المشاركات

عرض المشاركات من سبتمبر 16, 2017

'കുഞ്ഞേ മടങ്ങിവരൂ'- മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് നടി ലളിത കുമാരി

صورة
താരസഹോദരിമാരായ ഡിസ്‌കോ ശാന്തിയുടെയും ലളിത കുമാരിയുടെയും മരുമകളെ കാണാനില്ലെന്ന് പരാതി. 17 വയസ്സുകാരിയായ അബ്രിനയെയാണ് സെപ്തംബര്‍ 6 മുതല്‍ കാണാതായിരിക്കുന്നത്. ഡിസ്‌കോ ശാന്തിയുടെയും ലളിത കുമാരിയുടെയും സഹോദരനും അസിസ്റ്റന്റ് ക്യാമറാമാനുമായ ജയ് വര്‍മയുടെ മകളാണ് അബ്രിന.  തങ്ങളുടെ മരുമകളെ കാണാനില്ലെന്നും കണ്ടെത്തുന്നതിന് സഹായിക്കണമെന്നുമുള്ള അപേക്ഷയുമായി ലളിത കുമാരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞു. അബ്രിനയുടെ മാതാവ് ഷെറിലും ലളിത കുമാരിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അബ്രിനെയെ കാണാതായപ്പോള്‍ തന്നെ പോണ്ടി ബാസാര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയെന്നും പോലീസിന്റെ സഹകരണമുണ്ടെന്നും ലളിത കുമാരി പറയുന്നു. ചെന്നൈയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് അബ്രിന. സ്‌കൂളില്‍ പോയ കുട്ടി പിന്നീട് മടങ്ങി വന്നില്ല.  സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പൊതു സമൂഹത്തിന്റെ സഹായം തേടാനാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് ലളിത കുമാരി പറഞ്ഞു. നടന്‍ പ്രകാശ് രാജിന്റെ മുന്‍ഭാര്യയാണ് ലളിത കുമാരി. 1987 മുതല്‍ 1995 വരെ സിനിമയില്‍ തിളങ്ങിയ താരം വിവാഹത്തോടു...

ഈ അധ്യാപകൻ ക്ലാസെടുത്തത് വിദ്യാർഥിയുടെ കുഞ്ഞിനെയും ഒക്കത്തിരുത്തി!

صورة
കരിയറിനൊപ്പം കുടുംബജീവിതവും സൂഗമമായി കൊണ്ടുപോകാനാണ് സ്ത്രീകളിലേറെയും ശ്രമിക്കാറുള്ളത്. പക്ഷേ കുഞ്ഞുകുട്ടി പരാധീനതകൾ ആകുന്നതോടെ പഠനവും കരിയറുമൊന്നും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തവരുമുണ്ട്. എന്നാല്‍ കൂടെനിന്ന് പിന്തുണ നൽകാൻ തയാറാകുന്ന സമൂഹമുണ്ടെങ്കിൽ അമ്മമാർക്കു കുഞ്ഞുങ്ങളെപ്പോലെ തന്നെ പ്രാധാന്യത്തോടെ തങ്ങളുടെ പഠനവും കരിയറും കൊണ്ടുപോകാം. അത്തരത്തിലൊന്നായിരുന്നു ഒരു സ്ത്രീ അടുത്തിടെയിട്ട ഫെയ്സ്ബുക് പോസ്റ്റ്. ആഷ്ടണ്‍ റോബിന്‍സണ്‍ എന്നാണ് അവരുടെ പേര്.  ടെക്‌സാസ് എ&എം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയാണ് ആഷ്ടണ്‍. കോളജിലെ പ്രധാനപ്പെട്ട ക്ലാസില്‍ പങ്കെടുക്കാന്‍ തനിക്കു സാധിക്കില്ലെന്നു പറഞ്ഞ് ആഷ്ടണ്‍ തന്റെ പ്രൊഫസറായ ഡോ.ഹെന്റി മുസോമയ്ക്ക് ഇ-മെയിൽ അയച്ചിരുന്നു. അവളുടെ കുഞ്ഞിനെ ഏല്‍പ്പിക്കാന്‍ ബേബി സിറ്ററെ കണ്ടെത്തിയില്ലെന്നും കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി വരാന്‍ സാധിക്കില്ലെന്നുമാണ് കാരണം പറഞ്ഞത്. എന്നാല്‍ കുഞ്ഞിനെയും കൊണ്ടു ക്ലാസിലെത്താനായിരുന്നു മുസോമയുടെ മറുപടി. ശേഷം പ്രൊഫസര്‍ മുസോമ ചെയ്ത കാര്യം കണ്ട് പല അധ്യാപകരും ഒന്നു നെറ്റി ചുളിച്ചു. തന്റെ വിദ്യാര്‍ഥിയുടെ പഠനം സുഗമമാ...