المشاركات

عرض المشاركات من يناير 13, 2011

വി.എച്ച്.എസ്.ഇ പരീക്ഷാ ബോര്‍ഡ് വിഭജിക്കും; ഏകീകരണത്തിന് തുടക്കം

صورة
എന്‍ജിനീയറിങ് പ്രവേശന പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ പരീക്ഷാബോര്‍ഡ് വിഭജിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷാനടത്തിപ്പും മൂല്യനിര്‍ണയവും ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് കൈമാറും. വി.എച്ച്.എസ്.ഇയെ ലയിപ്പിച്ച് ഏകീകൃത ഹയര്‍സെക്കന്‍ഡറിയുണ്ടാക്കാനുള്ള നടപടികള്‍ക്കും ഇതോടെ തുടക്കമാവും. ദീര്‍ഘകാലമായി വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമാണ് ഏകീകരണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളാണ് വി.എച്ച്.എസ്.ഇ പരീക്ഷാബോര്‍ഡില്‍ നിന്ന് എടുത്തുമാറ്റുന്നത്. ഇവ പൂര്‍ണമായി ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡിന് കീഴിലാക്കും. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകൂടി എന്‍ജിനീയറിങ് പ്രവേശനത്തിന് പരിഗണിക്കുന്നതിനാല്‍ ഇരട്ടമൂല്യനിര്‍ണയമടക്കം നടത്തേണ്ടതിനാലാണ് ഈ മാറ്റം. ഇതിനായി ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക പരീക്ഷാബോര്‍ഡ് രൂപവത്കരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. വി.എച്ച്.എസ്.ഇയിലെ ഈ വിഷയങ്ങള്‍ക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതും ഉത്തരക്കടലാസ് വിതരണംചെയ്യുന്നതും ഹയര്‍സെക്കന്‍ഡറി ബോര്‍ഡായിരിക്കും. എന്നാല്‍ വി.എച്ച്.എസ്.ഇ കേന്ദ്രങ്ങളില്...

ശമ്പളപരിഷ്‌കരണം: ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിന്

صورة
ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി ഫെഡറേഷന്‍ ഓഫ് ഹയര്‍ ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ടി. പ്രസന്നകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 15ന് നടക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങളില്‍ അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. 25ന് ജില്ലാതലങ്ങളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനുകള്‍ ചേരും. ഫിബ്രവരി എട്ടിന് സെക്രട്ടേറിയറ്റിന്മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. പത്രസമ്മേളനത്തില്‍ പി.വേണുഗോപാല്‍, ജോഷിആന്റണി, അബ്ദുല്‍ലത്തീഫ്, ഷാജി പാരിപ്പള്ളി എന്നിവരും പങ്കെടുത്തു.

ഞങ്ങളെ പഠിപ്പിക്കാനനുവദിക്കുക...

صورة
നമ്മുടെ സംസ്ഥാനത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ബഹുഭൂരിപക്ഷത്തിന്‍റെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് നിറം പകരുന്നത് പൊതുവിദ്യാഭ്യാസമേഖലയാണ്. ഈ മേഖല ഇന്നെവിടെ എത്തിനില്‍ക്കുന്നു? ഓരോവര്‍ഷവും ലക്ഷക്കണക്കിന് കുട്ടികളെ പൊതുമേഖലയില്‍നിന്ന് ആട്ടി ഇറക്കിയത് ആരാണ്? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി  നാം പിന്‍തുടരുന്ന വികലമായ പരിഷ്കാരങ്ങളാണ് ഇതിനുകാരണം. ജില്ലയിലെ 50% പ്രൈമറി വിദ്യാലയങ്ങളും ‘അനാദായ'കരമായികഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ ഹൈസ്കൂളുകളും .............. അറിവ്, നിര്‍മ്മാണപ്രക്രിയയായും അദ്ധ്യാപകനെ ഫെസിലിറേറ റററാക്കിയും "വിശ്വമാനവന്‍റെ' ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..... പരന്പരാഗതമായി നാം അറിവാര്‍ജിച്ച രീതികളും സന്പ്രദായങ്ങളും അബദ്ധമാണുപോലും ! അക്ഷരബോധമില്ലാത്ത, ഗണിതാശയങ്ങളില്ലാത്ത, ഒരു തലമുറയെ സൃ്വഷ്ടിക്കുന്നവരോട്, ഉളളടക്കമില്ലാത്ത പാഠപുസ്തകങ്ങളോട്, പഠനം പാല്‍പ്പായസമാക്കിയ ബോധനരീതികളോട് നാം വിയോജിപ്പ് പ്രകടിപ്പിക്കാന്‍ സമയമേറിയിരിക്കുന്നു.  ‘രാജാവ് നഗ്നനാണെന്ന യാഥാര്‍ത്ഥ്യം '  വിളിച്ചുപറഞ്ഞ ആ കൊച്ചുകുഞ്ഞിന്‍റെ ധീരതയെങ്കിലും നമുക്കുവേണ്ടേ കക്ഷി...

