BIMS - Help
ട്രഷറിയിൽ നിന്നും ചെക്കുകൾ, ബില്ലുകൾ പാസ്സായി വിവിധ കാരണങ്ങളാൽ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് വരാതെ മടങ്ങിയിട്ടുണ്ടെങ്കിൽ , 30 ദിവസത്തിനുള്ളിൽ ബിംസിൽ/സാഖ്യയിൽ/സ്പാർക്കിൽ ബെനിഫിഷ്യറി അക്കൗണ്ട് കറക്ഷൻ നടത്തി പരിഹരിക്കേണ്ടതാണ്. അല്ലാത്തപക്ഷം തുക സോഴ്സ് ഹെഡിലേക്ക് / സോഴ്സ് അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റാവുന്നതാണ്. ഇത്തരത്തിൽ യഥാസമയം കറക്ഷൻ നടത്തി പരിഹരിക്കാത്തത് മൂലം ഗുണഭോകതാവിന് വീണ്ടും തുക ലഭ്യമാക്കുന്നതിന് വളരെ കാലതാമസം നേരിടുന്നതും, പരാതികൾക്ക് ഇടനൽകുന്നതുമാണ്. ആയതിനാൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ ഡിഡിഒ മാരുടെ അറിവിലേക്കായി നൽകുന്നു. ട്രഷറിയിൽനിന്നും ബില്ലുകൾ ചെക്കുകൾ പാസ്സായതിന് ശേഷം ബിംസ് / സാഖ്യ / സ്പാർക്ക് പരിശോധിച്ച് എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്കും തുക ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് ഡിഡിഒ ഉറപ്പ് വരുത്തേണ്ടതാണ് . ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് വരാതെ മടങ്ങിയിട്ടുണ്ടെങ്കിൽ, 30 ദിവസത്തിനുള്ളിൽ ബെനിഫിഷ്യറി അക്കൗണ്ട് കറക്ഷൻ നടത്തി പരിഹരിക്കേണ്ടതാണ് . അല്ലാത്തപക്ഷം തുക സോഴ്സ് ഹെഡിലേക്ക് / സോഴ്സ് അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റാവുന്നതാണ്. ഇത്തരത്ത...