المشاركات

عرض المشاركات من مارس 24, 2022

Anticipatory Income Tax Softwares-2022-2023

صورة
2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. കഴിഞ്ഞ വര്‍ഷത്തില്‍ ആന്റിസിപ്പേറ്ററി ടാക്‌സ് അടയ്ക്കാത്തത് കാരണം അവസാന മാസങ്ങളില്‍ വലിയ തുക നികുതി അടക്കേണ്ടതായി വന്നിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇനിയും പറ്റാതിരിക്കാന്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ തന്നെ നികുതി പിടിച്ച് തുടങ്ങുക. തൊഴിലാളികളില്‍ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ് എന്നോര്‍ക്കുക. കഴിഞ്ഞ രണ്ട് വര്‍ഷങ്ങായി നികുതി ദായകന് Old Regime, New Regime എന്നിവയില്‍ ഇഷ്ടമുള്ള സ്‌കീം സെലക്ട് ചെയ്യാവുന്നതാണ്. ഒരിക്കല്‍ New Scheme സെലക്ട് ചെയ്താല്‍ പിന്നീട് Old Scheme ലേക്ക് മാറാന്‍ കഴിയില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നില നില്‍ക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശമ്പള വരുമാനക്കാര്‍ക്ക് ഏത് സമയവും ഇഷ്ടമുള്ള സ്‌കീമുകളിലേക്ക് മാറാവുന്നതാണ്. അതിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരാളുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം ഉള്‍പ്പെട്ടി...

പ്ലസ്ടു മാർക്ക് പരിഗണന ഇനിയില്ല ; കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് ഇനി പൊതു പരീക്ഷ

صورة
കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാർക്ക് മാനദണ്ഡമാക്കില്ല. പ്രവേശനത്തിന് പൊതുപരീക്ഷ നടത്തും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പൊതുപരീക്ഷ എഴുതാം. 2022- 23 അധ്യയന വർഷം മുതലാണ് പ്രാദേശിക ഭാഷകളിൽ പൊതുപരീക്ഷ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലസ്ടു സിലബസിനെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. ഒറ്റത്തവണ രജിസ്ട്രേഷനാണ് ഉണ്ടാവുക. ജൂലൈ ആദ്യ വാരമാകും പരീക്ഷ. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന പ്രവേശന പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലും എഴുതാം.