المشاركات

عرض المشاركات من أبريل 28, 2021

KITE VICTERS Plus One Accountancy Class 36 (First Bell-ഫസ്റ്റ് ബെല്‍)

صورة
KITE VICTERS Plus One Accountancy Class 36 (First Bell-ഫസ്റ്റ് ബെല്‍)

18 പിന്നിട്ടവർക്ക് വാക്സീൻ റജിസ്ട്രേഷൻ ഇന്നു മുതൽ; നിര്‍ദേശങ്ങള്‍ ഇങ്ങനെ

صورة
18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്ന് വൈകിട്ട് നാലു മണി മുതൽ തുടങ്ങും. കോവിന്‍ സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും. രോഗികൾക്കായിരിക്കും മുൻഗണന എന്നാണ് സൂചന. കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീൽഡ് വാക്സീൻ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്സീൻ സ്റ്റോക്കുണ് കോ-വിൻ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ selfregistration.cowin.gov.in എന്ന വെബ്സൈറ്റ്, മൊബൈലിലോ കംപ്യൂട്ടറിലെ തുറന്നു നിങ്ങളുടെ ഫോൺ നമ്പർ നൽകുക. എസ്എംഎസ് ആയി വൺ ടൈം പാസ്‍വേഡ് (ഒടിപി) ലഭിക്കും. അടുത്ത വിൻഡോയിൽ ഈ ഒടിപി നൽകി 'verify' ചെയ്യുക. Photo ID Proof എന്ന കോളത്തിൽ ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, പാസ്‍പോർട്ട്, പെൻഷൻ പാസ്‍ബുക്ക്, വോട്ടർ ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കുക. തിരിച്ചറിയൽ രേഖയുടെ നമ്പർ, ഫോട്ടോ ഐഡി നമ്പർ എന്ന കോളത്തിൽ നൽകുക. തിരിച്ചറിയൽ രേഖയിലുള്ളതുപോലെ തന്നെ പേരു രേഖപ്പെടുത്തുക. ലിംഗം, ജനനവർഷം എന്നിവ നൽകി റജിസ്റ്റർ എന്ന ബട്ടൺ ക്ലിക് ചെയ്യാം. ഇതോടെ നിങ്ങളുടെ പ്ര...

TELE HELP DESK FOR COVID VACCINATION REGISTRATION

صورة
TELE HELP DESK FOR COVID VACCINATION REGISTRATION കോവിഡ് വാക്സിൻ രജിസ്ട്രേഷന് ടെലി ഹെൽപ് ഡെസ്കും ആയി കാട്ടൂർ സ്കൂൾ കോവിഡിന് അതിജീവിക്കാൻ പൊതുജനത്തിന് കൂട്ടായി കാട്ടൂർ പോംപെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ. കൊവിഡ് വാക്സിൻ രജിസ്റ്റർചെയ്യാൻ ഹെൽപ്പ് ഡെസ്ക് ഒരുക്കുകയാണ് സ്കൂളിലെ  വിഎച്ച്എസ്ഇ വിദ്യാർത്ഥികൾ പൊതു ജനസേവനത്തിന് ഇറങ്ങിയിരിക്കുന്നത്. രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത വയോധികർക്കും രോഗികൾക്കും സാധാരണക്കാർക്കും  ആണ് പ്രധാന പരിഗണന. ഇതിനോടകം തന്നെ നിരവധി പേർക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾക്കായി   വിദ്യാർത്ഥികളുടെ ഇന്റർനെറ്റ് ഉള്ള സ്മാർട്ട് ഫോണുകൾ ഉപയോഗപ്പെടുത്തിയാണ് ഇത്തരമൊരു ഹെല്പ് ഡെസ്ക് സംവിധാനം ഒരുക്കിയത് .  മൊബൈൽ ഫോൺ നമ്പറിലേക്ക് വിളിച്ചാൽ വളണ്ടിയർമാർ രജിസ്ട്രേഷൻ നടത്തുകയാണ് പതിവ് എന്ന് പ്രോഗ്രാം ഓഫീസർ സൈമൺ ജോസ് പറഞ്ഞു.