المشاركات

عرض المشاركات من مايو 31, 2011

മലയാളം ഒന്നാം ഭാഷ: ഈ വര്‍ഷം നടപ്പിലാകില്ല -മന്ത്രി റബ്ബ്

വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കുന്നത് ഈ അധ്യയന വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം തുടക്കം മുതല്‍ മലയാളം ഒന്നാം ഭാഷയാക്കാനാവില്ല. ആവശ്യമായ പിരീയഡുകള്‍ കണ്ടെത്താവാനാത്തതാണ് പ്രശ്‌നം. അധികമായി ഭാഷയ്ക്ക് കണ്ടെത്തേണ്ട പിരീയഡുകള്‍ സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ഐ.ടി. പിരീയഡ് മലയാളത്തിന് നല്‍കാനാവില്ല. അത് മറ്റ് വിഷയങ്ങളുടെ പഠനത്തിനെ അടക്കം ബാധിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുമ്പോള്‍ ആഴ്ചയില്‍ ആറുദിവസം ക്ലാസ് വേണം. ആ സമയത്ത് മലയാളത്തിന്റെ കാര്യം കൂടി പരിഗണിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചശേഷമേ മലയാളം ഒന്നാം ഭാഷയാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ. ഈ അധ്യയന വര്‍ഷം നടപ്പാക്കുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും തുടക്കം മുതല്‍ എന്തായാലും നടപ്പാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പുതുതായി മലയാളം ഉള്‍പ്പെടുത്തുന്നത് അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്ക് സ...

മാതാപിതാക്കള്‍ക്കു ഡോക്ടറുടെ കുറിപ്പ് ; കുട്ടികളുടെ ടെന്‍ഷന്‍ കൂട്ടരുത്

പുതിയൊരു സ്കൂള്‍ വര്‍ഷത്തിനു നാളെ തുടക്കംകുറിക്കുന്നു. കുട്ടികള്‍ക്കു പുത്തനുടുപ്പും പുത്തന്‍ ബാഗും ചെരിപ്പും കുടയും പുസ്തകങ്ങളുമെല്ലാം മാതാപിതാക്കള്‍ വാങ്ങിക്കൊടുത്തുകഴിഞ്ഞു. അവരുടെ ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമുള്ള ഭക്ഷണവും ദിവസ വും നല്കുന്നുണ്ട്. എന്നാല്‍, കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചു മാതാപിതാക്കള്‍ അല്പംപോലും ശ്രദ്ധിക്കാറില്ലെന്നാണു പല സംഭവങ്ങളും വെളിപ്പെടുത്തുന്ന സത്യം. നല്ല മാര്‍ക്കും ആരോഗ്യവുമൊക്കെയുള്ള കുട്ടികള്‍ സമ്മര്‍ദങ്ങളില്‍ തളര്‍ന്നു വിഷാദരോഗികളാവുകയോ ജീവിതത്തില്‍നിന്നു തന്നെ ഓടിയൊളിക്കുകയോ ചെയ്യുന്നു. കുട്ടികള്‍ക്കു ചെയ്തുകൊടുക്കുന്ന സൗകര്യങ്ങള്‍ക്കെല്ലാമുപരി ഇവര്‍ക്കു മാനസികാരോഗ്യമുണ്ടാകുക എന്നതാണു പ്രധാനം. ഇവയില്ലാതെ മറ്റെന്തു ചെയ്തുകൊടുത്താലും ഫലവത്താകുകയില്ല. അതിനാല്‍ ഈ അധ്യയന വര്‍ഷത്തില്‍ മാതാപിതാക്കള്‍ കുട്ടികളുടെ മാനസികാരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കുറിക്കുകയാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസറും സ്കൂളുകളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കുകയും ചെയ്യുന്ന ഡോ. പത്മകുമാര്‍. മാതാപിതാക്കള്‍ കുട്ടികളെ അറിയുക മാതാപിതാക്കള്...