പോസ്റ്റുകള്‍

വര്‍ക്ക് ഏരിയ പണിയുമ്പോള്‍ വാസ്തു നോക്കണോ? കാണിപ്പയ്യൂര്‍ പറയുന്നു.

ഗൃ ഹരൂപകല്‍പനകളില്‍- അടുക്കളയും വര്‍ക്ക് ഏരിയയും രണ്ടും കൂടിയുള്ള പ്ലാനുകളാണ് ഇന്ന് എല്ലാവരും ചെയ്യുന്നത്. മുമ്പ് അംഗങ്ങള്‍ കൂടുതലുള്ള ഗൃഹങ്ങളില്‍ രണ്ടാമതൊരു അടുക്കള അഥവാ വര്‍ക്ക് ഏരിയ ഒരു ആവശ്യമായ ഭാഗം തന്നെയാണ്. എന്നാല്‍ ഇന്ന് അടുക്കള എന്നത് ഗ്യാസ് മാത്രം വെച്ച് അലങ്കരിച്ച രീതിയിലും വര്‍ക്ക് ഏരിയ എന്നത് ഉപയോഗിക്കുന്ന അടുക്കളയും ആയി മാറിയ സാഹചര്യത്തില്‍ വര്‍ക്ക് ഏരിയയുടേയും, ഭക്ഷണം പാകം ചെയ്യുന്ന സ്ഥാനത്തിനും വളരെ അധികം പ്രാധാന്യമുണ്ട് എന്ന് പറയാം. ഗൃഹത്തിന്റെ ഒരു ചതുരമായി സങ്കല്‍പിച്ചാല്‍ അതിന്റെ വടക്കു കിഴക്കെ മൂലയിലാണ് അടുക്കള ക്രമീകരിക്കുന്നത് എങ്കില്‍ വര്‍ക്ക് ഏരിയ അടുക്കളുടെ കിഴക്കോ അല്ലെങ്കില്‍ വടക്കോ വശങ്ങളില്‍ ക്രമീകരിക്കാവുന്നതാണ്. എന്നാല്‍ അടുക്കള വടക്കുപടിഞ്ഞാറ് ഭാഗത്താണ് എങ്കില്‍ വര്‍ക്ക് ഏരിയ അടുക്കളയുടെ പടിഞ്ഞാറ് വശത്ത് മാത്രം കൊടുക്കുകയും ഭക്ഷണം പാകം ചെയ്യുന്നത് വടക്കേ അറ്റത്ത് വടക്കോട്ടോ, കിഴക്കോട്ടോ തിരിഞ്ഞ് നിന്ന് ചെയ്യുന്നവിധത്തിലും ആകുക. അതുപോലെ തന്നെ അടുക്കള തെക്കുകിഴക്ക് ഭാഗത്ത് ആണെങ്കില്‍ വര്‍ക്ക് ഏരിയ സ്ഥാനം അടുക്കളയുടെ തെക്ക് ഭാഗത്ത് മാത്രം കൊടുക്കുകയു...

