ഒമ്പതാംക്ലാസ് മുതല്‍ തൊഴില്‍പഠനം; കേന്ദ്രപദ്ധതിയോട് കേരളത്തിന് വിമുഖത
നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രയിം വര്‍ക്ക് കേരളം മാത്രം നടപ്പാക്കിയില്ല...... പഠനത്തോടൊപ്പം തൊഴില്‍നൈപുണ്യവും എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ബൃഹത്തായ വിദ്യാഭ്യാസപദ്ധതിയോട് കേരളം മാത്രം മുഖംതിരിഞ്ഞുനില്‍ക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയപ്പോള്‍, കേരളം ഇതുസംബന്ധിച്ച പ്രാഥമികതല ആലോചനകളിലേക്കുപോലും കടന്നിട്ടില്ല. 'നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്' എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിപ്രകാരം ഒമ്പതാം ക്ലാസ് മുതല്‍ തൊഴില്‍ പരിശീലനവും നല്‍കും. 51 വിഷയങ്ങളിലാണ് തൊഴില്‍പരിശീലനം. ഇതില്‍ കുട്ടിക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാം. ഒമ്പതാം ക്ലാസിലെ പരിശീലനത്തിലൂടെ കുട്ടി ആ മേഖലയില്‍ ഹെല്‍പ്പര്‍ ആയി പ്രവര്‍ത്തിക്കാന്‍ യോഗ്യത നേടും. പത്തിലെ പരിശീലനം കഴിയുമ്പോള്‍ അസിസ്റ്റന്റ് ആകാം. 11, 12 ക്ലാസ്സുകള്‍ കഴിയുമ്പോള്‍ ലെവല്‍ നാല് സര്‍ട്ടിഫിക്കറ്റ് കിട്ടും. തുടര്‍ന്ന് പോളിടെക്‌നിക്ക്, ബിരുദ തലത്തിലുള്ള കോഴ്‌സുകള്‍ എന്നിവയ്ക്ക് ചേരാം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പോകുന്നവര്‍ക്ക് അങ്ങനെയും തിരിയാം. ബിരുദത...