസോത്സവത്തിന് സമാപനംകുറിച്ചുകൊണ്ടുള്ള പഴയ നിയമത്തിന്റെ പുറപ്പാടിന്റെ ചരിത്രം പുനഃസൃഷ്ടിക്കുവാന്‍ ഇടവക അംഗങ്ങള്‍ തയ്യാറെടുത്തതിന്റെ വിജയമായിരുന്നു ഞായറാഴ്ച വൈകീട്ട് ദേവാലയ തിരുമറ്റത്തു നടന്ന പുറപ്പാടിന്റെ വര്‍ണ്ണക്കാഴ്ചയുടെ ദൃശ്യാവിഷ്‌കാരം. ഒട്ടകം, കുതിര, കഴുത, പശു, ആടുമാടുകള്‍ തുടങ്ങിയ ധാരാളം വളര്‍ത്തുമൃഗങ്ങളും ഇടവകാംഗങ്ങളോടൊപ്പം ദൃശ്യാവിഷ്‌കാരത്തില്‍ പങ്കെടുത്തു. 9 ഗോത്രങ്ങള്‍ക്കുള്ള കൂടാരങ്ങള്‍ ഉള്‍പ്പെട്ട 25000 ചതുരശ്ര അടിയില്‍ പ്രത്യേകം തയ്യാറാക്കിയ 15ഓളം വേദികളിലായാണ് ഈ പുതുമയാര്‍ന്ന ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. സീരിയല്‍ ആര്‍ട്ടിസ്റ്റ് ജിന്റോ തെക്കിനിയത്താണ് പുറപ്പാടിന്റെ സംവിധായകന്‍.