പോസ്റ്റുകള്‍

5 ലക്ഷം വരെ വാര്‍ഷികവരുമാനക്കാര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട

അഞ്ചുലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ ഇനി മുതല്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതില്ല. രാജ്യത്തെ 80 ലക്ഷത്തോളം പേര്‍ക്ക് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ഇക്കാര്യം ജൂണ്‍ ആദ്യവാരം വിജ്ഞാപനം ചെയ്യുമെന്ന് പ്രത്യക്ഷ നികുതിബോര്‍ഡ് ചെയര്‍മാന്‍ സുധീര്‍ ചന്ദ്ര അറിയിച്ചു. 2011-2012 സാമ്പത്തികവര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്ന കാലയളവില്‍ പുതിയ തീരുമാനം പ്രാബല്യത്തിലാവുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. അതേ സമയം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ റീഫണ്ട് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന്അദ്ദേഹം വ്യക്തമാക്കി. സഹജ്, സുഗം ആദായനികുതി റിട്ടേണ്‍ ഫയലുകള്‍ ശമ്പളക്കാര്‍ക്കും ചെറുകിട ബിസിനസ്സുകാര്‍ക്കും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് കൂടുതല്‍ ലളിതമാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഫോമുകളിലൂടെ ഇലക്‌ട്രോണിക് രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

പോളിംഗ് 74.9%, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

ഇമേജ്
ജില്ലയിലെ 13 മണ്ഡലങ്ങളിലായി ആകെയുള്ള 2255275 വോട്ടര്‍മാരില്‍ വോട്ടു രേഖപ്പെടുത്തിയത് 74.9ശതമാനം പേര്‍. പുതുക്കാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 78.41 ശതമാനം പേര്‍ ഇവിടെ വോട്ടുരേഖപ്പെടുത്തി. ഏറ്റവും കുറവ് തൃശൂര്‍ മണ്ഡലത്തിലാണ്. 69.3 ശതമാനം പേരാണ് ഇവിടെ വോട്ടുരേഖപ്പെടുത്തിയത്. അനിഷ്ട സംഭവങ്ങളില്ലാതെ ശാന്തമായ അന്തരീക്ഷത്തില്‍ വോട്ടെടുപ്പു നടത്തുന്നതിന് സഹകരിച്ച എല്ലാ വിഭാഗം ജനങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോടും ജില്ലാ ഇലക്്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ജി. തോമസ് പ്രത്യേകം നന്ദി അറിയിച്ചു. ഓരോ മണ്ഡലത്തിലെയും ആകെ വോട്ട്, പോള്‍ ചെയ്ത വോട്ട്, പോളിംഗ് ശതമാനം എന്ന ക്രമത്തില്‍: ചേലക്കര(1,73,352; 1,32,699;76.5), കുന്നംകുളം(1,73,993; 1,31,057; 75.32), ഗുരുവായൂര്‍(1,78,107; 1,28,074; 71.91), മണലൂര്‍ (1,89,796; 1,39,067; 73.27), വടക്കാഞ്ചേരി (1,77,837; 1,38,602; 77.94), ഒല്ലൂര്‍(1,76,637; 131289; 74.33), തൃശൂര്‍ (161697; 112061; 69.3), നാട്ടിക (179470; 128262; 71.47), കൈപ്പമംഗലം (151281; 116807; 77.21), ഇരിങ്ങാലക്കുട (174061;...

ഖലീല്‍ ജിബ്രാന്‍ ഓര്‍മ്മ

ഇമേജ്
ഏപ്രില്‍ 10- സര്‍ഗ്ഗാത്മകതയുടെ മുന്തിരിത്തോപ്പുകളിലിരുന്ന് കാലത്തെ പ്രവചിച്ച മഹാനായ എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്റെ തൊണ്ണൂറാം ചരമവര്‍ഷം. ''ജിബ്രാന്റെ രചനകളോട് മലയാളികള്‍ക്ക് പ്രത്യേകമായൊരു ആഭിമുഖ്യമുണ്ട്. നിരവധി പരിഭാഷകളും പഠനങ്ങളും ഒരു ഗവേഷണപ്രബന്ധവും ഇതിനകം വന്നുകഴിഞ്ഞു. ജിബ്രാന്റെ ഭാഷ വ്യത്യസ്തമാണ്. ദേശീയത വ്യത്യസ്തമാണ്. രാഷ്ട്രീയ ചുറ്റുപാടുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ജിബ്രാന്റെ ഉത്കണ്ഠകള്‍, സന്ദേഹങ്ങള്‍, ആത്മീയമായ അന്വേഷണങ്ങള്‍, യോഗാത്മക ദര്‍ശനങ്ങള്‍ - ഇവയിലെല്ലാം നാം നമ്മെത്തന്നെ തിരിച്ചറിയുന്നു. അതിനാല്‍ നമുക്ക് പരിഭാഷ സൃഷ്ടിപോലെത്തന്നെ ലഹരിദായകമായൊരു കാര്യമായിത്തീരുന്നു. പ്രണയത്തിലും വ്യക്തിബന്ധങ്ങളിലും രാഷ്ട്രീയചിന്തകളിലും പ്രതിഷേധങ്ങളിലും ജിബ്രാന്‍ സാധാരണ മനുഷ്യനായിരുന്നു. എന്നാല്‍ ജിബ്രാനില്‍ ഒരു ആധ്യാത്മികദുഃഖമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബോധത്തില്‍ സനാതനമായൊരു ജീവിതമുണ്ടായിരുന്നു. ഗദ്യത്തില്‍ ജിബ്രാന്‍ സൃഷ്ടിച്ചത് കാവ്യഭാഷയായിരുന്നു. നിഗൂഢതയുടെ ആന്തരികതയില്‍നിന്ന് എത്തുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. ചിന്തിക്കുമ്പോള്‍ അദ്ദേഹം യോഗിയായിരുന്നു. എഴുതുമ്പോള്‍ അ...