സ്കൂള്‍ പ്രിന്‍സിപ്പല്‍ പനിബാധിച്ചു മരിച്ചു

തളിക്കുളം ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പനിബാധിച്ച് മരിച്ചു. എറവ് കരുവാന്‍വളവ് റോഡിലെ ഹൈടെക് നഗറിനു സമീപം പട്ടാട്ട് കുമാരന്‍റെ മകന്‍ പി.കെ. രാജനാണ് (53) മരിച്ചത്. സംസ്കാരം നടത്തി. ഒന്നര ആഴ്ചമുന്പ് പനിബാധിച്ചതിനെത്തുടര്‍ന്ന് ആദ്യം തൃശൂര്‍ അശ്വനി ആശുപത്രിയിലും പിന്നീട് എറണാകുളം അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കമല (അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, പടിഞ്ഞാറേകോട്ട, തൃശൂര്‍). മക്കള്‍: നിജില (വിദ്യാര്‍ഥിനി, സെന്‍റ് മേരീസ് കോളജ്, തൃശൂര്‍), വിഷ്ണുരാജ് (വിദ്യാര്‍ഥി, വിവേകോദയം സ്കൂള്‍, തൃശൂര്‍). തളിക്കുളം ഗവണ്‍മെന്‍റ് സ്കൂളിന് ഇന്നലെ അവധി നല്‍കി.

ഇരിങ്ങാലക്കുടയ്ക്ക് മുന്നേറ്റം

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 15 സ്റ്റേജ് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരിങ്ങാലക്കുട ഉപജില്ല മുന്നേറ്റം തുടങ്ങി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഇരിങ്ങാലക്കുടയാണ് മുന്നിട്ടുനില്‍ക്കുന്നത്. യു.പി. വിഭാഗത്തില്‍ കൊടുങ്ങല്ലൂരാണ് ഒന്നാമത് . ഇരിങ്ങാലക്കുട ഇതില്‍ രണ്ടാംസ്ഥാനത്താണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരിങ്ങാലക്കുട 214 പോയിന്റ് നേടി. കുന്നംകുളത്തിന് 206ഉം തൃശ്ശൂര്‍ വെസ്റ്റിന് 198ഉം പോയിന്റ് ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് 283 പോയിന്റ് ലഭിച്ചു. തൃശ്ശൂര്‍ വെസ്റ്റ് 236 ഉം കുന്നംകുളം 227 ഉം പോയിന്റാണ് നേടിയത്. 132 പോയിന്റുകളാണ് യു.പി. വിഭാഗത്തില്‍കൊടുങ്ങല്ലൂര്‍ നേടിയത്. ഇരിങ്ങാലക്കുട 124 ഉം ചേര്‍പ്പ് 120 ഉം പോയിന്റ് നേടി തൊട്ടുപിന്നിലുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മതിലകം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. 35 പോയിന്റോടെ മുന്നിലെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാമ്പ്ര യൂണിയന്‍ എച്ച്.എസ്.എസ്. 41 പോയിന്റ് നേടി മുന്നിലാണ്. യു.പി. വിഭാഗത്തില്‍ ചാലക്കുടി കാര്‍മല്‍ എച്ച്.എസ്.എസ്. 21 പോയിന്റ് നേടി. കലോത്സവവേദിയില്‍ മത്സരങ്ങള്‍ വൈകിത...