المشاركات

عرض المشاركات من مارس 14, 2014

ഐ.എസ്.എസ്സില്‍ മലയാളി മുദ്ര

صورة
രാജ്യത്തിന്റെ സാമ്പത്തികനയരൂപവത്കരണത്തിനും വിശകലനത്തിനും ശേഷിയുള്ള മികച്ച മസ്തിഷ്‌കങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ദേശീയതലത്തില്‍ യു. പി.എസ്.സി നടത്തുന്ന പരീക്ഷയാണ് ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് / സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷ. ബന്ധപ്പെട്ട മേഖലയില്‍ ബിരുദാനന്തരബിരുദമാണ് ഈ പരീക്ഷയുടെ അടിസ്ഥാനയോഗ്യത. കഴിഞ്ഞ വര്‍ഷത്തെ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയില്‍ മികവുകാട്ടിയ രണ്ട് മലയാളിപ്പെണ്‍കുട്ടികളെ പരിചയപ്പെടുക. (ഈ പരീക്ഷയുടെ വിശദാംശങ്ങള്‍ അറിയാന്‍ ഫിബ്രവരി 12-ന് വിജയപഥത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.) തയ്യാറാക്കിയത്: നീനു മോഹന്‍ നീതു നെയ്‌തെടുത്ത നേട്ടം വയനാടിന്റെ കാപ്പിപൂത്ത വഴികള്‍ക്ക് അത്രയ്ക്ക് പരിചിതമല്ലാത്ത നേട്ടമാണ് മാനന്തവാടി സ്വദേശിനി നീതു കെ. തോമസ് സ്വന്തമാക്കിയത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ദേശീയതലത്തില്‍ നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാംറാങ്ക്. ഐ.എസ്.എസ്സിന്റെ ചരിത്രത്തില്‍തന്നെ മലയാളികള്‍ അപൂര്‍വമായി മാത്രം കരസ്ഥമാക്കിയ മികവാണ് ഇത്. ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും കൃത്യമായ ആസൂത്ര...

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളമെഴുതാന്‍ ഇന്‍ഡിക് കീബോര്‍ഡ്

صورة
മലയാളമുള്‍പ്പടെ 15 ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണില്‍ അനായാസം എഴുതാന്‍ സഹായിക്കുന്ന 'ഇന്‍ഡിക് കീബോര്‍ഡ്' ( Indic Keybord ) രംഗത്തെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പുറത്തിറക്കിയ ഇന്‍ഡിക് കീബോര്‍ഡ്, ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണിലുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷാസ്‌നേഹികള്‍ക്ക് അനുഗ്രഹമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഇന്‍ഡിക് കീബോര്‍ഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ് 4.1 ന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ഇന്‍ഡിക് കീബോര്‍ഡ് പ്രവര്‍ത്തിക്കും. 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേറി ' ( ICFOSS ) ന്റെ സഹകരണത്തോടെ, ഭാഷാകമ്പ്യൂട്ടിങ് കൂട്ടായ്മയായ 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങി' ( SMC ) ലെ ജിഷ്ണു മോഹനാണ് ഇന്‍ഡിക് കീബോര്‍ഡ് വികസിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ പിന്തുണയും സംരംഭത്തിനുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ 15 ഇന്ത്യന്‍ ഭാഷകളെയും വ്യത്യസ്തങ്ങളായ 15 കീബോര്‍ഡ് ലേഔട്ടുകളെയും പിന്തുണയ്ക്കുന്നതാണ് ഇന്‍ഡിക് കീബോര്‍ഡ്. മിക്ക ഔദ്യോഗിക ഇന്ത്യന്‍ ഭാ...

കുരുന്ന് കലാകാരന്എം.എല്‍.എ.യുടെ അഭിനന്ദനം

صورة
മൂന്നര വയസ്സുകാരന്‍ നന്ദുവിനെ കയ്യിലെടുത്ത് ഉയര്‍ത്തി എം.എല്‍.എ. പറഞ്ഞു. 'കൊച്ചുമോന്‍ പഠിച്ചും അഭിനയിച്ചും വലിയവനാകണം'. മികച്ച അഭിനയത്തിനുള്ള പ്രത്യേക പുരസ്‌കാരം നല്‍കുമ്പോഴാണ് കെ.വി. അബ്ദുള്‍ഖാദര്‍ സ്‌നേഹസ്​പര്‍ശംകൊണ്ടും സ്‌നേഹഭാഷണംകൊണ്ടും കുരുന്നു പ്രതിഭയെ അനുഗ്രഹിച്ചത്. മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ചക്കംകണ്ടത്തിന്റെ ദുരിതപര്‍വ്വത്തിന്റെ നേര്‍ക്കാഴ്ചയായ 'തവളേം ചാവും മീനും ചാവും ചാച്ചിക്കുട്ടിയും ചാവും' എന്ന ഹ്രസ്വചിത്രത്തിലെ അഭിനയമികവിനാണ് നന്ദുവിന് പുരസ്‌കാരം ലഭിച്ചത്. നാടോടി ബാലന്റെ ശ്രദ്ധേയമായ ഭാഗമാണ് ഈ മിടുക്കന്‍ അഭിനയിച്ചത്. ചലച്ചിത്ര പ്രദര്‍ശനവും സ്‌കൂള്‍ വാര്‍ഷികാഘോഷവും കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ.കെ. കാര്‍ത്ത്യായനി അധ്യക്ഷയായി. എ പാര്‍ട്ട് ചെയര്‍മാന്‍ സി.എഫ്. ജോര്‍ജ്ജ്, സാഹിത്യകാരന്‍ കെ.എ. മോഹന്‍ദാസ്, എഇഒ പി.ഡി. പ്രതീഷ്, ബിപിഒ കെ.എം. ലൈല, എം.ബി. അഷറഫ്, പ്രധാനാധ്യാപിക ടി.പി. സര്‍ഫുന്നീസ, കോ-ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, എന്‍.ജെ. ജെയിംസ്, ജെബിന്‍ ജോസഫ്, േൈസജാ കണ്ണനായ്ക്കല്‍,...