പോസ്റ്റുകള്‍

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല ഉയരും

ഇമേജ്
അയ്യായിരത്തോളം വരുന്ന കൗമാര പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന തൃശ്ശൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച പാവറട്ടിയില്‍ തിരശീല ഉയരും. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാരാണ് മത്സരത്തിനെത്തുന്നത്. പ്രധാന വേദിയായ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ബി.എഡ് ട്രൈയ്‌നിങ് കോളേജ്, സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍, സി.കെ.സി. ടീച്ചേഴ്‌സ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ട്, സി.കെ.സി. എല്‍.പി. സ്‌കൂള്‍, എല്‍.എഫ്.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലെ 11 വേദികളിലാണ് മത്സരം നടക്കുന്നത്. പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍, സി.കെ.സി. എല്‍.പി. സ്‌കൂള്‍, എന്നിവിടങ്ങളിലാണ് ഓപ്പണ്‍ സ്റ്റേജുകളുള്ളത്. ആണ്‍കുട്ടികള്‍ക്ക് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെണ്‍കുട്ടികള്‍ക്ക് സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളിലുമാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് ബുധനാഴ്ച രാവിലെ 8.30ന് തൃശ്ശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഉഷാ കിരണ്‍ പതാക ഉയര്‍ത്തും. 8.45ന് പാവറട്ടി സംസ്‌കൃത വിദ്യാപീഠം...

ശമ്പളക്കമ്മീഷന്‍ അധ്യാപകരെ തരംതാഴ്ത്തി -എ.കെ.എസ്.ടി.യു.

സമാന ശമ്പളനിരക്കില്‍ ജോലി ചെയ്തിരുന്ന ഇതരവിഭാഗം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളസ്‌കെയില്‍ അനുവദിച്ചപ്പോള്‍ അധ്യാപകര്‍ക്ക് അത് നിഷേധിക്കുകയും തരംതാഴ്ത്തുകയും ചെയ്ത നടപടി പുനപ്പരിശോധിക്കണമെന്ന് എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രൈമറി അധ്യാപകരുടെ ശമ്പളസ്‌കെയിലായിരുന്ന 6680-10690ന് പകരം 11620-18540 ആണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍. 6680 രൂപ അടിസ്ഥാനശമ്പളമുണ്ടായിരുന്ന യു.ഡി.ക്ലാര്‍ക്ക് തസ്തികയുള്‍പ്പടെയുള്ളവരുടെ സ്‌കെയില്‍ 13210-20740 ആയി വര്‍ധിപ്പിച്ചു. അടിസ്ഥാനശമ്പളത്തില്‍ തന്നെ 1590 രൂപയുടെ വ്യത്യാസമാണുള്ളത്. ഹയര്‍സെക്കന്‍ഡറി മേഖലയിലെ അധ്യാപകര്‍ക്കാകട്ടെ നിലവിലുള്ള 11070-18450 എന്ന സ്‌കെയിലിനു പകരം 19240-32110 സ്‌കെയിലാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതേനിരക്കില്‍ ശമ്പളം പറ്റിയിരുന്ന മറ്റ് ജീവനക്കാര്‍ക്ക് 20740-33650 സ്‌കെയിലാണ് അനുവദിച്ചിട്ടുള്ളത്. 1500 രൂപയുടെ വ്യത്യാസമുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഡയറ്റ് അധ്യാപകര്‍ക്കും ഇതിന് സമാനമായ തരംതാഴ്ത്തല്‍ ശമ്പളസ്‌കെയിലില്‍ ഉണ്ടായിട്ടുണ്ട്. ഇത് പരിഹൃതമായില്ലെങ്കില്...

ശമ്പളപരിഷ്‌കരണം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കണം

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ള അവഗണനയും അപാകങ്ങളും പരിഹരിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2ന്റെ ശമ്പളം മുന്‍കാലങ്ങളിലെപ്പോലെ യു.ഡി. ക്ലാര്‍ക്കിന് തുല്യമായി വര്‍ധിപ്പിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് രാജശേഖരന്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അരുമാനൂര്‍ രാജന്‍, ജയപ്രകാശ് (തൃശ്ശൂര്‍), അജയകുമാര്‍ (എറണാകുളം), ശര്‍മ (പത്തനംതിട്ട) തുടങ്ങിയവര്‍ സംസാരിച്ചു.

