2020-21 സാമ്പത്തിക വര്ഷത്തിലെ ആദായ നികുതി സോഫ്റ്റ് വെയറായ EASY TAX പുറത്തിറക്കുന്നും. സാധാരണത്തേതില് നിന്നും വ്യത്സ്തമായി ഇപ്രാവശ്യം 2 സ്കീമുകളില് നികുതി കണക്കാക്കി ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാം. പരമാവധി ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കിലും കാല്ക്കുലേഷനുകളിലെ കൃത്യത പരിശോധിക്കുക. തെറ്റുകള് ശ്രദ്ധൽ പെട്ടാൽ വിവരം അറിയിക്കുക. ഫെബ്രുവരി 1ന് സാമ്പത്തിക മന്ത്രി ശ്രീമതി നിര്‍മ്മല സീതാറാം അവതരിപ്പിച്ച സാമ്പത്തിക ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ NEW REGIME എന്ന പേരില്‍ ഓപ്ഷണലായി ഒരു പുതിയ നികുതി സ്കീമും കൂടി അവതരിപ്പിച്ചു. ഇതിലേക്ക് മാറണമെന്നുള്ളവര്‍ക്ക് മാറാം അതല്ലാത്തവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ രീതി തുടരുകയും ചെയ്യാം. പഴയ രീതി പഴയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആക്കി തിരിച്ച് മൂന്ന് വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്...