المشاركات

عرض المشاركات من مايو 21, 2011

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സേ പരീക്ഷകള്‍ ജൂണ്‍ 20 മുതല്‍

തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്യുകയും പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയോ, ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീം (റഗുലര്‍), വിദ്യാര്‍ഥികള്‍ക്കു പരാജയപ്പെട്ട, ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും ജൂണ്‍ 20 മുതല്‍ നടത്തുന്ന സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീം (പ്രൈവറ്റ്), കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പ്രാരംഭ സ്കീം (പ്രൈവറ്റ്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും മിനിമം ഗ്രേഡ് നേടിയിട്ടുണ്െടങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിനുമാത്രം രജിസ്റ്റര്‍ ചെയ്യാം. സേ പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപാ വച്ചും പ്രാക്ടിക്കല്‍ ഉള്‍പ്പെട പേപ്പറൊന്നിന് 125 രൂപാ വച്ചും 02020110293 VHSE Fees ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്ക് മുന്പ് അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്കോര്‍ ഷീറ്റിനായി പ്രത്യേകം 20 രൂപ ഫീസ് അടക...

നൂറുശതമാനം വിജയം നേടിയ സ്കൂളുകള്‍

صورة
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ ലിസ്റ്റ് ചുവടെ. ലയോള എച്ച്എസ്എസ് ശ്രീകാര്യം, സര്‍വോദയ വിദ്യാലയ എച്ച്എസ്എസ് നാലാഞ്ചിറ, കാര്‍മല്‍ ഗേള്‍സ് വഴുതക്കാട്, സെന്‍റ് ജോണ്‍സ് എച്ച്എസ്എസ് കരുവേലില്‍, ശബരിഗിരി എച്ച്എസ്എസ് അഞ്ചല്‍, സ്കൂള്‍ ഫോര്‍ ഡഫ് ഏനാത്ത്, ബിഷപ് മൂര്‍ എച്ച്എസ്എസ് അകനാട്ടുകര മാവേലിക്കര. ഡോണ്‍ ബോസ്കോ എച്ച്എസ്എസ് പുതുപ്പള്ളി, ഗിരിദീപം ബഥനി എച്ച്എസ്എസ് വടവാതൂര്‍ കോട്ടയം, മാര്‍ഗ്രിഗോറിയോസ് എച്ച്എസ്എസ് ഞാലിയാകുഴി, ക്രിസ്തുജ്യോതി എച്ച്എസ്എസ് ചങ്ങനാശേരി, ഡിപോള്‍ എച്ച്എസ്എസ് നസ്രത്ത് ഹില്‍ കുറവിലങ്ങാട്, ഡഫ് എച്ച്എസ്എസ് നീര്‍പ്പാറ തലയോലപ്പറന്പ്, ഓശാനം എച്ച്എസ്എസ് കട്ടപ്പന, എസ്എച്ച്ഇഎം എച്ച്എസ്എസ് മൂലമറ്റം, ജയ്റാണി ഇഎംഎച്ച്എസ്എസ് തൊടുപുഴ. സെന്‍റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്എസ് മൂവാറ്റുപുഴ, രാജഗിരി എച്ച്എസ്എസ് കളമശേരി, നിര്‍മല ഇഎം എച്ച്എസ്എസ് ആലുവ, മേരിമാത ഇഎംഎച്ച്എസ്എസ് തൃക്കാക്കര, സെന്‍റ് ആന്‍സ് എച്ച്എസ്എസ് ഏലൂര്‍, സെന്‍റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ആവോലി, വിദ്യാധിരാജ വിദ്യാഭവന്‍ എച്ച്എസ്എസ് ആലുവ. തൃശൂര്‍  സെന്‍റ് തോമസ് എല്‍എച്ച്എസ്എസ് തോപ്പ്, തൃ...

