Posts

എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാര്‍ക്കുകൂടി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തന രംഗം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 2,31,000 വളണ്ടിയര്‍മാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.  വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാരെ കൂടി ഉള്‍പ്പെടുത്തി സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം വിപുലീകരിണക്കമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം അതുപ്രകാരം സന്നദ്ധ പ്രവര്‍ത്തന രംഗം വിപുലീകരിക്കുകയാണ്. സംസ്ഥാനത്ത് നിലവില്‍ 2,31,000 വളണ്ടിയര്‍മാര്‍ ഉണ്ട്. യുവജന കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് ആളുക...

നന്ദിപൂർവ്വം ഓർക്കുന്നു

Image
വൊക്കേഷണൽ ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വിഭാഗത്തിലെ  സേവനത്തിൽ നിന്നും വിരമിക്കുന്ന സഹപ്രവർത്തകരോടുള്ള  സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാനും അവരെ സന്തോഷത്തോടെ യാത്രയാക്കുവാനും കഴിയാത്ത ഒരവസ്ഥയാണ് ഇപ്പോൾ നമ്മുക്കുള്ളത്. പക്ഷേ മറക്കരുത്.. നമ്മുടെ  ഹൃദയങ്ങളെ ഉദ്ദീപിപ്പിച്ച ഒരുപാട് മുഹൂർത്തങ്ങൾ നമുക്ക് സമ്മാനിച്ച ഓരോരുത്തരുടെയും ജീവിതത്തിന് ഭാസുരമായ ഭാവി സ്നേഹപൂർവ്വം ആശംസിക്കുന്നു. ശ്രീമതി: വിമല എം.എം. (നോൺ വൊ : ടീച്ചർ, ഗവ: വി.എച്ച്.എസ് സ്ക്കൂൾ രാമവർമ്മപുരം) ,  ശ്രീമതി: പ്രേമ സി മേനോൻ (നോൺ വൊ : ടീച്ചർ, ഐ.വി. എച്ച്.എസ്. സ്കൂൾ , ഒരുമനയൂർ) ,  ശ്രീ: മധുസൂദനൻ എം (പ്രിൻസിപ്പൽ, വി.എച്ച്.എസ്. സ്ക്കൂൾ കാറളം ),   ശ്രീ: ഗുലാം മുഹമ്മദ് എൻ.എ (വൊ : ടീച്ചർ, ആർ.എം.വി.എച്ച്.എസ്. സ്ക്കൂൾ, പെരിഞ്ഞനം), ശ്രീ: ജോണി വർഗീസ്‌ (വൊക്കേഷണൽ ഇൻസ്ട്രക്ടർ, മാർ ബേസിൽ സേനാപതി ) എന്നിവരാണ് വി.എച്ച്.എസ്.ഇ തൃശൂർ മേഖലയുടെ കീഴിലുള്ള വിവിധ വി.എച്ച്.എസ് സ്ക്കൂളുകളിൽ നിന്നും വിരമിക്കുന്നത്. സംഘടനക്കും, നമുക്കും, vhse ക്കും  ഇവർ നൽകിയ  സംഭാവനകളെ നന്ദിപൂർവ്വം ഓർക്കുന്നു...

CLC Group Photo

Image
 

ANTICIPATORY INCOME TAX CALCULATOR FY 2020-21

Image
CLICK THE LINK BELOW TO DOWNLOAD ANTICIPATED TAX CALCULATOR (Revised on 23-3-2020) CLICK ME TO DOWNLOAD ECTAX 2021 TO DOWNLOAD INCOME TAX NOTES 2020-21( PDF)  CLICK HERE Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2020-21(AY 2021-22) The version is best suited to select the best choice of tax planning, that is whether to choose the Old Regime or New Regime of Tax rate , the special provision introduced in the new budget. മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2020-21  സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം. 2020-21   സാമ്പത്തീക വര്‍ഷത്തില്‍ എങ്ങിനെ വരുമാന നികുതി കണക്കാക്കാം 2020 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍, മുന്‍ കാലങ...

പ്രാർത്ഥനകളും ആശംസകളും..