രഘുനാഥ് പലേരിയുടെ ഒരു കുറിപ്പ്

നിലത്തൊരു തുള്ളി വെള്ളം. അതിനകത്തൊരു ഉറുമ്പ് കുടുങ്ങി പിടയുന്നു. വിരൽ തൊട്ട് ഉറുമ്പിനെ എടുത്ത് മാറ്റിയാലോ എന്ന് ചിന്തിക്കുമ്പോഴേക്കും ആ വഴി മറ്റൊരു ഉറുമ്പ് പെട്ടെന്ന് വന്നു. അവൻ വെള്ളത്തുള്ളിയിൽ കുടുങ്ങിയവനെ കണ്ടു. എന്നെക്കാൾ പരിഭ്രമത്തോടെ വെള്ളത്തുള്ളിക്ക് ചുറ്റും ധൃതിയിൽ ഒന്നു വട്ടം കറങ്ങി അതിൽ മുഖം മുട്ടിച്ചും മുട്ടിക്കാതെയും ഉള്ളിലെ ഉറുമ്പിനെ എത്തിപ്പിടിക്കാൻ ശ്രമിക്കേ, എവിടുന്നെന്നറിയില്ല മറ്റൊരുത്തൻ കൂടി ഓടിപ്പാഞ്ഞ് വന്ന് ആദ്യം വന്ന ഗംഗാധരനൊപ്പം കൂടി. പിന്നെ രണ്ടു പേരും കൂടിയായി വെള്ളത്തുള്ളിയോടുള്ള ഇടി. രണ്ടാമൻ പവിത്രനാവാനാണ് സാധ്യത. ഗംഗാധരന്റെ അത്ര ശക്തി പോരെന്ന് തോന്നി. ചുറ്റുമുള്ള വായുവിലേക്ക് അവരിൽ നിന്നും റേഡിയോ സിഗ്നലുകളായി സന്ദേശം പോയെന്ന് തോന്നുന്നു. നോക്കി നിൽക്കേ മണികൺഠനും, ബ്രിജേഷും, ഔവ്വക്കറുമായി ആറേഴ് പേർ കൂടി അവിടേക്ക് ഓടിയെത്തി. അതിനകം വെള്ളത്തുള്ളിയിൽ കുടുങ്ങിയവന്റെ ദേഹം പാതിയോളം ഗംഗാധരനും പവിത്രനും ചേർന്ന് പുറത്തേക്ക് വലിെച്ചടുത്തിരുന്നു. അവരെ പിറകിൽ നിന്നും വരിവരിയായി നിന്ന് വന്നവരെല്ലാരും കൂടി കടിച്ചു പിടിച്ചു വലിച്ചതോടെ അപകടത്തിൽ പെട്ടവൻ ബ്ലുക്കെന്ന ശബ്...

വീടുപണിയുകയാണോ? ഈ വാസ്തുനിയമങ്ങൾ അറിഞ്ഞിരിക്കണം!

വാസ്തുശാസ്ത്രം അനുസരിച്ച് ഗൃഹനിര്‍മാണം നടത്തുമ്പോൾ അടിസ്ഥാനമായി പാലിക്കേണ്ടതും പ്രധാനപ്പെട്ടതുമായ ചില വിഷയങ്ങളെപ്പറ്റിയുളള നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഗൃഹനിർമാണത്തിന് യോജിച്ച ഭൂമി ശാസ്ത്രപുസ്തകങ്ങൾ വായിച്ചും ലേഖനങ്ങളിൽനിന്ന് മനസ്സിലാക്കിയും എല്ലാവർക്കും അറിയാവുന്ന തത്വമാണ് ഭൂമിക്ക് വടക്കോട്ടും കിഴക്കോട്ടും താഴ്ച വേണമെന്നത്. എന്തുകൊണ്ടാണ് വടക്ക് അല്ലെങ്കിൽ കിഴക്ക് എന്നുപറയുന്ന രണ്ട് ദിശകള്‍ക്ക് ശാസ്ത്രത്തിൽ പ്രാധാന്യം കൂടുതൽ എന്ന് ചിന്തിച്ചാൽ ഈ ഭൂമിയിൽ ഏതൊരു പ്രവൃത്തി ചെയ്യാനും ഊർജം കൂടിയേ തീരു എന്ന് എല്ലാവർക്കും അറിയാമല്ലോ. സൂര്യനില്‍നിന്നുളള ഊർജം തടസ്സമില്ലാതെ ഗൃഹം നിർമിക്കാനുദ്ദേശിക്കുന്ന ഭൂമിയിലേക്ക് ലഭിക്കുന്നതിനാണ് കിഴക്കോട്ട് താഴ്ചയുളള, അഥവാ പടിഞ്ഞാറുവശം ഉയർന്നുകിടക്കുന്ന ഭൂമി ഉത്തമം ആണ് എന്ന് ശാസ്ത്രം മനസ്സിലാക്കിത്തരുന്നത്. പകൽസമയത്ത് കിഴക്ക് ഉദിക്കുന്ന സൂര്യനാണ് ഊർജം നൽകുന്നതെങ്കിൽ രാത്രികാലങ്ങളിൽ നമുക്ക് വേണ്ടതായ ഊർജം ലഭിക്കുന്നത് സൂര്യന്റെ പ്രതിബിംബങ്ങളാണ് ചന്ദ്രാദി നക്ഷത്രങ്ങളിൽ നിന്നാണ്. സപ്തർഷികൾ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ചന്ദ്രൻ ഉദി...

