المشاركات

عرض المشاركات من أغسطس 19, 2021

O.B.C വിദ്യാർഥികൾക്ക് വിദേശ പഠന ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  വിശദ വിവരങ്ങൾ www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  കോഴ്സുകൾ  മെഡിക്കൽ/  എൻജിനിയറിങ്/  പ്യൂവർ സയൻസ്/  അഗ്രികൾച്ചർ സയൻസ്/  സോഷ്യൽ സയൻസ്/ നിയമം/  മാനേജ്‌മെന്റ്     പി.ജി/പി.എച്ച്.ഡി കോഴ്‌സുകൾക്ക് മാത്രമാണ്  അവസരം  യോഗ്യത  കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികരിക്കരുത്.  അവസാന തിയതി സെപ്റ്റംബർ 20.  ഫോൺ: 0471 2727379 Notification   Apply Online   Website  

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതെങ്ങനെ

صورة
  പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച്അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ APPLY ONLINE -Sws എന്ന ലിങ്കിലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ച്‌   അന്തിമ കൺഫർമേഷൻ നടത്തിയവർക്ക് മാത്രമെ മൊബൈൽ ഒ.റ്റി.പി യുടെ സഹായത്താൽ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ സാധിക്കുകയുള്ളു.  അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും തിരുത്തലുകൾ (ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയവിവരങ്ങളായ സ്കീം, രജിസ്ട്രർ നമ്പർ, വർഷം, ജനനതീയതി, മൊബൈൽ നമ്പർ എന്നിവഒഴികെ) പുതിയ വിവരങ്ങൾ ഓപ്ഷനുകൾ ഉൾപ്പെടെ ചേർക്കുന്നതിനും 2020 ആഗസ്റ്റ് 25 വരെ  സമയം നീട്ടിയിട്ടുണ്ട്.‌   ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്ന വിധം :  ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിന് ചുവടെപ്പറയുന്നവ ക്രമത്തിൽ ഒന്നൊന്നായി ചെയ്യേണ്ടതാണ്: 1) www.hscap.kerala.gov.in ന്റെ ഹോം പേജിലെ പബ്ലിക് ടാബിനു താഴെയുള്ള Create Candidate Login -Sws  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.   VHSE   NSQF Admission    Create Candidate Login -Sws    എന്ന ലിങ്കിൽ...

പ്ലസ് വൺ പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം

ഹയർ സെക്കൻഡറി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സംവരണം. സർക്കാർ അംഗീകരിച്ച പ്ലസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ രീതി വ്യക്തമാക്കുന്നത്. നിലവിലുള്ള സംവരണരീതിക്ക് പുറമെയായിരിക്കും സാമ്പത്തിക സംവരണമെന്ന് അധികൃതർ അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ 30 ശതമാനം സംവരണത്തിൽ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയായിരിക്കും. സ്‌കൂൾ നടത്തുന്ന സമുദായത്തിലെ കുട്ടികൾക്ക് 10 ശതമാനം സംവരണത്തിന് അവകാശമുണ്ടാകും

പ്രവേശനസമയത്ത്‌ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകൾ

പ്രവേശനസമയത്ത്‌ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളെ സംബന്ധിച്ച്‌ അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌,വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌,സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌,ബോണസ്‌ പോയിന്‍റ്‌, ടൈഞബ്ലേക്ക്‌ എന്നിവ അവകാശപ്പെട്ടിട്ടുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ ഹാജരാക്കണം. പ്രായ പരിധി ഉളവ്‌ വേണ്ടുന്നവര്‍ പ്രോസ്പെക്ടസ്സില്‍ പ്രതിപാദിക്കുന്ന തരത്തിലുള്ള ഉത്തരവുകളുടെ അസ്സല്‍ ഹാജരാക്കണം. (അപേക്ഷകര്‍ക്ക്‌ 2021 ജൂണ്‍ മാസം ഒന്നിന്‌ പതിനഞ്ച്‌ വയസ്‌ പൂര്‍ത്തിയായിരിക്കണം. എന്നാല്‍ ഇരുപത്‌ വയസ്‌ കവിയാന്‍ പാടില്ല. കേരളത്തിലെ പൊതു പരീക്ഷാ ബോര്‍ഡില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ വിജയിക്കുന്ന അപേക്ഷകര്‍ക്ക്‌ കുറഞ്ഞ പ്രായ പരിധിയില്ല.മറ്റ്‌ ബോര്‍ഡുകളുടെ പരീക്ഷകള്‍ വിജയിച്ച അപേക്ഷകര്‍ക്ക്‌ കുറഞ്ഞ പ്രായ പരിധിയിലും, ഉയര്‍ന്ന പ്രായപരിധിയിലും ആറ്‌ മാസം വരെ ഇളവ്‌ അനുവദിക്കുവാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ അധികാരമുണ്ട്‌. അത്തരം വിഭാഗക്കാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കുന്ന പ്രായപരിധി ഇളവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. കേരളത്തിലെ പൊതു പരീക്ഷാ ബോര്‍ഡില്‍ നിന്ന്‌ എസ്‌.എസ്‌.എല്‍....