പോസ്റ്റുകള്‍

Labhaprabha Scheme at Schools

ഇമേജ്
The Kerala State Electricity Board (KSEB) has announced prizes worth Rs 6 crore for schools participating in the ‘Labhaprabha’ energy conservation scheme.This scheme is meant for domestic consumers and promises gifts and other incentives for saving electricity.The KSEB is focusing on school students to spread the message of energy conservation and has announced 5 KW grid-connected solar power units for 10 schools in each district, which will cost the KSEB Rs 6 crore. The students in turn should encourage their parents to register in the scheme by sending the SMS KSEB Section Code Consumer number to 7559911808. The section code is given on the top left-hand side of the electricity bill. ‘Labhaprabha 2014’ will be on from March 1 to May 31. The date for registering in KSEB's Labhaprabha has been extended till 31 st March 2014.  Schools will be considered for the prize if the total consumption of the houses of students come down by 20 per cent. Ten schools each in the...

ഐ.എസ്.എസ്സില്‍ മലയാളി മുദ്ര

ഇമേജ്
രാജ്യത്തിന്റെ സാമ്പത്തികനയരൂപവത്കരണത്തിനും വിശകലനത്തിനും ശേഷിയുള്ള മികച്ച മസ്തിഷ്‌കങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ദേശീയതലത്തില്‍ യു. പി.എസ്.സി നടത്തുന്ന പരീക്ഷയാണ് ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് / സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ. ബന്ധപ്പെട്ട മേഖലയില്‍ ബിരുദാനന്തരബിരുദമാണ് ഈ പരീക്ഷയുടെ അടിസ്ഥാനയോഗ്യത. കഴിഞ്ഞ വര്‍ഷത്തെ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയില്‍ മികവുകാട്ടിയ രണ്ട് മലയാളിപ്പെണ്‍കുട്ടികളെ പരിചയപ്പെടുക. (ഈ പരീക്ഷയുടെ വിശദാംശങ്ങള്‍ അറിയാന്‍ ഫിബ്രവരി 12-ന് വിജയപഥത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.) തയ്യാറാക്കിയത്: നീനു മോഹന്‍ നീതു നെയ്‌തെടുത്ത നേട്ടം വയനാടിന്റെ കാപ്പിപൂത്ത വഴികള്‍ക്ക് അത്രയ്ക്ക് പരിചിതമല്ലാത്ത നേട്ടമാണ് മാനന്തവാടി സ്വദേശിനി നീതു കെ. തോമസ് സ്വന്തമാക്കിയത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ദേശീയതലത്തില്‍ നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാംറാങ്ക്. ഐ.എസ്.എസ്സിന്റെ ചരിത്രത്തില്‍തന്നെ മലയാളികള്‍ അപൂര്‍വമായി മാത്രം കരസ്ഥമാക്കിയ മികവാണ് ഇത്. ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും കൃത്യമായ ആസൂത്ര...

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളമെഴുതാന്‍ ഇന്‍ഡിക് കീബോര്‍ഡ്

ഇമേജ്
മലയാളമുള്‍പ്പടെ 15 ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണില്‍ അനായാസം എഴുതാന്‍ സഹായിക്കുന്ന 'ഇന്‍ഡിക് കീബോര്‍ഡ്' ( Indic Keybord ) രംഗത്തെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പുറത്തിറക്കിയ ഇന്‍ഡിക് കീബോര്‍ഡ്, ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണിലുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷാസ്‌നേഹികള്‍ക്ക് അനുഗ്രഹമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഇന്‍ഡിക് കീബോര്‍ഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ് 4.1 ന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ഇന്‍ഡിക് കീബോര്‍ഡ് പ്രവര്‍ത്തിക്കും. 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേറി ' ( ICFOSS ) ന്റെ സഹകരണത്തോടെ, ഭാഷാകമ്പ്യൂട്ടിങ് കൂട്ടായ്മയായ 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങി' ( SMC ) ലെ ജിഷ്ണു മോഹനാണ് ഇന്‍ഡിക് കീബോര്‍ഡ് വികസിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ പിന്തുണയും സംരംഭത്തിനുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ 15 ഇന്ത്യന്‍ ഭാഷകളെയും വ്യത്യസ്തങ്ങളായ 15 കീബോര്‍ഡ് ലേഔട്ടുകളെയും പിന്തുണയ്ക്കുന്നതാണ് ഇന്‍ഡിക് കീബോര്‍ഡ്. മിക്ക ഔദ്യോഗിക ഇന്ത്യന്‍ ഭാ...

കുരുന്ന് കലാകാരന്എം.എല്‍.എ.യുടെ അഭിനന്ദനം

ഇമേജ്
മൂന്നര വയസ്സുകാരന്‍ നന്ദുവിനെ കയ്യിലെടുത്ത് ഉയര്‍ത്തി എം.എല്‍.എ. പറഞ്ഞു. 'കൊച്ചുമോന്‍ പഠിച്ചും അഭിനയിച്ചും വലിയവനാകണം'. മികച്ച അഭിനയത്തിനുള്ള പ്രത്യേക പുരസ്‌കാരം നല്‍കുമ്പോഴാണ് കെ.വി. അബ്ദുള്‍ഖാദര്‍ സ്‌നേഹസ്​പര്‍ശംകൊണ്ടും സ്‌നേഹഭാഷണംകൊണ്ടും കുരുന്നു പ്രതിഭയെ അനുഗ്രഹിച്ചത്. മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ചക്കംകണ്ടത്തിന്റെ ദുരിതപര്‍വ്വത്തിന്റെ നേര്‍ക്കാഴ്ചയായ 'തവളേം ചാവും മീനും ചാവും ചാച്ചിക്കുട്ടിയും ചാവും' എന്ന ഹ്രസ്വചിത്രത്തിലെ അഭിനയമികവിനാണ് നന്ദുവിന് പുരസ്‌കാരം ലഭിച്ചത്. നാടോടി ബാലന്റെ ശ്രദ്ധേയമായ ഭാഗമാണ് ഈ മിടുക്കന്‍ അഭിനയിച്ചത്. ചലച്ചിത്ര പ്രദര്‍ശനവും സ്‌കൂള്‍ വാര്‍ഷികാഘോഷവും കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്ത്യായനി അധ്യക്ഷയായി. എ പാര്‍ട്ട് ചെയര്‍മാന്‍ സി.എഫ്. ജോര്‍ജ്ജ്, സാഹിത്യകാരന്‍ കെ.എ. മോഹന്‍ദാസ്, എഇഒ പി.ഡി. പ്രതീഷ്, ബിപിഒ കെ.എം. ലൈല, എം.ബി. അഷറഫ്, പ്രധാനാധ്യാപിക ടി.പി. സര്‍ഫുന്നീസ, കോ-ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, എന്‍.ജെ. ജെയിംസ്, ജെബിന്‍ ജോസഫ്, േൈസജാ കണ്ണനായ്ക്കല്‍,...

മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഹ്രസ്വചിത്രത്തില്‍നിന്നുള്ള ഒരു രംഗം

ഇമേജ്
ചക്കംകണ്ടം കായല്‍ മലീമസമായതിന്റെ ഹൃദയനൊമ്പരം പങ്കിടുന്ന കുട്ടികളുടെ ലഘുചിത്രത്തിന്റെ പ്രദര്‍ശനം ബുധനാഴ്ച നടക്കും. മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ചക്കംകണ്ടത്തിലൂടെ ഒഴുകുന്ന മാലിന്യപുഴയേയും അവിടുത്തെ നിവാസികളുടെ ദുരന്തജീവിതത്തെയും പ്രമേയമാക്കി 'തവളേം ചാവും മീനും ചാവും ചാച്ചിക്കുട്ടിയും ചാവും' എന്ന ഹ്രസ്വചിത്രമൊരുക്കിയത്. മാലിന്യം മൂലം പ്രകൃതി സുന്ദരമായ പ്രദേശം സമീപഭാവിയില്‍ ഇല്ലാതാകുമെന്ന് ഹ്രസ്വചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.   പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റം ഉണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ ഒരു കുട്ടിയുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയുള്ള യാത്രയാണ് ഹ്രസ്വചിത്രം. സംസ്ഥാന അവാര്‍ഡ് ജേതാവ് സൈജോ കണ്ണനായ്ക്കല്‍ സംവിധാനവും അധ്യാപകനായ റാഫി നീലങ്കാവില്‍ രചനയും നിര്‍മ്മാണവും ഭവിഭാസ്‌കരന്‍, ജെസ്മോന്‍ ജെയിംസ് എന്നിവര്‍ ക്യാമറയും ജോമി എന്‍. ജോര്‍ജ്ജ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ബുധനാഴ്ച വൈകീട്ട് 4.30ന് ബി.ബി.എ.എല്‍.പി. സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന പൊതുയോഗത്തില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

Quaterly TDS - പിഴകള്‍ റദ്ദാക്കി

ഇമേജ്
Download CBDT Circular 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാരും Quarterly E-TDS ഫയല്‍ ചെയ്യണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പലരും ഇത് മുഖവിലക്കെടുത്തിരുന്നില്ല. ഫയല്‍ ചെയ്യാന്‍ വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 200 രൂപ നിരക്കില്‍ പിഴ ഈടാക്കുമെന്നും സര്‍ക്കുലര്‍ ഇറങ്ങി. ഇതും ആരും ചെവിക്കൊണ്ടില്ല. അവസാനം ഭീമമായ തുകകള്‍ പിഴ അടക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസ് വന്നപ്പോഴാണ് പലരും ഞെട്ടിയത്. പിന്നീട് ഇത് എങ്ങനെ പരിഹരിക്കും എന്നാലോചിച്ച് പരക്കം പാച്ചിലായി. ഈ തുക എവിടെ നിന്ന് കണ്ടെത്തും എന്നാലോചിച്ച് ഉറക്കം നഷ്ടപ്പെടുത്തി. എന്തായാലും ഇത്തരക്കാര്‍ക്ക് ഒരു ചെറിയ ആശ്വാസമായി CBDT മാര്‍ച്ച് 6 ന് ഒരു സര്‍ക്കുലര്‍ ഇറക്കി. അതായത് 2012-13 വര്‍ഷത്തിലെ രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ നാലാം ക്വാര്‍ട്ടര്‍ വരെയും 2013-14 ലെ ഒന്നാം ക്വാര്‍ട്ടര്‍ മുതല്‍ മൂന്നാം ക്വാര്‍ട്ടര്‍ വരെയുമുള്ള ടി.ഡി.എസ് ഫയല്‍ ചെയ്യുന്നതിനുള്ള സമയം 2014 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. അതായത് ഇതു വരെ ടി.ഡി.എസ് ഫയല്‍ ചെയ്യാത്തവ...

ഊട്ടുസദ്യയ്ക്ക് ആയിരങ്ങള്‍ എത്തി

ഇമേജ്
വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ വലിയ നോമ്പിലെ ബുധനാഴ്ച ആചരണ ചടങ്ങിന്റെ ഭാഗമായി നടന്ന ഊട്ടുസദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.രാവിലെ 10ന് ദിവ്യബലിക്കുശേഷമാണ് നേര്‍ച്ച് ഊട്ട് ഏറ്റുകഴിക്കാന്‍ സൗകര്യം ഒരുക്കിയത്. നേര്‍ച്ച ഭക്ഷണം തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശിര്‍വദിച്ചു.  വലിയ നോമ്പിലെ ഏഴ് ബുധനാഴ്ചകളിലാണ് ഭക്തജനങ്ങള്‍ക്ക് നേര്‍ച്ച ഊട്ട് ഒരുക്കുന്നത്.ട്രസ്റ്റി അംഗങ്ങളായ പി.വി. ദേവസ്സി, എന്‍.ജെ. ആന്റണി, ടി.ജെ. ചെറിയാന്‍, സി.സി. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റി. പാവറട്ടി: വി. യൗസേപ്പിതാവിന്റെ തീര്‍ഥകേന്ദ്രത്തില്‍ വലിയ നോമ്പിലെ ബുധനാഴ്ച ആചരണത്തിന് ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ നടന്ന ദിവ്യബലിക്ക് ഫാ. ഫെബിന്‍ കുത്തൂര്‍ കാര്‍മികനായി. തുടര്‍ന്ന് നേര്‍ച്ചയൂട്ടും നടന്നു. നേര്‍ച്ച ഊട്ട് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിച്ചു. നേര്‍ച്ച ഊട്ട് വിതരണത്തിന് ട്രസ്റ്റിമാരായ ടി.ജെ. ചെറിയാന്‍, എന്‍.എം. ആന്റണി, ടി.വി. ദേവസി, സി.സി. ജോസ്, നേര്‍ച്ച ഊട്ട് ഭാരവാഹികളായ പി.കെ. ജോണ്‍സന്‍, എന്‍.ജെ. ലിയോ എന്നിവര്‍ നേതൃത്വം നല്‍കി. ശിശുക്...