المشاركات

عرض المشاركات من مايو 4, 2021

സ്കൂൾ ഫീസ് നൽകാത്തവർക്ക് എതിരെ നടപടി പാടില്ല: സുപ്രീം കോടതി

കഴിഞ്ഞ വർഷത്തെ ഫീസ് നൽകാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർഥികൾക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷത്തെ വാർഷിക ഫീസിന്റെ 15% കുറവു ചെയ്യണമെന്നും ബാക്കി തുക 6 തുല്യ തവണകളായി ഈടാക്കാമെന്നും രാജസ്ഥാനിലെ സ്വകാര്യ സ്കൂളുകളുടെ കേസിൽ കോടതി വിധിച്ചു. എന്നാൽ, സ്വകാര്യ സ്കൂളുകളിലെ ഫീസ് കുറയ്ക്കാൻ ദുരന്ത മാനേജ്മെന്റ് നിയമപ്രകാരം സർക്കാരുകൾക്കു നിർദേശിക്കാനാവില്ലെന്ന് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്കൂൾ ഫീസ് ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയമല്ല. സ്കൂൾ എപ്പോൾ തുറക്കണമെന്നും അടയ്ക്കണമെന്നും പാലിക്കേണ്ട നിയന്ത്രണങ്ങളും ഈ നിയമപ്രകാരം നിർദേശിക്കാം. സ്കൂൾ ഫീസ് നിയന്ത്രണത്തിനു സംസ്ഥാന നിയമമുണ്ടെങ്കിൽ അതിലെ വ്യവസ്ഥകൾ പാലിച്ചായിരിക്കണം നടപടി. നിലവിൽ ഫീസ് നിയന്ത്രണ നിയമമുണ്ടെങ്കിൽ, ഭരണഘടനയുടെ 162-ാം വകുപ്പു പ്രകാരമുള്ള എക്സിക്യൂട്ടീവ് അധികാര പ്രയോഗവും പറ്റില്ല. നിർദേശങ്ങൾ 2021–22 വർഷത്തെ ഫീസിനു ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. സ്കൂളിലെ വിവിധ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വന്നില്ലെന്നതു കണക്കിലെടുത്താണ് ഫീസിൽ 15% കുറവെന്ന നിർദേശം. കൂടുതൽ ഇളവു നൽകുന്നത് സ്കൂളുകൾക്...

സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

നിയമസഭ തെരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ മതിലുകളിലും ക്ലാസ്സ്മുറികളിലും വരച്ചു ചേർത്തിരുന്ന ആമയുടേയും മുയലിന്റേയും ആനയുടേയും അടക്കമുള്ള ചിത്രങ്ങളുടെ മുകളിൽ തെരഞ്ഞെടുപ്പിന്റെ അറിയിപ്പുകൾ പതിപ്പിച്ച് നശിപ്പിക്കുകയും മനോഹരമായി പെയിന്റടിച്ചിരുന്ന സ്‌കൂൾ ഭിത്തികളിൽ പെയിന്റ് കൊണ്ട് ബൂത്ത് വിവരങ്ങൾ സ്ഥിരമായി എഴുതി വികൃതമാക്കുകയും ചെയ്തു എന്ന് ആരോപിച്ച് കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ഗവ. എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗൗരി ബി.എസ് സമർപ്പിച്ച പരാതിയുടേയും പത്രവാർത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ്.  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, റെനി ആന്റണി എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളിൽ ഇത്തരം സ്‌കൂളുകളിൽ പരിശോധന നടത്തി കേടുപാടുകളുടെ മൂല്യം നിർണ്ണയിക്കണം. പരിശോധന നടത...