المشاركات

عرض المشاركات من يونيو 1, 2023

ദിവസ വേതന നിയമനം മാനദണ്ഡങ്ങൾ എന്തൊക്കെ? ഇന്റർവ്യൂ ബോർഡിൽ ആരെല്ലാം?

ദിവസ വേതന നിയമനം  മാനദണ്ഡങ്ങൾ സംബന്ധിച്ച് ധാരാളം സംശയങ്ങൾ വരുന്നുണ്ട്. ആ സാഹചര്യത്തിൽ അഭിമുഖം എങ്ങനെ എന്നത് സംബന്ധിച്ച അനുബന്ധ ഉത്തരവുകൾ പോസ്റ്റു ചെയ്യുന്നു. ഇന്റർവ്യൂ ബോർഡിൽ ഇരിക്കേണ്ടവരല്ലാത്തർ   ഇരിക്കുന്നത് പ്രശ്നങ്ങളും ഉണ്ടാക്കുന്നുമുണ്ട്. 2023-24 അധ്യയന വർഷത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക - അനധ്യാപക താൽക്കാലിക നിയമനം സംബന്ധിച്ച്   GOVT School GO        AIDED School  GO The selection of daily wages teacher shall be made by a committee consisting of the Chairman of the Educational Standing Committee of the Local Self Government or his nominee, the Head of the School and the Senior teacher in the concerned subject/language in the case of Secondary Schools and the Senior most teacher, in the case of Primary  Schools (ബോർഡിൽ ആകെ മൂന്നു പേർ) The Head of the School shall publish the number and detalls' of vacancy Date of Interview etc in the notice boards of the school, office of the Local Self Government and Office o...

വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രി

 വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് അധ്യാപകർക്ക് ഉപദേശവുമായി മുഖ്യമന്ത്രി എത്തിയത്. കുട്ടികളുടെ പൊതു വളർച്ചയിൽ അധ്യാപകന് വലിയ പങ്കുവഹിക്കേണ്ടതുണ്ട്. നേരായ രീതിയിൽ കുട്ടികളെ നയിക്കുക. ശരിയായ കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക. അത് അധ്യാപകന്റെ പ്രധാന ചുമതലയാണ്. അക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പലവിധ കുടുംബ സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ് ഓരോ വിദ്യാർത്ഥിയും. അവരെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതതയുള്ളവരാക്കി മാറ്റാൻ അധ്യാപകർക്ക് കഴിയണം. കുട്ടികളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം പ്രവർത്തിക്കുന്നത് അധ്യാപകരാണ്. പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള അറിവ് അധ്യാപകർ അവർക്ക് പകർന്നു നൽകണം. നല്ലതല്ലാത്തത് തിരിച്ചറിഞ്ഞ് നല്ലതിനെ മാത്രം സ്വീകരിക്കാൻ വിദ്യാർത്ഥികൾക്ക് ആവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്നുകൾക്കെതിരെ കടുത്ത ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ലഹരിക്ക് അടിമപ്പെട്ടുപോയാൽ മനു...