പോസ്റ്റുകള്‍

പൊതുജനങ്ങള്‍ക്കായി ഇന്ന് പ്രത്യേക റോക്കറ്റ് വിക്ഷേപണം

ഇമേജ്
ലോക ബഹിരാകാശ വാരാചരണത്തിന്‍റെ ഭാഗമായി തുന്പയിലെ ബഹിരാകാശ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറക്കുന്നു. ഇന്നുമുതല്‍ ഒന്പതുവരെ പ്രവേശനമുണ്ടാകും. ഇന്ന് വൈകുന്നേരം 4.45ന് പൊതുജനങ്ങള്‍ക്കായി പ്രത്യേക റോക്കറ്റ് വിക്ഷേപണവും ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ക്ക് രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെ സ്റ്റേഷന്‍ കടവിലുള്ള കനാല്‍ ഗേറ്റില്‍ നിന്നും പ്രവേശന പാസ് ലഭ്യമാണ്. ഇതിനായി എത്തുന്ന വ്യക്തിയുടെ പേരും മേല്‍വിലാസവും, തിരിച്ചറിയല്‍ രേഖ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മൊബൈല്‍ ഫോണ്‍, കാമറ എന്നിവ അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2565695, 2564292 എന്നീ ഫോണ്‍ നന്പറുകളില്‍ ബന്ധപ്പെടുക.

1,140 രൂപക്ക് ‘കുട്ടി’ കമ്പ്യൂട്ടര്‍

ഇമേജ്
ലോകത്തെ തന്നെ ഏറ്റവും ചെലവുകുറഞ്ഞ കൊച്ചു കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ പക്കലേക്ക്. നികുതി അടക്കം 2,276 രൂപ മാത്രം വിലയുടെ ടാബ്ലറ്റ് പേഴ്സനല്‍ കമ്പ്യൂട്ടര്‍ ‘ആകാശ്’ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് പുറത്തിറക്കിയത്. വിദ്യാര്‍ഥികള്‍ക്ക് പകുതി വിലക്ക് ഇത് ലഭ്യമാകും. വിവര സാങ്കേതികവിദ്യയിലൂടെ വിദ്യാഭ്യാസ പരിപാടി വിപുലപ്പെടുത്താനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ആകാശ് കമ്പ്യൂട്ടറുകള്‍ ചുരുങ്ങിയ വിലക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍, സഹമന്ത്രി പുരന്ദരേശ്വരി എന്നിവര്‍ ചേര്‍ന്നാണ് കമ്പ്യൂട്ടറുകള്‍ പുറത്തിറക്കിയത്. ലക്ഷം കമ്പ്യൂട്ടറുകള്‍ വിദ്യാര്‍ഥി സമൂഹത്തിന് ഒരു മാസത്തിനകം വിതരണം ചെയ്യും.  ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍ കമ്പ്യൂട്ടറാണ് ആകാശ്. 400 ഗ്രാം ഭാരം. വന്‍കിട കമ്പനികളുടെ ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ക്ക് 15,000 രൂപ വരെയാണ് ഇപ്പോള്‍ വില. ‘ആകാശ്’ എല്ലാ ഉപയോഗത്തിനും പൂര്‍ണസജ്ജമാണെന്ന് അവകാശപ്പെടാന്‍ കഴിയില്ല. പ്രഖ്യാപിത വിലക്ക് കിട്ടാന്‍ വിദ്യാര്‍ഥി സമൂഹം കാത്തിരിക്കേണ്ടിയും വരും. എന്നാല്...

‘വിശപ്പുള്ളവരാവുക, വിഡ്ഢിയായിരിക്കുക.’

