പോസ്റ്റുകള്‍

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച്‌ 27മുതൽ

രാജ്യത്തെ അർദ്ധ സൈനിക വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (സിആർപിഎഫ്) കോൺസ്റ്റബിൾ തസ്തികളിലേക്ക് അപേക്ഷിക്കാൻ അവസരം. ടെക്നിക്കൽ/ട്രേഡ്സ്മാൻ വിഭാഗങ്ങളിലായി ആകെ 9223 ഒഴിവുകളുണ്ട്. പത്താം ക്ലാസ് വിജയിച്ച സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മാർച്ച് 27 മുതൽ ഏപ്രിൽ 25 വരെ http://crpf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജനറൽ, ഒബിസി വിഭാഗക്കാർക്കു 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗക്കാർക്കും സ്ത്രീകൾക്കും വിമുക്തഭടന്മാർക്കും ഫീസ് അടയ്‌ക്കേണ്ടതില്ല. നെറ്റ് ബാങ്കിങ് / യുപിഐ / ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് മുഖേന ഫീസ് അടയ്ക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. വനിതകൾക്കുള്ള ഒഴിവുകൾ ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർ വുമൺ, ഹെയർ ഡ്രസർ, സഫായ്ക,സഫായ, രംചാരി പുരുഷന്മാർക്കുള്ള ഒഴിവുകൾ ഡ്രൈവർ, മോട്ടർ മെക്കാനിക്- വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടൈലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, രംചാരി, മേസൺ, പ്ലമർ, ഇലക്ട്രിഷ്യൻ. ശമ...

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്: അവസാന തീയതി മാർച്ച്‌ 30

കേരളത്തിനു പുറത്ത് അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയിലൂടെ മെറിറ്റ്/ റിസർവേഷൻ അടിസ്ഥാനത്തിൽ 2022-23 അധ്യയന വർഷം പ്രവേശനം നേടി പഠിക്കുന്ന അർഹരായവർക്ക് ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 30. കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും.

CUET UG 2023 – LAST DATE TO APPLY EXTENDED TILL MARCH 30

യോഗ്യരായ വിദ്യാർത്ഥികൾക്ക് CUET ഔദ്യോഗിക വെബ്സൈറ്റായ cuet.samarth.ac.in ൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ദേശീയ ബിരുദ പ്രവേശന പരീക്ഷയ്ക്ക് (സി യു ഇ ടി) അപേക്ഷിക്കാനുള്ള സമയം മാർച്ച് 30 വരെ നീട്ടി. കൂടുതൽ സ്ഥാപനങ്ങൾ സി യു ഇ ടിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ തീരുമാനിച്ച പശ്ചാത്തല ത്തിലാണു സമയം നീട്ടിനൽകാൻ തീരുമാനിച്ചത്. സമയം മാർച്ച് 12ന് അവസാനിക്കേണ്ടതായിരു ന്നു. പുതിയ അറിയിപ്പു പ്രകാരം 30നു രാത്രി 9.50 വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാൻ രാത്രി 11.50 വരെ സമയമുണ്ട്. തെറ്റുതിരുത്താനുള്ള കറക്ഷൻ വിൻഡോ ഏപ്രിൽ 1 മുതൽ 3 വരെ ലഭ്യമാക്കും. പരീക്ഷാകേന്ദ്രങ്ങൾ ഏപ്രിൽ 30ന് പ്രസിദ്ധീകരിക്കും കഴിഞ്ഞ വർഷം 90 സ്ഥാപനങ്ങളാണ് സി യു ഇ ടിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നിശ്ചയിച്ചിരുന്നത്. ഇത്തവണ ഇതിനകം 168 സ്ഥാപനങ്ങൾ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. കർണാടകയിലെ ഡോ. ബി. ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഗുവാഹത്തി കോട്ടൺ യൂണിവേഴ്സിറ്റി, ഡൽഹി ഗുരുഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി, ഭോപാൽ ബർക്കത്തുള്ള യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ വർഷം മുതൽ സി യു ഇ ടിയുടെ ഭാഗമാണ്. 44 കേന്ദ്ര, 31 സംസ്ഥാന സർവകലാശാലകളും 2...

