المشاركات

عرض المشاركات من مايو 12, 2011

പാവറട്ടി തീര്‍ഥകേന്ദ്രം മുഖമണ്ഡപവും പ്രദക്ഷിണ വീഥിയും കമനീയമാക്കി

തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഊട്ടുതിരുനാളിനോടനുബന്ധിച്ച് ദേവാലയ മുഖമണ്ഡപവും പ്രദക്ഷിണ വീഥിയും കമനീയമാക്കി. തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പൊതു വണക്കത്തിനായി എഴുന്നള്ളിച്ചുവയ്ക്കുക മുഖമണ്ഡപത്തിലാണ്.  വിശുദ്ധരുടെയും മാലാഖമാരുടെയും മറ്റും രൂപങ്ങള്‍ ചിത്രീകരിച്ച ഫ്ളക്സുകൊണ്ടാണ് മുഖമണ്ഡപത്തിന്‍റെ മുകള്‍ഭാഗം അലങ്കരിച്ചിട്ടുള്ളത്. തിരുകുടുംബം, ഔസേപ്പിതാവ്, പരിശുദ്ധ കന്യകാമറിയം, യേശുവിന്‍റെ ഉയിര്‍പ്പ്, മദര്‍തെരസ, തോമസ് ശ്ലീഹാ, വിശുദ്ധ അന്തോണീസ്, നല്ല ഇടയന്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ ഫ്ളക്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 48 അടി നീളവും 20 അടി വീതിയുമുള്ളതാണ് ദേവാലയ മുഖമണ്ഡപം. വെള്ളിവര്‍ണ തോരണങ്ങള്‍കൊണ്ടാണ് പ്രദക്ഷിണവീഥിക്ക് മേലാപ്പു ചാര്‍ത്തുക. പിങ്ക് വര്‍ണത്തിലുള്ള അരങ്ങുകള്‍ ബോര്‍ഡര്‍ തീര്‍ക്കും. ഒരു ക്വിന്‍റല്‍ വര്‍ണകടലാസാണ് തോരണങ്ങള്‍ക്കായി വാങ്ങിയിട്ടുള്ളത്. 36 വലിയ തൂണുകളിലും 20 ചെറിയ തൂണുകളിലുമായാണ് വിശാലമായ പ്രദക്ഷിണ വീഥി മുഴുവന്‍ വര്‍ണ തോരണങ്ങള്‍കൊണ്ട് അലങ്കരിക്കുന്നത്. ഒരു ലക്ഷത്തിലേറെ രൂപ ചെലവുവരുന്ന അലങ്കാര പണികള്‍ക്ക് നേതൃത്വം നല്...

1501 അംഗ തിരുനാള്‍ സന്നദ്ധസേന

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ക്കായി 1501 അംഗ സന്നദ്ധസേനയും പോലീസ് സംഘവും ടോള്‍മെന്‍ സെക്യൂരിറ്റിയും രംഗത്തുണ്ടാകും. സന്നദ്ധസേനയ്ക്ക് പോലീസ് അസി. കമ്മീഷണര്‍ എന്‍. ശശിധരന്‍, ഗുരുവായൂര്‍ സിഐ എസ്. സുനില്‍കുമാര്‍, പാവറട്ടി എസ്‌ഐ പി.വി. രാധാകൃഷ്ണന്‍ എന്നിവര്‍ പരിശീലനം നല്‍കി. വിവിധ ഷിഫ്റ്റുകളായാണ് സേന പ്രവര്‍ത്തിക്കുക. ഷാഡോ പോലീസിന്റെ സേവനവും തിരുനാള്‍ ദിനത്തിലുണ്ടാകും. ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിശമനസേനയും ആംബുലന്‍സ് സൗകര്യത്തോടെയുള്ള ആരോഗ്യവകുപ്പ് സംഘവും വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും തിരുനാള്‍ ദിവസങ്ങളില്‍ ദേവാലയപരിസരത്ത് ക്യാമ്പ് ചെയ്യും. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ അധ്യക്ഷനായി. വളണ്ടിയര്‍ ക്യാപ്റ്റന്‍ സി.വി. സേവിയര്‍, ട്രസ്റ്റി എം.പി. ജെറോം, വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സുബിരാജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തിരുനാളിന് വെള്ളിയാഴ്ച തുടക്കം

പാവറട്ടി സെന്റ്‌ജോസഫ്‌സ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കുന്ന വി. യൗസേപ്പിതാവിന്റെ 135-ാം ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച രാത്രി 8ന് പാവറട്ടി സെന്റ്‌തോമസ് ആശ്രമദേവാലയം പ്രയോര്‍ ഫാ.സെബി പാലമറ്റം ദീപാലങ്കാരം സ്വിച്ച്ഓണ്‍ ചെയ്യും. തുടര്‍ന്ന് വൈദ്യുതിത്തൊഴിലാളികളുടെ നേതൃത്വത്തില്‍ സാമ്പിള്‍ വെടിക്കെട്ടും തെക്ക് വെടിക്കെട്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ചന്ദ്രന്‍ നയിക്കുന്ന പഞ്ചവാദ്യവും അരങ്ങേറും. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന നൈവേദ്യപ്പൂജയ്ക്ക് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ട് ആരംഭവും നടക്കും. ഒന്നരലക്ഷം പേര്‍ക്കുള്ള നേര്‍ച്ച ഭക്ഷണമാണ് ഒരുക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് വടക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടയ്ക്കല്‍ മേളം അരങ്ങേറും. വൈകീട്ട് 5.30ന് സഹായമെത്രാന്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി ആരംഭിക്കും. 7.30ന് ആഘോഷമായ കൂടുതുറക്കല്‍ ശുശ്രൂഷ നടക്കും. തുടര്‍ന്ന് കുണ്ടന്നൂര്...