ഇമേജ്
അല്‍പം കടിച്ച ഒരാപ്പിളും അതിനൊപ്പം ‘ഐതാങ്ക്യു (i Thank You)’ എന്നൊരു സന്ദേശവും, ന്യൂയോര്‍ക്കിലെ ഒരു ‘ആപ്പിള്‍’ ഷോപ്പിനു മുന്നില്‍ കിടന്നു. തന്‍െറയടക്കമുള്ള ഒരു തലമുറയുടെ ജീവിതം ഇത്രമേല്‍ എളുപ്പമാക്കിത്തീര്‍ത്തതിന് ഒരു ചെറുപ്പക്കാരന്‍  സ്റ്റീവ് ജോബ്സിന് നന്ദി പറഞ്ഞതായിരുന്നു അത്. വര്‍ഷങ്ങളുടെ അനാരോഗ്യത്തിനൊടുവില്‍ 56ാം വയസ്സില്‍ ജോബ്സ് വിടപറഞ്ഞപ്പോള്‍ ലോകമെങ്ങും ഉയര്‍ന്ന നെടുവീര്‍പ്പിലുണ്ടായിരുന്നു, കമ്പ്യൂട്ടറിന്‍െറയും സംഗീതത്തിന്‍െറയും സെല്‍ഫോണുകളുടെയും ലോകം അദ്ദേഹം എങ്ങനെ മാറ്റിമറിച്ചുവെന്നത്. തിരസ്കാരങ്ങളും പരാജയങ്ങളും ദുര്‍വിധികളും നിറഞ്ഞൊരു ജീവിതം കൂടിയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.  ഈ അനുഭവങ്ങള്‍ ജോബ്സിന്‍െറ   ജീവിതത്തെ എക്കാലത്തെയും മഹത്തായ പ്രചോദന പാഠപുസ്തകങ്ങളിലൊന്നാക്കിത്തീര്‍ത്തു. അതുകൊണ്ടുതന്നെ 2005ല്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം നടത്തിയ ഒരു പ്രഭാഷണം ചരിത്രം സൃഷ്ടിച്ചിരുന്നു.  ലോകമെങ്ങുമുള്ള യുവതലമുറക്ക്  ഇന്നും പ്രചോദനത്തിന്‍െറ പുതുവഴിയായിത്തീര്‍ന്ന ആ പ്രഭാഷണത്...

Onam celebrations 2011

ഇമേജ്

new photos

ഇമേജ്
please click to enlarge

കോടി ,,സഖാക്കളുടെ മക്കളെല്ലാം ഗള്‍ഫില്‍

ഇമേജ്
  സി.പി.ഐ(എം)-ല്‍ കട്ടന്‍ ചായയുടെയും പരിപ്പുവടയുടെയും ദിനേശ്‌ ബീഡിയുടെയുമൊക്കെ കാലം അസ്‌തമിച്ചിരിക്കുകയാണ്‌. കള്ളപ്പണവും അതില്‍ നിന്നുണ്ടാകുന്ന സുഖസൗകര്യങ്ങള്‍ക്കുമായി പ്രത്യയശാസ്‌ത്രം തന്നെ അടിയറ വെച്ചിരിക്കുകയാണ്‌. പാവപ്പെട്ടവരുടെ ലേബലില്‍ അറിയപ്പെടുന്ന പാര്‍ട്ടിയുടെ മന്ത്രിമാരും നേതാക്കളും ഖജനാവ്‌ കൊള്ളയടിച്ചും സംസ്ഥാനത്തെ കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്ക്‌ തീറെഴുതി നല്‍കിയും കോടികളാണ്‌ സമ്പാദിച്ചിരിക്കുന്നത്‌. അതിന്‌ ഉത്തമ ദൃഷ്‌ടാന്തമാണ്‌ ഗള്‍ഫ്‌ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ മന്ത്രിമാരുടെയും നേതാക്കന്മാരുടെയും മക്കള്‍ നയിച്ചു വരുന്ന ആര്‍ഭാട ജീവിതം! സംസ്ഥാനത്തു നിന്നും കൊള്ളയടിച്ചു കടത്തിയ കോടികളും , കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാറിന്റെയും കൈവശമുള്ള ഭൂമി അധികാരദുര്‍വിനിയോഗത്തിലൂടെ വിദേശകുത്തകകള്‍ക്ക്‌ തീറെഴുതി നല്‍കുന്ന റിയല്‍ എസ്റ്റേറ്റ്‌ ഇടപാടിലൂടെയും സമ്പാദിക്കുന്ന കോടികളുമൊക്കെയായി വിദേശത്ത്‌ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുകയാണ്‌ മന്ത്രിപുത്രന്മാര്‍. സ്വാശ്രയ കോളേജ്‌ പ്രശ്‌നത്തില്‍ കൂത്തുപറമ്പില്‍ പോലീസ്‌ വെടിയേറ്റ്‌ രക്തസാക്ഷിത്വം വരിച്ച...