المشاركات

عرض المشاركات من يونيو 20, 2017

ധീര ജവാൻ മനേഷിന്റ അനുഭവ കുറിപ്പ് വൈറലാകുന്നു

എന്‍റെ പേര് മനേഷ് പി.വി. കണ്ണൂര്‍ അഴീക്കോടാണ് സ്വദേശം. ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛന് കര്‍ണാടകയില്‍ നിന്നും വൈക്കോല്‍ കൊണ്ടുവന്ന് നാട്ടില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന ബിസിനസായിരുന്നു.***** """പഠനത്തില്‍ എന്നും ആവറേജ് സ്റ്റുഡന്‍റായിരുന്നു. എന്‍റെ ഇഷ്ടമേഖല സ്പോര്‍ട്ട്സ് ആയിരുന്നു. ഓട്ടത്തിലും ഹൈജമ്പ്, ലോംഗ് ജമ്പ് ഇനങ്ങളിലുമൊക്കെ യു.പി. പഠനകാലത്തുതന്നെ ഞാന്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ സമ്മാനങ്ങള് നേടി.""""" *ഞങ്ങളുടെ നാട്ടിലെ ചെത്തുതൊഴിലാളി ആയിരുന്ന ഹരീന്ദ്രന് ചേട്ടന്‍ നല്ലൊരു കായിക പ്രേമിയായിരുന്നു. പുലര്‍ച്ചെ ഞങ്ങളെയൊക്കെ വിളിച്ചുണര്‍ത്തി ചാല്‍ ബീച്ചിലെ മുട്ടോളം വെള്ളത്തില്‍ ഓടിക്കും.ബീച്ചിലെ മണലിലും വെള്ളത്തിലുമുള്ള പരിശീലനം കുട്ടിക്കാലത്തേ നല്ല ശാരീരികക്ഷമത കൈവരിക്കാ ന്‍ എന്നെ സഹായിച്ചു.**** 1992-ല്‍ അഴീക്കോട് ഹൈസ്കൂളിലാണ് ഞാന്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. സ്പോര്‍ട്ട്സിലെ മികവല്ലാതെ പരീക്ഷയ്ക്ക് കാര്യമായ മാര്‍ക്കൊന്നും ഉണ്ടായിരുന്നില്ല. ഒരു പ്രൈവറ്റ് കോളജില്‍ പി.ഡി.സി.ക്കുചേര്‍ന്നു. എന്‍റെ കായികാഭിരുചി മനസിലാക്...

സര്‍വീസ് ചാര്‍ജിന്റെ കടുംവെട്ടില്ല; പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് ജനകീയമാകുന്നു

صورة
തൊട്ടതിനും പിടിച്ചതിനുമെല്ലാം കഴുത്തറുപ്പന്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി ദേശസാത്കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഇടപാടുകാരെ പിഴിയുമ്പോള്‍ ഇതൊന്നുമില്ലാതെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് ജനപ്രിയമാവുന്നു. കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ആരംഭിച്ച പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് എ.ടി.എമ്മും കോര്‍ബാങ്കിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളുമായാണ് മറ്റുള്ള ബാങ്കുകളോട് മത്സരിക്കുന്നത്. നോട്ടുപിന്‍വലിക്കലിനുശേഷം ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ കോര്‍ബാങ്കിങ് പദ്ധതിയില്‍ പോസ്റ്റ് ഓഫീസുകളെയും ഉള്‍പ്പെടുത്തിയത്. എ.ടി.എം. കാര്‍ഡും പ്രാബല്യത്തില്‍ വന്നതോടെ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ ജൂണ്‍ 15 വരെ ജില്ലയില്‍ 3924 പുതിയ അക്കൗണ്ടുകള്‍ തുറന്നു. ലളിതമായ നടപടിക്രമങ്ങളിലൂടെ അക്കൗണ്ട് തുറക്കാമെന്നതും സര്‍വീസ് ചാര്‍ജുകളില്ലെന്നതുമാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഭാവിയില്‍ പെന്‍ഷനും സബ്‌സിഡികളുമുള്‍പ്പെടെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് വഴിയെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും അക്കൗണ്ട്...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ഓഗസ്റ്റ് 20ന്

صورة
ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓഗസ്റ്റ് 20ന് നടക്കും. എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയ്ക്കാണ് പരീക്ഷാ ചുമതല. പ്രോസ്‌പെക്ടസും, സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലായ് 12ന് വൈകിട്ട് അഞ്ച് മണിക്കുമുമ്പ് എല്‍.ബി.എസ് സെന്ററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പ് പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.lbskerala.com, www.lbscentre.org എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും.

വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലായ് 19 മുതല്‍

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലായ് 19 ന് ആരംഭിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ 21 ന് മുമ്പ് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. രണ്ടാം വര്‍ഷ പരീക്ഷയില്‍ യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികളുടെ ഫീസടച്ച അപേക്ഷകള്‍ ജൂലായ് 4 നകം കേന്ദ്രങ്ങളിലെത്തണം. വിശദവിവരങ്ങള്‍ വി.എച്ച്.എസ്.ഇ പരീക്ഷാ കേന്ദ്രങ്ങളിലും  www.vhsexaminationkerala.gov. in  ലും ലഭിക്കും.