Posts

മെഗാവിജ്ഞാപനവുമായി പി.എസ്.സി.

Image
155 തസ്തികകളിലേക്ക് ഇപ്പോള് അപേക്ഷിക്കാം വൊക്കേഷണല് ഹയര്‌സെക്കന്ഡറിയിലെ 42 ട്രേഡുകളില് ലബോറട്ടറി ടെക്‌നിക്കല് അസിസ്റ്റന്റ് ഉള്‌പ്പെടെ 155 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകളില് അസിസ്റ്റന്റ് സിവില് എഞ്ചിനിയര്, പരിസ്ഥിതി കാലാവസ്ഥാ വകുപ്പില് എന്വയോണ്മെന്റല് ഓഫീസര് തുടങ്ങി 34 തസ്തികകളില് ജനറല് റിക്രൂട്ട്‌മെന്റാണ്. ജൂണ് 18നകം ഒണ്‌ലൈനായി അപേക്ഷിക്കണം.വെബ്‌സൈറ്റ്: www.keralapsc.gov.in അപേക്ഷിക്കാവുന്ന തസ്തിക കാറ്റഗറി നമ്പര് സഹിതം ജനറല് റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) 98/2014 എന്വയോണ്മെന്റല് ഓഫീസര്, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പ്. 99/2014 അസിസ്റ്റന്റ് എന്‍ജിനീയര് (സിവില്), തദ്ദേശ സ്വയംഭരണം 100/2014 അസിസ്റ്റന്റ് എന്‍ജിനീയര് (സിവില്), തദ്ദേശ സ്വയംഭരണം (തസ്തികമാറ്റം). 101/2014103/2014 അസിസ്റ്റന്റ് എന്‍ജീനീയര് (സിവില്),പൊതുമരാമത്ത്/ജലസേചനം 104/2014 ലക്ചറര് ഇന് ബയോമെഡിക്കല് എന്‍ജിനീയറിങ് (പോളിടെക്‌നിക്കുകള്) 105/2014 അസിസ്റ്റന്റ് എന്വയോണ്മെന്റല് ഓഫീസര്, പരിസ്ഥിതികാലാവസ്ഥ വ്യതിയാന വകുപ്പ് 106/2014 നോണ് വൊക്കേഷണല് ടീച്ചര്, കൊമേഴ...

വൊക്കേഷണലിലെ എ പ്ലസ് തിളക്കങ്ങള്‍

Image
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരിലെ അഞ്ചില്‍ മൂന്ന് പേരും തൃശ്ശൂരിന്റെ താരങ്ങള്‍. നടവരമ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദര്‍ശ്, ആളൂര്‍ എസ്.എന്‍. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനീസ് മുഹമ്മദ്, ആര്യംപാടം സര്‍വ്വോദയം വൊക്കേഷണല്‍ സ്‌കൂളിലെ എന്‍.എച്ച്. ഹരിത എന്നിവരാണ് എ പ്ലസിന്റെ തിളക്കത്തിലുള്ളത്. കര്‍ണ്ണാടകയിലെ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാന്‍ ബാംഗ്ലൂരില്‍ എത്തിയപ്പോഴാണ് നടവരമ്പ് സ്‌കൂളിലെ ആദര്‍ശിന് മുഴുവന്‍ എ പ്ലസുമായി പരീക്ഷാഫലം എത്തുന്നത്. മാള മടത്തുംപടിയില്‍ പുതിയേടത്ത് സുരേഷ് കുമാറിന്റെയും പ്രമീളയുടെയും രണ്ടാമത്തെ മകനാണ് ആദര്‍ശ്.   മാത്തമാറ്റിക്‌സ് ഇല്ലാത്ത ബയോളജി സയന്‍സ് കോഴ്‌സായ ഡൊമസ്റ്റിക് നഴ്‌സിങ്ങിലാണ് ആളൂര്‍ എസ്.എന്‍. സ്‌കൂളിലെ അനീസ് മുഹമ്മദിന്റെ ഹയര്‍ സെക്കന്‍ഡറി പഠനം. ചാലക്കുടിക്ക് സമീപം ചൗക്കയില്‍ നടുക്കുഴിയില്‍ മുഹമ്മദ് കോയയുടെയും ബിന്ദുവിന്റെയും മകനാണ് അനീസ്.  സര്‍വ്വോദയം സ്‌കൂളിലെ ഹരിതയുടെ വിജയം അമ്പലപുരത്തിന്റെയും ആര്യംപാടത്തിന്റെയും തിളക്കം വര്‍ധിപ്പിക്കുന്നു. വൊക്കേഷണല...

