المشاركات

عرض المشاركات من فبراير 16, 2010

ജീവിതത്തെ ആത്മാര്‍ഥമായി വിലയിരുത്തുന്നതിനുള്ള സമയം

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സുവിശേഷത്തിലെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ജീവിതത്തെ ആത്മാര്‍ഥമായി വിലയിരുത്തുന്നതിനുള്ള സമയമായാ ണ് തിരുസഭ നോന്പുകാലത്തെ കണക്കാക്കുന്നത്. അതിനാല്‍ ഈ വര്‍ഷം നീതിയെക്കുറിച്ചുള്ള ചിന്തകളാണ് ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്. വിശുദ്ധ പൗലോസ് പറയുന്നു- ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി ലഭിക്കുന്നതാണ്. (റോമ 3.21).പെസഹ ത്രിദിനത്തിലാണല്ലോ നോന്പുകാലം പൂര്‍ത്തിയാകുന്നത്. അന്ന് ഉപവിയുടെയും ദാനത്തിന്‍റെയും രക്ഷയുടെയും പൂര്‍ണതയായ ദൈവത്തിന്‍റെ നീതിയുടെ ആഘോഷം നാം നടത്തും. അതുകൊണ്ട് ഈ നോന്പുകാലം, എല്ലാ നീതിയും പൂര്‍ത്തിയാക്കാന്‍ വന്ന ക്രിസ്തുരഹ സ്യ ത്തെക്കുറിച്ചുള്ള ആഴമായ അറിവിനും യഥാര്‍ഥമായ മനസ്താപത്തിനും ഓരോ ക്രൈസ്തവനെയും നയിക്കുന്ന കാലമായിരിക്കണം.നീതി എന്നാല്‍ ഓരോ വ്യക്തിക്കും അവന് അര്‍ഹതപ്പെട്ടത് ലഭിക്കുക എന്നാണെന്ന് മൂന്നാം നൂറ്റാണ്ടിലെ റോമന്‍ നിയമജ്ഞനായ ഉല്‍പ്പിയന്‍ നിര്‍വചിച്ചിട്ടുണ്ട്. മനുഷ്യന് അര്‍ഹതപ്പെട്ടതെല്ലാം ഉറപ്പാക്കാന്‍ നിയമത്തിനാവില്ല. അതു ദൈവത്തില്‍ നിന്നു ദാനമായി ലഭിക്കുന്നതാണ്. ദ...