المشاركات

عرض المشاركات من مارس 6, 2023

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഇനി കെ.ഫോൺ ഇന്റർനെറ്റ്‌

صورة
ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ഇനി കെഫോൺ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 25762 സ്ഥാപനങ്ങളിൽ ഇതിനോടകം കെഫോൺ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കുക ഹൈടെക്ക് ലാബ് പദ്ധതിയുടെ ഭാഗമായി പ്രൈമറി വിഭാഗം സ്കൂളുകളിൽ ബി.എസ്.എൻ.എൽ വഴി ലഭ്യമാക്കിയിട്ടുള്ള കണക്ഷനുകൾ നിലവിലെ കാലാവധി ശേഷം (31.03.2023) ബിഎസ്എൻഎൽ  പുതുക്കി നൽകുന്നതല്ല. പകരം കെഫോൺ കണക്ഷൻ ഉപയോഗപ്പെടുത്താം. ഹൈടെക് പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകളിൽ കെഫോൺ ലഭ്യമാക്കിയത് സംബന്ധിച്ച വിവരങ്ങൾ http://kite.kerala.gov.in/broadband -ൽ KFON status ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ള 100 Mbps കണക്ഷനുകൾ നിലവിലെ കാലാവധിയ്ക്കു ശേഷം കൃത്യമായി  ഉപയോഗിക്കുന്ന സ്കൂളുകളുടെ കണക്ഷനുകൾ മാത്രമെ പുതുക്കി നൽകുകയുള്ളു. കെഫോൺ വഴി ലഭ്...