INSTRUCTIONS TO THE CANDIDATES APPEARING FOR THE HIGHER SECONDARY EXAMINATION

ഇമേജ്
ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ പരീക്ഷാ ഹാളിലെ ആദ്യ ബെല്ലിൽ തന്നെ വിദ്യാർത്ഥികൾ തങ്ങളുടെ സീറ്റുകളിൽ ഇരിക്കേണ്ടതാണ്. പരീക്ഷ ആരംഭിച്ച് അരമണിക്കൂറിലധികം കഴിഞ്ഞ് ഹാജരാകുന്ന വിദ്യാർത്ഥികളെ പ്രവേശിപ്പിക്കില്ല. ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ ഉള്ള പരീക്ഷാർത്ഥികൾ പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്. പരീക്ഷകൾ ഉള്ള എല്ലാ ദിവസങ്ങളിലും വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റുകൾ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകേണ്ടതാണ്. വിദ്യാർത്ഥികൾ പേന, പെൻസിൽ, ഡ്രോയിംഗ് ഉപകരണങ്ങൾ, പ്രോഗ്രാം ചെയ്യാനാവാത്ത കാൽക്കുലേറ്റർ, സുതാര്യമായ വാട്ടർ ബോട്ടിലുകൾ എന്നിങ്ങനെ ആവശ്യമായ എല്ലാ സാമഗ്രികളും പരീക്ഷാ ഹാളിലേക്ക് കൊണ്ടുവരേണ്ടതാണ്. പരീക്ഷാർത്ഥികൾ പരസ്‌പരം അല്ലെങ്കിൽ പരീക്ഷാ ഹാളിന് പുറത്ത് ആരുമായും ആശയവിനിമയം നടത്തരുത് അല്ലെങ്കിൽ പരീക്ഷാ ഹാളിൽ ഉത്തരക്കടലാസുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ കൈമാറരുത്. അപാകതകൾക്ക് സഹായകമായ ഒരു വസ്തുക്കളും പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാൻ പാടില്ല. പരീക്ഷാർത്ഥികൾ അവരുടെ രജിസ്റ്റർ നമ്പറുകളും മറ്റ് വിശദാംശങ്ങളും ഉത്തര സ്‌ക്രിപ്റ്റിന്റെ അഭിമുഖ ഷീറ്റിൽ നൽകിയിരിക്കുന്ന സ്ഥലത്ത് എഴുതണം....

NEET UG-2023: അപേക്ഷ ഏപ്രിൽ 6വരെ

അഖിലേന്ത്യാ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NEET-UG 2023 (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് )യുടെ ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു. രാത്രിയോടെയാണ് രജിസ്‌ട്രേഷനുള്ള വിജ്ഞാപനം വന്നത്. ഏപ്രിൽ ആറിന് രാത്രി 9വരെ രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾക്ക് https://www.nta.ac.in/ , https://neet.nta.nic.in/ എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം.  മെയ് 7ന് ഉച്ചയ്ക്ക് 2മുതൽ 5.20 വരെയാ നീറ്റ് പരീക്ഷ നടക്കുക.

ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. ..... ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ പരീക്ഷ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ, അധ്യാപകർ  സ്കൂളിൽ എത്തുകയും, 9.15 ന് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലേക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവയുമായി പോകേണ്ടതാണ്. എല്ലാ വിദ്യാർത്ഥികളുടെയും അഡ്മിഷൻ ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തുകയും,ഹാജർ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക. വിദ്യാർത്ഥികൾക്ക് മെയിൻ ഷീറ്റ് നൽകുകയും ഫെയ്സ് ഷീറ്റിൽ രജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തെറ്റ് കൂടാതെ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.തെറ്റ് വന്നിട്ടുണ്ടെങ്കിൽ ശരിയാക്കി ഇൻവിജിലേറ്റർ ഇനീഷ്യൽ ചെയ്യണം. ചീഫ് കൊണ്ടുവരുന്ന ചോദ്യ പേപ്പർ  അതത് ദിവസത്തേതാണെന്ന്  ഉറപ്പ് വരുത്തുകയും കവറിൽ ഒപ്പു വെക്കുകയും ചെയ്യുക. ചോദ്യ പേപ്പർ കുട്ടി എഴുതുന്ന വിഷയത്തിൻ്റെത് എന്ന് ഉറപ്പു വരുത്തി 9.30നു കുട്ടിക്ക് നൽകുക.ചോദ്യ പേപ്പർ കോഡ് എഴുത...

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഇനി കെ.ഫോൺ ഇന്റർനെറ്റ്‌

ഇമേജ്
ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ഇനി കെഫോൺ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 25762 സ്ഥാപനങ്ങളിൽ ഇതിനോടകം കെഫോൺ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കുക ഹൈടെക്ക് ലാബ് പദ്ധതിയുടെ ഭാഗമായി പ്രൈമറി വിഭാഗം സ്കൂളുകളിൽ ബി.എസ്.എൻ.എൽ വഴി ലഭ്യമാക്കിയിട്ടുള്ള കണക്ഷനുകൾ നിലവിലെ കാലാവധി ശേഷം (31.03.2023) ബിഎസ്എൻഎൽ  പുതുക്കി നൽകുന്നതല്ല. പകരം കെഫോൺ കണക്ഷൻ ഉപയോഗപ്പെടുത്താം. ഹൈടെക് പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകളിൽ കെഫോൺ ലഭ്യമാക്കിയത് സംബന്ധിച്ച വിവരങ്ങൾ http://kite.kerala.gov.in/broadband -ൽ KFON status ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ള 100 Mbps കണക്ഷനുകൾ നിലവിലെ കാലാവധിയ്ക്കു ശേഷം കൃത്യമായി  ഉപയോഗിക്കുന്ന സ്കൂളുകളുടെ കണക്ഷനുകൾ മാത്രമെ പുതുക്കി നൽകുകയുള്ളു. കെഫോൺ വഴി ലഭ്...