المشاركات

عرض المشاركات من نوفمبر 28, 2020

GPAIS Deduction -നവംബര്‍ മാസത്തെ ശമ്പളത്തില്‍

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി(GPAIS) സ.ഉ.(അച്ചടി)150/2020/ധന തീയതി. 05/11/2020 ഉത്തരവ്പ്രകാരം 31/12/2021 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും ഉത്തരവായിരിക്കുന്നു. 2021 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2020 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2020 ഡിസംബര്‍ 31 നകം 8658-102-88-Suspense Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്.ഇതുമായി ബന്ധപ്പെട്ട ധനകാര്യവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ  ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക് 18 % നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി പ്രീമിയം മാത്രം മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി സ്ഥാപന മേധാവി നേരിട്ട് ഒടുക്കേണ്ടതുമാണ്. GPAIS Deduction സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്ന വിധം ചുവടെ വിശദീകരിച്ചിരിക്കുന്നു SPARKല്‍ 2020 നവംബര്‍ മാസ ശമ്പളത്തില്‍ നിന്നും ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റന്‍ ഇന്‍ഷ്വറന്‍സ് നടത്തണമെന്ന് 05/11/2020ലെ ഉത്തരവ് നം...

DISHA-Virtual Higher Studies Expo 2020

صورة
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ വിദ്യാർഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നു.  ഓരോ വർഷവും 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, സിതാർ, ദിശ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്ന സെൽ കോവിഡ് സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നത്. ദിശ 2020 വെർച്വൽ ഹയർ സ്റ്റഡീസ് എക്സ്പോ ആണ് ആദ്യത്തേത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ കോഴ്സുകൾ, അപേക്ഷാ രീതികൾ, ഫീസ്, പ്ലേസ്മെന്റ് തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുന്നതാണ് ഇത്. ഡിസംബർ 10 വരെ വിവിധ സ്ഥാപനങ്ങൾ വിദ്യാർഥികൾക്കു കാണാനും അവിടെയുള്ള പ്രഫസർമാരുമായും വിദ്യാർഥികളുമായും സംവദിക്കാനും അവസരം ഒരുക്കിയിരിക്കുന്നു. സൂം വഴി വിദ്യാർഥികൾക്ക് ഇതിൽ പങ്കെടുക്കാം. വിദ്യാർഥികൾക്കു പങ്കെടുക്കാനുള്ള ലിങ്ക് സ്കൂളിലെ കരിയർ ഗൈഡുമാരിൽനിന്നു ലഭിക്കും. Zoom പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന പ്രോഗ്രാം കരിയര്‍ ഗൈഡന്‍സ് ആന്‍റ് അഡോളസെന്‍റ് കൗണ്‍സലിംഗ് സെല്ലിന്‍റെ യൂ ടൃൂബ് ചാനലിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കും...