المشاركات

عرض المشاركات من فبراير 24, 2016

Pay Fixation of Gazatted Employees 2016

ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളം ഫിക്സ് ചെയ്ത് റിവൈസ്ഡ് സ്കെലിലേക്ക് മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. ഇതിനെ സംബന്ധിച്ച് അക്കൗണ്ടന്‍റ് ജനറലിന്‍റെ ഓഫീസില്‍ നിന്നും വന്ന നിര്‍ദ്ദേശമനുസരിച്ച് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ Form Of Undertaking മാത്രം ഏ.ജീ സ് ഓഫീസിലേക്ക് അയച്ചാല്‍ മതി. Form of Undertaking ന്‍റെ മാതൃകയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കാരണവശാലും സ്കാന്‍ ചെയ്ത് രേഖകള്‍ ഇ-മെയില്‍ അയക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 01/07/2014 ശേഷം റിട്ടയര്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ രേഖകള്‍ മേലൊപ്പ് കൂടാതെ നേരിട്ട് ഏ.ജീ സ് ഓഫീസിലേക്ക് അയച്ചാല്‍ മതി. ഏ.ജീ സ് ഓഫീസിലേക്ക് എന്തൊക്കെ അയക്കണം, എങ്ങനെ അയക്കണം എന്നതിനെക്കുറിച്ച് പലരും സംശയം ഉന്നയിക്കുന്നു. കര്‍ശനമായ നടപടി ക്രമങ്ങളൊന്നുമില്ലെങ്കിലും കാര്യങ്ങള്‍ എളുപ്പവും സൗകര്യപ്രദവുമാക്കാന്‍ പൊതുവെ സ്വീകരിക്കാവുന്ന ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു. Form of Undertaking തെറ്റായ ഫികസേഷന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് അമിതമായ ശമ്പളം വാങ്ങിച്ചു എന്ന് പിന്നീട് ബോധ്യപ്പെട്ടാല്‍ ഇത്തരം തുക തിരിച്ച് ഗവണ്‍മെന്‍റിലേക്ക് അടച്ചു കൊള്...

ജില്ലാ കണ്‍വെന്‍ഷന്‍, യാത്രയയപ്പ്

صورة
വി.എച്ച്.എസ്.ഇ ശനിയാഴ്ച്ച പ്രവര്‍ത്തി ദിനം ഒഴിവാക്കണം : എന്‍.വി. എല്‍.എ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂളുകളിലെ ശനിയാഴ്ച്ച പ്രവര്‍ത്തി ദിനം ഒഴിവാക്കണമെന്നു നോണ്‍ വൊക്കേഷണല്‍ ലക്ച്ചറേഴ്സ് തൃശൂര്‍ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ണ്ടറി സൂളുകള്‍ക്കൊപ്പം വെക്കേഷണണ്‍ ഹയര്‍ സെക്കന്‍ററിക്കും ശനിയാഴ്ച്ച അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. പ്രവര്‍ത്തി ദിനം അഞ്ചാക്കിയാല്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കു നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ആറ് മണിക്കൂര്‍ ജോലി ഭാരവും 7 വര്‍ഷം സര്‍വ്വീസുള്ള അധ്യാപകരെ സീനിയറാക്കി മാററണമെന്നും യോഗം അവശ്യപ്പെട്ടു. വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും യാത്രയയപ്പ് നര്‍കുകയും ചെയ്ത യോഗത്തില്‍ സജിത്ത് പി.വി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് എസ് . ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഷാജി പാരിപ്പള്ളി , ജനറല്‍ സെക്രട്ടറി ബിനു പി തയ്യില്‍, റോയി, കെ.പി.ജോസഫ്, സൈമണ്‍ ജോസ് , ജോണ്‍സണ്‍ പി.വി, കെ.എം. അബ്ദുല്...