പ്ലാൻ വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്ലാൻ വരയ്ക്കുന്നതിനു മുമ്പ് സ്വന്തം വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. സ്വന്തം ആവശ്യങ്ങളെല്ലാം കുറിച്ചു വച്ചു വേണം പ്ലാൻ തയാറാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ. ഒരു ഡമ്മി പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആർക്കിടെക്ടിനെ/ എൻജിനീയറെ കാണുന്നത് ആഗ്രഹത്തിനനുസരിച്ച് വീടുപണിയാൻ സഹായിക്കും. സ്വന്തമായി ആശയങ്ങൾ ഉളളവരാണെങ്കിൽ സ്വന്തമായി പ്ലാൻ തയാറാക്കുകയുമാകാം. എന്നാൽ പഞ്ചായത്തിന്റെ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ അംഗീകാരം നേടണമെങ്കിൽ ഒരു അംഗീകൃത എൻജിനീയർ സർട്ടിഫൈ ചെയ്യണം. പ്ലോട്ടിന്റെ സവിഷേതകൾക്കനുസരിച്ചാകണം വീടിൻറെ പ്ലാൻ. നിരപ്പായ ഭൂമിയാണോ, റോഡ് സൈഡിലാണോ, പ്ലോട്ടിന്റെ എത്ര അകലെയാണ് അയൽ വീടുകൾ, പ്ലോട്ടിലെ മരങ്ങളുടെ കാര്യം, സൂര്യപ്രകാശവും വായു സഞ്ചാരവും..... ഇങ്ങനെ പ്ലോട്ടിനെ വിശകലനം ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാറ്റിന്റെ ഗതി എവിടെ നിന്ന് എവിടേക്കാണ് എന്നത് ആദ്യം അറിയണം. പ്ലോട്ടിൽ ചെന്ന് സ്വന്തമായി അനുഭവിച്ചറിയുകയോ ചുറ്റുപാടുമുളള വീടുകളിലെ പരിചയ സമ്പന്നരായ ആളുകളിൽ നിന്ന് അറിയുകയോ ആകാം. പ്ലോട്ട് വാങ്ങി കുറച്ചു നാൾ അടുത്തു പഴകിയതിനുശേഷമാണ് വീടു വയ്ക്കുന്നതെങ്കിൽ ഋതുക്കൾ...

കട്ടിലിന്റെ തലഭാഗം, അടുപ്പിന്റെ സ്ഥാനം; വാസ്തു പറയുന്നു...

കെട്ടിടം രൂപകൽപ്പന ചെയ്യുവാൻ ആധാരമാക്കേണ്ടത് വാസ്തുശാസ്ത്രമോ ആധുനിക എൻജിനീയറിങ് കാഴ്ചപ്പാടോ എന്ന തർക്കം നമുക്ക് ചർച്ചയ്ക്കായി ബാക്കിവയ്ക്കാം. എന്നാൽ രണ്ടും ആധാരമാക്കുന്ന പ്രകൃതിയുടെ വരദാനങ്ങളായ കാറ്റും വെളിച്ചവും വേണ്ടത്ര ഉള്ളിലേക്ക് കടത്തിവിടുന്ന രൂപകല്പനാതന്ത്രം ഏതു വീടിനും അത്യാവശ്യം തന്നെയാണ്.  കിഴക്കു നിന്നും വെളിച്ചവും കാറ്റും എത്തുന്ന അടുക്കളയും പടിഞ്ഞാറൻ വെയിൽ ഒഴിവാക്കി കാറ്റിനെ ഉള്ളിലേക്കാനയിക്കുന്ന വരാന്തകളും, നഗരത്തിൽ ഒന്നോടൊന്ന് ഒട്ടിനിൽക്കുന്ന വീടുകളിലെ പ്രകാശ കുറവ് ഒഴിവാക്കുകയും വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുന്ന നടുമുറ്റങ്ങളും എല്ലാ വാസ്തുശൈലിക്കും ഉത്തമമാണ്. കൃത്യമായ വായുസഞ്ചാരവും വെളിച്ചവും നീർവാർച്ചയുമാണ് ഒരു വീടിനെ പോസിറ്റീവ് എനർജി ഉള്ളതാക്കുക. അതുകൊണ്ടുതന്നെ വീടിന്റെ ഡിസൈൻ സമയത്ത് ഊർജലാഭത്തിനായുള്ള വായു വെളിച്ച സംവിധാനങ്ങൾക്ക് പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്. സോളർപാനലുകളും സോളാർ വാട്ടർഹീറ്ററുകളുമൊക്കെ വേണ്ട ദിശയിലേക്ക് ചരിച്ചുവയ്ക്കാനാകുന്ന തരം മേൽക്കൂരയാകണം വീടിന്. വാട്ടർ ടാങ്കിന് സോളാർ ഹീറ്ററിലേക്ക് വെള്ളം ഒഴുകിയെത്താനുള്ള ഉയരമെങ്കിലും വേണം. ഈ പാനല...