കര്‍ദിനാളിന്‍റെ ഭൗതികശരീരം കബറടക്കി.

ഇമേജ്
ആ ദീപനാളം ഇനി അനേകം ഹൃദയങ്ങളില്‍ അനശ്വര പ്രകാശം. നന്മയായും നന്മയേകിയും കടന്നു പോയ ശ്രേഷ്ഠ ഇടയന്‍റെ ദീപ്തസ്മരണ സഭയ്ക്കും സമൂഹത്തിനും സമാനതകളില്ലാത്ത സൂക്ഷിപ്പ്. കര്‍ദിനാള്‍ വിതയത്തില്‍ എന്ന പേര് ഇനി ചരിത്രത്തിന്‍റെ നന്മയുടെ താളുകളിലേക്ക്. ഞാന്‍ കടന്നു പോകുന്ന പക്ഷിയെന്നു സ്വയം വിശേഷി പ്പിച്ചിരുന്ന വലിയ ഇടയനു നാടി ന്‍റെ സ്നേഹത്തില്‍ ചാലിച്ച യാ ത്രാമൊഴി. പോവുക മുറപോല്‍ വന്ദ്യഗുരോ നിന്‍ ജയമുടി നേടാന്‍; അഴകൊഴുകും നിന്‍ വഴികളിലെല്ലാം മലരുകള്‍ വിരിയും.. ഗായകസംഘത്തിന്‍റെ കണ്ഠങ്ങളില്‍നിന്ന് ഈ വരികള്‍ ഉതിര്‍ന്നപ്പോള്‍ ആയിരക്കണക്കിനു ഹൃദയങ്ങള്‍ അതേറ്റുപാടി. വലിയ പിതാവിന്‍റെ ജീവിതത്തോട് ഏറ്റവും ചേര്‍ത്തുവയ്ക്കാവുന്ന വരികള്‍ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാമൃതം പൊഴിക്കുന്പോള്‍ ഒപ്പം മന്ത്രിക്കാതിരിക്കാന്‍ ഒരു മനസിനും കഴിയുമായിരുന്നില്ല. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ ഭൗതികശരീരം പതിനായിരങ്ങളെ സാക്ഷിയാക്കി കബറടക്കി. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളിലെ എഴുപതോളം ബിഷപ്പുമാരും ആയിരക്...

ടി.ടി.സി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഗവണ്‍മെന്റ്/എയിഡഡ്/സ്വാശ്രയ ടി.ടി.ഐ കളില്‍ 2011-2013 വര്‍ഷം ടി.ടി.സി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് ഏഴിനകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ലഭിക്കണം.

റെയില്‍വേയില്‍ പ്ലസ്ടൂക്കാര്‍ക്ക് സുവര്‍ണാവസരം

ഇമേജ്
ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റിന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍ഡ്യന്‍ റെയില്‍വേ സൗജന്യമായി മെക്കാനിക്കല്‍ ബി.ടെക് ബിരുദം നേടിക്കൊടുക്കുകുയും അതിനു ശേഷം ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ എന്‍ജിനീയറായി നിയമിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റ്‌ നമുക്ക് വേണ്ടി അയച്ചു തന്നത് പാലക്കാട് മേഴ്​സി കോളേജിലെ (Mercy College) അവസാന വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിനി അനിത അരവിന്ദ് ആണ്. പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങളും നോട്ടിഫിക്കേഷനും കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ ചോദ്യപേപ്പറുകളും ഇതോടൊപ്പം പി.ഡി.എഫ് രൂപത്തില്‍ നല്‍കിയിട്ടുണ്ട്. നോക്കുമല്ലോ. സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റ് പരീക്ഷ - 2011 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് സെക്കന്റ് ക്ലാസ് ആയെങ്കിലും വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ബിരുദം ഉണ്ടായിരിക്കണം. മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ട്രിയും പ്ലസ്ടു/ബിരുദത്തിന് പഠിച്ചിരിക്കണമെന്നും നിബന്ധന...

INDIA to win all forms of limited over World Cup Cricket.

ഇമേജ്