എല്ലാ വിഷയത്തിനും ഫുള്‍മാര്‍ക്കുമായി അഞ്ജലി

صورة
ഏതു പരീക്ഷയെഴുതിയാലും എങ്ങനെയങ്കിലും കടന്നുകൂടിയാല്‍ മതി എന്ന വിചാരവും പ്രാര്‍ഥനയും ഉള്ളവര്‍ നിരവധിയാണ്. എന്നാല്‍ എല്ലാ വിഷയത്തിനും ഒറ്റ മാര്‍ക്കുപോലും നഷ്ടപ്പെടാന്‍ പാടില്ല എന്ന ചിന്തയോടെ അത്യധ്വാനം ചെയ്ത് പരീക്ഷയെഴുതുന്നവര്‍ കുറയും. ഇങ്ങനെ ഒരു സ്വപ്നം സ്ക്ഷാത്കരിച്ചതിന്‍റെ ത്രില്ലിലാണ് തിരുവനന്തപുരം പേരൂക്കട സ്വദേശിയായ അഞ്്ജലി ചന്ദ്രന്‍. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയത്തിലും മുഴുവന്‍ മാര്‍ക്കുനേടിയാണ് അഞ്ജലി ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും പ്ലസ് വണ്ണിന് മുഴുവന്‍ മാര്‍ക്കും നേടിയ അഞ്ജലിക്ക് അപ്പോഴും മുഴുവന്‍ മാര്‍ക്ക് നേടിയത് വലിയ കാര്യമായി തോന്നുന്നില്ല. എന്നാല്‍ ഐഎഎസുകാരിയാകുക എന്ന തന്‍റെ സ്വപ്നത്തിന് നിറംപകരാന്‍ ഈ വിജയത്തിന് കഴിയും എന്നാണ് ഈ കുഞ്ഞു മിടുക്കിയുടെ വിശ്വാസം. അതിനായുള്ള തന്‍റെ അധ്വാനത്തിന്‍റെ ഭാഗമായുള്ള ഒരു അപൂര്‍വവിജയം എന്നേ അഞ്ജലി ഇതിനെ കാണുന്നുള്ളൂ. പേരൂക്കട ഊളന്പാറ അഞ്ജലിയില്‍ എ.എസ്.ഐ രാമചന്ദ്രന്‍ പിള്ളയുടെയും പ്രിയ ചന്ദ്രന്‍റെയും മകളാണ് അഞ്ജലി. ഒന്നുമുതല്‍ പത്തുവരെ കവടിയാര്‍ നിര്‍മല ഭവന്‍ സ്കൂളില...

സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി അമല നാടിന് അഭിമാനമായി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഉന്നതതല വിജയം നേടി അമല മേരി ഷൈജു നാടിനഭിമാനമായി. അടിമാലി എസ്എന്‍ഡിപി വിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് അമല. ഇരുന്നൂറേക്കര്‍ കൊടിമറ്റത്തില്‍ വര്‍ഗീസ് -ഷേര്‍ളി ദന്പതികളുടെ മകളാണ്. പിതാവ് ചെറുകിട വ്യാപാരിയും മാതാവ് അടിമാലി ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്‍റുമാണ്. ഈ സ്കൂളില്‍നിന്നു 103 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിരുന്നു. ഇതില്‍ സംസ്ഥാന തലത്തില്‍ അമല മേരി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. സാധാരണ കുടുംബത്തില്‍പ്പെട്ട ഈ വിദ്യാര്‍ഥിനി ചിട്ടയായ പഠനത്തോടെ ആദ്യംമുതല്‍ സ്കൂള്‍ തലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഒന്നാമതെത്തിയിരുന്നു. ഫലം പ്രഖ്യാപിച്ചതോടെ അമലയെ തേടി രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും അഭിനന്ദന പ്രവാഹമെത്തി. 92ല്‍ ആരംഭിച്ച ഈ സ്കൂളില്‍ എല്ലാ വര്‍ഷവും റാങ്കുകള്‍ ലഭിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപി പി.ടി.തോമസ് എന്നിവര്‍ അമലയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.

സേ പരീക്ഷ ജൂണ്‍ 20 മുതല്‍

صورة
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയ് 30 ന് മുമ്പ് സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യും. ഉത്തരക്കടലാസുകള്‍ ഇരട്ട മൂല്യ നിര്‍ണയത്തിന് വിധേയമാക്കിയിട്ടുള്ളതിനാല്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം അനുവദിക്കില്ല. സേവ് എ ഇയര്‍ പരീക്ഷ ജൂണ്‍ 20 മുതല്‍ നടക്കും. പേപ്പര്‍ ഒന്നിന് 100 രൂപയും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ 125 രൂപയുമാണ് ഫീസ്. ഏതെങ്കിലും ട്രഷറിയില്‍ 0202-01-102-93 VHSE Fees എന്ന ശീര്‍ഷകത്തിലാണ് ഫീസ് ഒടുക്കേണ്ടത്. അസല്‍ ചെല്ലാന്‍ സഹിതം നിശ്ചിത തീയതിക്ക് മുമ്പ് അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സ്‌കോര്‍ ഷീറ്റിനായി 20 രൂപ അടയ്ക്കണം. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അപേക്ഷാ ഫോറത്തിന്റെ പകര്‍പ്പും പരീക്ഷാ രജിസ്‌ട്രേഷനായി ഉപയോഗിക്കാം. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് യോഗ്യത നേടാനാവാതെ വരുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കും പരീക്ഷക്ക് ഹാജരാകാത്തവരും വിജയിക്കാത്തവരുമായ വിദ്യാര്‍ഥികള്‍ക്കും സേവ് എ ഇയര്‍ പരീക്ഷ എഴുതാം. കണ്ടിന്യുവസ് ഇവാലുവേഷന്‍ ആന്...