Dedicated To All Teachers

ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു; "എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!" ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു.. പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്.. ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്നു അവൻ.. കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്.. പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്നവിദ്യാർത്ഥി..! അങ്ങിനേയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആ അധ്യാപികക്ക് ലഭിച്ചു.. അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയിൽ അൽഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു; അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽഅന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു.. അത്‌ ഇപ്രകാരമായിരുന്നു; 'ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്.. ഒട്ടേറെ കഴിവുക...

അപ്പക്കാരം, ഷേവിങ് ക്രീം, പെട്രോളിയം ജെല്ലി; വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കൈകള്‍

നട്ടും ബോള്‍ട്ടും, ബൈക്കിന്റെയും സൈക്കിളിന്റെയും ഇരുമ്പുഭാഗങ്ങളും  പെട്ടന്ന് തുരുമ്പെടുക്കുന്നുണ്ടോ?. ഇവയിലൊക്കെ അല്‍പം പെട്രോളിയം ജെല്ലിയിട്ട് മിനുക്കിയാല്‍ മതി. പ്രശ്നം തീര്‍ന്നു. കിച്ചണ്‍ സിങ്കിനരികിലും കുളിമുറിയിലും വെക്കുന്ന സോപ്പുകള്‍ പെട്ടന്ന് അലിഞ്ഞ് കൊഴുക്കുന്നുണ്ടോ? .സോപ്പ് ഒരു കഷ്ണം സ്‌പോഞ്ചിനുമുകളില്‍ വെയ്ക്കുക. അധികമുള്ള ഈര്‍പ്പം സ്‌പോഞ്ചിന് വലിച്ചെടുത്താളും. ഗൃഹോപകരണങ്ങല്‍ കറയോ പശയോ പാടുവീഴ്ത്തിയിട്ടുണ്ടെങ്കില്‍ പ്രതിവിധിയ്ക്ക് അല്പം ഷേവിങ് ക്രീം അവിടെ പുരട്ടിവെയ്ക്കുക. പതിനഞ്ച് മിനിറ്റിനുശേഷം ഒരു സ്‌പോഞ്ചുപേയാഗിച്ച് തുടച്ചെടുക്കാം. ചിലയിനം ടിന്നുകള്‍ വാങ്ങുമ്പോള്‍ ഒപ്പം ഒരു പ്ലാസ്റ്റിക് അടപ്പ് കിട്ടാറില്ലേ?.  ഇത് കളയാതെ സൂക്ഷിച്ച് വെച്ചോളൂ. തേന്‍, എണ്ണ, സലാഡ്  ഡ്രസിങ്ങ് തുടങ്ങി ഒട്ടുന്ന സ്വഭാവമുള്ളവയുടെ കുപ്പികള്‍ ഇതിനു മുകളില്‍  വയ്ക്കാം. നിങ്ങളുടെ ഷെല്‍ഫുകളില്‍ അഴുക്ക് പടരില്ല. പച്ചക്കറികള്‍ കഴുകാനുള്ള വെജിവാഷ് ഇനി വീട്ടിലുണ്ടാക്കാം. അല്‍പം ചെറുനാരങ്ങാ നീരില്‍ വിനാഗിരി ചേര്‍ത്താല്‍  വെജിവാഷ് റെഡി. പാറ്റ, കൂറ തുടങ്ങിയ പ്രാണികളെ നശ...