المشاركات

عرض المشاركات من نوفمبر 6, 2025

ICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ

CA Exam January 2026 – Application Dates, Fees, Schedule | ICAI 2026 ജനുവരി ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു 2026 ജനുവരിയില്‍ നടക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് (CA) പരീക്ഷയ്ക്കായി ഇപ്പോള്‍ അപേക്ഷിക്കാം. ഫൗണ്ടേഷൻ, ഫൈനൽ, ഇന്റർമീഡിയറ്റ് എന്നീ മൂന്ന് വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ തീയതികൾ ഫൈനൽ പരീക്ഷ ഗ്രൂപ്പ് 1: ജനുവരി 5, 7, 9 ഗ്രൂപ്പ് 2: ജനുവരി 11, 13, 16 ഇന്റർമീഡിയറ്റ് പരീക്ഷ ഗ്രൂപ്പ് 1: ജനുവരി 6, 8, 10 ഗ്രൂപ്പ് 2: ജനുവരി 12, 15, 17 ഫൗണ്ടേഷൻ പരീക്ഷ ജനുവരി 18, 20, 22, 24 അപേക്ഷ സമർപ്പിക്കൽ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 നവംബർ 16 . അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള സമയം: നവംബർ 20 മുതൽ 22 വരെ . ഇന്ത്യയിലും വിദേശത്തുമായുള്ള പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാണ്. അപേക്ഷാ ഫീസ് ഫൗണ്ടേഷൻ ₹1,500 ഇന്റർമീഡിയറ്റ് ഒരു ഗ്രൂപ്പ്: ₹1,500 രണ്ട് ഗ്രൂപ്പ്: ₹2,700 ഫൈനൽ ഒരു ഗ്രൂപ്പ്: ₹1,800 രണ്ട് ഗ്രൂപ്പ്: ₹3,300 ലേറ്റ് ഫീസ് നവംബർ 16 നുശേഷം ...

വീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും

സ്മാർട്ട് പഠനമുറി നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍ ടെക്‌നിക്കൽ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികൾക്കായി വീടിനോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് പഠനമുറി നിര്‍മിച്ചു നല്‍കുന്ന പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലുള്ള വിദ്യാര്‍ഥികൾക് സ്മാർട്ട് പഠനമുറി നിര്‍മിക്കുന്നത് വേണ്ടി പരമാവധി ₹2.50 ലക്ഷം വരെ സഹായധനം അനുവദിക്കും. മുന്‍ഗണനാ മാനദണ്ഡങ്ങൾ അടിയ, പണിയ, PVTG വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ വീടിന്റെ വിസ്തീര്‍ണ്ണം ഏറ്റവും കുറവുള്ള കുടുംബം ഒന്നിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന കുടുംബം വിധവ കുടുംബനാഥയായുള്ള കുടുംബം അച്ഛന്‍/അമ്മ/സഹോദരങ്ങള്‍ കിടപ്പുരോഗം/മാരകരോഗം ഉള്ള കുടുംബം വിദ്യാര്‍ഥിയുടെ മുന്‍വര്‍ഷത്തെ പഠനമികവ് കുടുംബത്തിലെ ഒരാള്‍ക്ക് മാത്രം ആനുകൂല്യം ലഭിക്കും. ആരെല്ലാം അപേക്ഷിക്കാനാവില്ല? കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്/കോര്‍പ്പറേഷന്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ് മ...