ക്ലാസ്‌ഫോര്‍ ജീവനക്കാരും സമരത്തിന്

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ വകുപ്പുതല ഉദ്യോഗക്കയറ്റം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവ. ക്ലാസ്‌ഫോര്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരത്തിലേക്ക് പോകുമെന്ന് ജനറല്‍സെക്രട്ടറി കരുനാഗപ്പള്ളി അജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 24ന് സെക്രട്ടേറിയറ്റ്പടിക്കല്‍ ജീവനക്കാര്‍ ഉപവാസസമരം നടത്തും. ശമ്പള കമ്മീഷന്‍ നാലാമത്തെ ഹയര്‍ ഗ്രേഡാണ് നല്‍കിയത്. ഇത് പുനഃപരിശോധിക്കണം. ഹയര്‍ഗ്രേഡ് വാങ്ങിയ ക്ലാസ്‌ഫോര്‍ ജീവനക്കാര്‍ക്ക് ഇന്‍ഗ്രിമെന്റ് ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാനായി ഉയര്‍ന്ന സ്‌കെയില്‍ അനുവദിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ശാസ്ത്രമേള കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കാന്‍ വിദഗ്ദ്ധസമിതി

ശാസ്ത്രമേളയിലെ മൗലികമായ കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കാന്‍ വിദഗ്ദ്ധ സമിതി തയ്യാറാക്കുന്ന അപേക്ഷകള്‍ ഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്നോവേഷന്‍ കൗണ്‍സിലിന് സമര്‍പ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയോഗിക്കുന്ന വിദഗ്ദ്ധ സമിതി ശാസ്ത്രമേളയിലവതരിപ്പിച്ച കണ്ടുപിടുത്തങ്ങളില്‍ പേറ്റന്റിനര്‍ഹമായവ തിരഞ്ഞെടുക്കും. ഇതിനുശേഷമായിരിക്കും അപേക്ഷ സമര്‍പ്പിക്കുക. ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ സ്ഥാപകനായ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മാര്‍ഗനിര്‍ദേശങ്ങളോടെയാകുമിത്. പേറ്റന്റിനുള്ള അപേക്ഷ പരിഗണിക്കപ്പെട്ടാല്‍ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥിക്കുള്ള തുടര്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കും. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ തുടര്‍ നടപടികള്‍ വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കും. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീടുള്ള നടപടികള്‍ തുടരാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയാതിരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാ...

ശമ്പളപരിഷ്‌കരണം: സംഘടനകള്‍ക്ക് എതിര്‍പ്പ്

ഇമേജ്
ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിനെതിരെ ജിവനക്കാരുടെ സംഘടനകളുടെ പ്രതിഷേധം വ്യാപകമാകുന്നു. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് കൃഷി ഓഫീസര്‍മാരോട് നീതി കാണിച്ചില്ലെന്ന് അസോസിയേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ് കേരള കുറ്റപ്പെടുത്തി. സാങ്കേതികേതര വിഭാഗങ്ങളോട് ഉദാരമായ സമീപനം സ്വീകരിക്കുകയും പ്രൊഫഷണലുകളായ കൃഷി ഓഫീസര്‍മാരോട് വിവേചനം കാട്ടുകയുമാണ് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. എന്‍ട്രി കേഡറില്‍ പ്രൊമോഷനില്ലാതെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന കൃഷി ഓഫീസര്‍മാര്‍ക്കുപോലും നിലവിലെ ശുപാര്‍ശപ്രകാരം കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീമിലെ രണ്ടാമത്തെ നോണ്‍ കേഡര്‍ പ്രൊമോഷന്‍ ലഭിക്കുകയില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ശമ്പളപരിഷ്‌കരണം വി.എച്ച്.എസ്, പ്ലസ്ടു അധ്യാപകരോടുള്ള വഞ്ചനയാണെന്ന് വി.എച്ച്.എസ്. നോണ്‍ വെക്കേഷണല്‍ ലക്ചറേറഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളും ഇരുട്ടടിയായിരിക്കുകയാണെന്ന് കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആവശ്യത്തിന് മിനിസ്റ്...

ആര്‍ഭാട വിവാഹങ്ങള്‍ ക്രൈസ്തവ വിരുദ്ധം -വര്‍ക്കി വിതയത്തില്‍

ഇമേജ്
കോടികള്‍ മുടക്കിയുള്ള ആര്‍ഭാട വിവാഹങ്ങള്‍ ക്രൈസ്തവ വിരുദ്ധമാണെന്നും അത് ഒഴിവാക്കണമെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കാരുണ്യവര്‍ഷം 2011-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദൈവം സമ്പത്ത് നല്‍കുന്നത് ദുര്‍വ്യയം ചെയ്യാനല്ലെന്നും സഹജീവികളോട് കരുണ കാട്ടാനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്‌നേഹവും കരുണയും വാക്കുകളില്‍ ഒതുങ്ങുന്ന കാലമാണിത്. ഇത് പ്രവൃത്തിയില്‍ പ്രകടമാകണം. ക്രൈസ്തവരോട് മാത്രമല്ല എല്ലാ വിഭാഗത്തില്‍പ്പെട്ടവരോടും കരുണയും അലിവും പുലര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു.