المشاركات

عرض المشاركات من يوليو 29, 2008

അസൗകര്യങ്ങളുടെ ഘോഷയാത്ര

27 ​‍ാം തിയ്യതി നടന്ന ആദ്യ പാർലിമന്റ്‌യോഗത്തിൽ വിദ്യാർത്ഥി പ്രതിനിധികൾ അസൗ കര്യങ്ങളുടെ നീണ്ട പട്ടികയാണ്‌ എത്തിയത്‌. അദ്ധ്യാപകരും പ്രിൻസിപ്പളും വിദ്യാർത്ഥിക പ്രതിനിധികളും എത്തി നേരം ചർച്ച ചെയ്ത്‌ പ്രശ്ന7ളെ എങ്ങിനെ പരിഹരിക്കാം എന്ന തിന്‌ ചില നിർദ്ദേശങ്ങളും മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. കാമ്പസ്സിൽ മഴവെള്ളം കെട്ടിനിൽക്കുന്നത്‌ ഏറെ അസൗകര്യം സൃഷ്ടിക്കുന്നു ണ്ടെന്ന്‌ വിദ്യാർത്ഥികൾ ചൂണ്ടി കാട്ടി. കുടിവെള്ള പ്രശ്നം, യൂണിഫോം ധരിക്കാത്ത കുട്ടികൾ, ബാത്ത്‌ർറൂം ശൂചിയാക്കൽ, ചിലരുടെ സ്കൂളിനു പുറത്തുള്ള മൊബെയിൽ ഫോൺ ഉപയോഗം തുടങ്ങി പല പ്രശ്നങ്ങളും കാലത്തിന്റെ നേരെ സാക്ഷ്യങ്ങളായി. വിദ്യാർത്ഥികളിൽ ചിലർ മൊബെയിൽ ഫോൺ കൊണ്ടുവരികയും, സ്കൂളിനടുത്തുള്ള സ്ഥാപനങ്ങളെ അത്‌ സൂക്ഷിക്കാൻ ഏൽപ്പിച്ച്‌ കാമ്പസ്സിൽ വരുകയും ചെയ്യുണ്ടെന്ന്‌ പാർ ലിമന്റ്‌ കുറ്റപ്പെടുത്തി. നിയമങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട്‌ മെബെയിൽ ദുരുപ യോഗം ചെയ്യുന്ന വിദ്യാർത്ഥികൾക്ക്‌ മെച്ചപ്പെട്ട ബോധവൾക്കരണം വേണമെന്ന്‌ ജനറൽ സെക്രട്ടറി മുൻസീർ ആവശ്യപ്പെട്ടു. തുടർന്ന്‌ അദ്ധ്യാപകർ സംസാരിച്ചു. സ്കൂളിൽ പ്രവർത്തന കലണ്ടർ പാർലിമന്റ്‌ ചർച്ച ചെയ്യുകയും നിർദ്ദേശങ്...