Image
12 വർഷം  പഠിച്ചവരുടെ അരങ്ങേറ്റമാണ് നാളെ തുടങ്ങുന്നത്. 12 വർഷം ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത് എന്ന് ഓർക്കണം.  ഒരുക്കത്തോടെ അച്ചടക്കത്തോടെ ആഹ്ലാദം ഉള്ളിലൊതുക്കി ഭയരഹിതമായി ഉള്ളിൽ ഉള്ളത് പുഴ പോലെ ഒഴുകാൻ അനുവദിക്കണം.  9 15ന് പരീക്ഷ ഹാളിൽ കയറണം. ഹാൾ ടിക്കറ്റും പേനയും മറ്റു വസ്തുക്കളും തലേദിവസം തന്നെ ഒരുക്കണം. ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്. പരീക്ഷയ്ക്ക് ഇടയ്ക്ക് ക്ഷീണം ഉണ്ടാകാതിരിക്കാൻ വേണ്ടി ഉറക്കവും നല്ല ഭക്ഷണവും ഈ ദിവസങ്ങളിൽ  ശീലിക്കണം. ചോദ്യ പേപ്പറിൽ പലതരം ചോദ്യങ്ങളുണ്ട്. വളരെ എളുപ്പമുള്ളതും, എളുപ്പമുള്ളതും, അല്പം പ്രയാസമുള്ളതും, ചിന്തിച്ച് എഴുതേണ്ടതും, അതികഠിനമായതും ഒക്കെ. പകുതിയിൽ താഴെ ചോദ്യങ്ങൾ താങ്കൾക്ക് ജയിക്കാൻ തക്കവണ്ണം എളുപ്പമുള്ളതായിരിക്കും. അത് കണ്ടുപിടിച്ച് പരീക്ഷാ സമയം മുഴുവൻ ഉത്തരങ്ങൾ എഴുതാൻ ശ്രമിക്കണം. പരീക്ഷ ഹാളിൽ നിന്നും പുറത്തിറങ്ങിയാൽ മാർക്ക് കൂട്ടുവാൻ നമുക്കാർക്കും കഴിയില്ല. പുറത്തുള്ള കൂട്ടുകാരനും നാട്ടുകാരനും പിന്നീട് ശത്രുക്കൾ ആവാൻ സാധ്യത ഉള്ളവരാണ്. ഉപരിപഠനത്തിന് ഒരു മാർക്ക് കൂടി ഉണ്ടെങ്കിൽ യോഗ്യത നേടിയേനെ എന്ന...

വെക്കേഷൻ കാലമാവുകയാണ് ശ്രദ്ധിച്ചാൽ നല്ലത്

Image
ഓർമ്മിക്കാൻ 1. വീടിന്റെ മുൻവാതിൽ ലോക്ക് ചെയ്യുക. കഴിവതും മുകൾ ഭാഗത്തെ ബോൾട്ട് ഇടുക. 2. കുട്ടികളെ തനിച്ച് വീട്ടിൽ ഇരുത്തരുത്. 3. മിനിമം 12 വയസു വരെയുള്ള കുട്ടികളെ ഇലക്ട്രിക്ക് / ഇലട്രോണിക്സ്/ ഗ്യാസ് ഉപകരണങ്ങൾ തനിയെ കൈകാര്യം ചെയ്യാൻ അനുവദിക്കരുത്. 4. അപചരിതരോട് അകലം പാലിക്കാൻ പഠിപ്പിക്കുക.' 5.വീട്ടിലേക്ക് വരുന്ന ഫോൺ കാളുകൾ കഴിവതും മുതിർന്നവർ അറ്റഡന്റ് ചെയ്യുക.പരിചിതമല്ലാത്ത നംമ്പരിൽ വരുന്ന കോളുകളിൽ ' അച്ഛനുണ്ടോ? അമ്മയുണ്ടോ ഇങ്ങിനെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലെ അപകടം കുട്ടികളെ പറഞ്ഞു മനസിലാക്കുക. 6. കാളിംഗ് ബല്ലടിച്ചാൽ കുട്ടികൾ തുറക്കുന്ന പ്രവണത നന്നല്ല. 7. വീടുകൾ തോറും സ്പ്രേയും ' മറ്റും വിൽക്കുന്നവരിൽ നിന്നും വാങ്ങാതിരിക്കുക. 8. വിൽപ്പനക്ക് വരുന്നവരുടെ കയ്യിൽ നിന്നും 'സാധനങ്ങൾ മണത്തു നോക്കുകയോ? ചെയ്യരുത്. 9. വീട്ടിന്റെ മുൻവശത്ത് കുടികളെ ഒറ്റക്ക് വിട്ടിട് അടുക്കളയിൽ ജോലി ചെയ്യരുത്. 10. കുട്ടികളെ ഒറ്റക്ക് ട്യൂഷന് വിടരുത്. കഴിവതും കൊണ്ടുവരാനും/കൊണ്ടു പോകാനും സമയം കണ്ടെത്തണം. 11. 15 വയസ്സിനു താഴെയുള്ള കുട്ടികളെ ഒരിക്കലും സാധനങ്ങൾ വാങ്ങാൻ കടയി...

HSE EXAM MARCH 2020

 REGISTERS TO BE KEPT DURING HIGHER SECONDARY EXAMINATIONS 2020 ജനുവരി 31 ലെ EX-II/1/14452/HSE/2019 പ്രകാരമുള്ള DGE യുടെ ഉത്തരവ് പ്രകാരം ഹയര്‍സെക്കണ്ടറി പരീക്ഷാ കേന്ദ്രങ്ങളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകളുടെ എണ്ണവും മാതൃകകളും മാറിയിട്ടുണ്ട്. ഈ വർഷം മാർച്ച് മുതല്‍ എട്ട് രജിസ്റ്ററുകളാണ് പരീക്ഷാ സംബന്ധമായി തയ്യാറാക്കി സൂക്ഷിക്കേണ്ടത്. രജിസ്റ്ററുകളുടെ ഫോര്‍മാറ്റുകള്‍ തന്നിരിക്കുന്ന ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. Opening/Closing of Safe Containing Question Paper Invigilation Duty Register Question Paper Account Despatch of Answer Scripts and Stamp Account Daily Report Book Night Watchman Duty Register Answer book, Additional Sheets & Barcoded Script Account Absentees Entry Register