المشاركات

عرض المشاركات من نوفمبر 13, 2024

ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്​കോളർഷിപ്പ്: മാനദണ്ഡം പുതുക്കി

 വി​ദേ​ശ രാജ്യങ്ങളിൽ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ ന്യൂന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പ് ​​ അ​നു​വ​ദി​ക്കു​ന്ന​തി​നുള്ള ​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പുതുക്കി നി​ശ്​​ച​യി​ച്ചു.  വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പി​എ​ച്ച്ഡി തുടങ്ങിയ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​വർക്ക് മാത്രമാണ് സ്കോളർഷിപ്പ് ലഭിക്കുക.  ബിപിഎ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​ർ​ഹ​ത ഉണ്ടാകുക.  ഡിപ്ലോമ/​പിജി ഡിപ്ലോമ ​കോഴ്സുകൾ പ​രി​ഗ​ണി​ക്കി​ല്ല.  പുതിയ ഉത്തരവ് പ്രകാരം ഒ​രു വി​ദ്യാ​ർ​ഥി​ക്ക്​ അ​നു​വ​ദി​ക്കു​ന്ന ഉ​യ​ർന്ന സ്​​കോ​ള​ർ​ഷിപ്പ് ​തുക 5​​ ല​ക്ഷം രൂ​പ​യാ​ണ്. ബിപിഎ​ൽ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ മ​തി​യാ​യ അ​പേ​ക്ഷ​ക​രി​ല്ലെ​ങ്കി​ൽ, 8ലക്ഷം രൂ​പ​യി​ൽ താ​ഴെ കു​ടും​ബ വരു​മാ​ന​മു​ള്ള എപിഎ​ൽ വി​ഭാ​ഗ​ക്കാ​രെ​ പ​രി​ഗ​ണി​ക്കും.  കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ പ​ഠോ പ​ർ​ദേ​ശ്​ പ​ദ്ധ​തിയുടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​വ​ർ മറ്റു സ്​​കോള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​ര​ല്ല. അ​പേ​ക്ഷ​ക​നും മാ​താ​പി​താ​ക്ക​ളും കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം.  മുസ്​​ലിം, കൃ​സ്ത്യ​ൻ, സ...