+2 / vhse result 2014

Image
PLUS TWO RESULTS Individual Result-1 Individual Result-2 School Result-1 School Result-2 VHSE RESULTS Individual Result-1 Individual Result-2 School Result-1 School Result-2

പാവപ്പെട്ടവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് ആരോഗ്യരംഗത്ത് സുരക്ഷിതത്വവും സ്വാശ്രയത്വവും നേടിക്കൊടുക്കുന്നതിനായി രാജീവ്ഗാന്ധി റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നടപ്പിലാക്കുന്ന രാജീവ്ഗാന്ധി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 21നാരംഭിക്കും. 30 വരെ അമല ആസ്​പത്രിയില്‍ രജിസ്‌ട്രേഷന്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അച്ഛന്‍, അമ്മ, മൂന്നുമക്കള്‍ എന്നിവരടങ്ങുന്ന അഞ്ചംഗ കുടുംബത്തിനെ പ്രതിവര്‍ഷം 75,000 രൂപ വരെയുള്ള ചികിത്സാ സഹായമാണ് അമല ആസ്​പത്രിയുടെ സംയുക്ത സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിവഴി ലഭിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകുന്ന കുടുംബം 500 രൂപ ഗുണഭോക്തൃവിഹിതം രജിസ്‌ട്രേഷന്‍ സമയത്ത് അടയ്ക്കണം. ജൂണ്‍ 1 മുതല്‍ മെയ് 31 വരെയാണ് സൗജന്യമായ ചികിത്സ അമല ആസ്​പത്രിയില്‍ ലഭ്യമാകുക. 3 വയസ്സുമുതല്‍ 70 വയസ്സുവരെയാണ് അംഗങ്ങള്‍ക്കുള്ള പ്രായപരിധി. രജിസ്‌ട്രേഷന്‍ സമയത്ത് റേഷന്‍കാര്‍ഡിലെ പേരുവിവരം അടങ്ങിയ പേജിന്റെ പകര്‍പ്പ് ഹാജരാക്കണം. ഓരോ കുടുംബത്തിനു പുറമെ സ്വയം സഹായസംഘങ്ങള്‍, മറ്റു ഗ്രൂപ്പുകള്‍ എന്നിവര്‍ക്കും പദ്ധതിയി...

അധ്യാപക ഒഴിവ്‌

വലപ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഏപ്രില്‍ 23ന് രാവിലെ 10.30ന് പ്ലസ് ടു ഓഫീസില്‍ മുഖാമുഖത്തിന് ഹാജരാകണം.

കഴുത്ത് വേദനയ്ക്ക് സൗജന്യ ചികിത്സ

കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ വിഭാഗത്തില്‍ കഴുത്തുവേദന കൈയിലേക്കിറങ്ങി വരുന്ന രോഗത്തിന് 55 വയസ്സിന് താഴെയുള്ളവര്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു. താത്പര്യമുള്ളവര്‍ 9495852072 നമ്പറില്‍ ബന്ധപ്പെടണം.

റിലയന്‍സിന് രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ലാഭം

Image
റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 5,631 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 5,589 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനം മാത്രമാണ് വര്‍ധന. എങ്കിലും രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭമാണ് ഇപ്പോഴത്തേത്. വിറ്റുവരവ് 13 ശതമാനം ഉയര്‍ന്ന് 97,807 കോടി രൂപയിലെത്തി. മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ഓഹരിയൊന്നിന് 9.50 രൂപ നിരക്കില്‍ ലാഭവീതം പ്രഖ്യാപിച്ചു.  മൊത്തം സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 4.7 ശതമാനം ഉയര്‍ന്ന് 21,984 കോടി രൂപയായി. ഇന്ത്യയിലെ ഒരു കമ്പനി പുറത്തുവിടുന്ന ഏറ്റവും ഉയര്‍ന്ന ലാഭമാണ് ഇത്. വിറ്റുവരവ് 8.1 ശതമാനം വര്‍ധനയോടെ 4,01,302 കോടി രൂപയിലെത്തി. തൃപ്തികരമായ വര്‍ഷമായിരുന്നു 2013-14 എന്നും ഈ കാലയളവില്‍ എണ്ണശുദ്ധീകരണ ബിസിനസ് ഏറ്റവും ഉയര്‍ന്ന ലാഭം നല്‍കിയെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. പെട്രോ കെമിക്കല്‍ മാര്‍ജിനും വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ റീട്ടെയില്‍ ബിസിനസ് ലാഭത്തിലാകുകയും ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായി മാറുകയ...