المشاركات

عرض المشاركات من يونيو 17, 2023

മൊബൈൽ ഫോണിലൂടെ സർക്കാർ സേവനങ്ങൾ

സർക്കാർ സേവനങ്ങൾ ലഭിക്കാൻ ഓഫിസുകളിൽ നിന്ന് ഓഫിസുകളിലേക്ക് ഓടി നടക്കേണ്ടതില്ല. കയ്യിൽ സ്മാർട് ഫോൺ ഉണ്ടെങ്കിൽ എന്തും സാധ്യം. റേഞ്ച് ഉള്ളിടത്ത് ഇരുന്നാൽ മതി. അത്തരത്തിലുള്ള ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ചിലത് ഇതാ... ഉമാങ് UMANG കേന്ദ്ര –സംസ്ഥാന സർക്കാരുകൾ നൽകുന്ന സേവനങ്ങളുടെ ഇന്റഗ്രേറ്റഡ് പോർട്ടലാണ് ‘ഉമാങ്’. മലയാളമടക്കം 13 ഭാഷകളിൽ ലഭ്യമാണ്. പ്രോവിഡന്റ് ഫണ്ട്, പാൻ കാർഡ്, ആധാർ കാർഡ്, ഡിജിലോക്കർ, ഭാരത് ബിൽ പേയ്മെന്റ്, ദേശീയ സ്കോളർഷിപ് പോർട്ടൽ, ജൻ ഔഷധി കേന്ദ്രങ്ങളുടെ വിവരങ്ങൾ, ഇലക്ട്രിസിറ്റി, പാചകവാതകം, കൃഷി ഇൻഷുറൻസ്, കാലാവസ്ഥാ നിരീക്ഷണം, ഇൻകം ടാക്സ്, ഗതാഗത വകുപ്പ്, നാഷനൽ ഡിജിറ്റൽ ലൈബ്രറി എന്നിവയടക്കം 1500ൽ കൂടുതൽ സേവനങ്ങൾക്കായി ഉപയോഗിക്കാം. ജൻസമർഥ് (JANSAMARTH) വിദ്യാഭ്യാസം, കൃഷി, ബിസിനസ് എന്നിവയ്ക്കു കേന്ദ്രസർക്കാരിന്റെ സബ്സിഡിയോടെ വായ്പ ലഭിക്കാനുള്ള ഏകജാലക പദ്ധതിയാണിത്. കേന്ദ്ര മന്ത്രാലയങ്ങളുടെ 13 ലോണുകൾക്ക് ഇതുവഴി അപേക്ഷിക്കാം. 4 കാറ്റഗറികളിലാണു ലോൺ ലഭിക്കുക. ബിസിനസ് ആവശ്യങ്ങൾക്കു ധനസഹായം നൽകുന്ന മുദ്ര ലോണിന് അപേക്ഷിക്കേണ്ടതും ഇതുവഴിയാണ്. ഒരു ചാർജും ഈടാക്കുന്നില്ല. യുടിഎസ...

പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്തിപ്പ്‌ രീതി മാറ്റിയത്‌ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി പരീക്ഷകൾ രണ്ടാം വർഷ വാർഷിക പരീക്ഷയോട്‌ ഒപ്പമാക്കിയതിനെതിരെ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും പരാതി അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഒന്നുകൂടി പരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാം വർഷ പഠനത്തിന്‌ കൂടുതൽ ദിവസങ്ങൾ ലഭ്യമാക്കാനാണ്‌ അധ്യായന വർഷാരംഭത്തിലെ സപ്ലിമെന്ററി പരീക്ഷ വർഷാവസാനമാക്കിയത്‌. അധ്യാപർക്കും വിദ്യാർഥികൾക്കും ഉപകരാപ്രദ്രമാണെന്ന്‌ കണ്ടാണ്‌ നടപ്പാക്കിയത്‌. എന്നാൽ ചില കേന്ദ്രങ്ങളിൽനിന്ന്‌ സംഘടിതമായി ഇതിനെതിരെ ആക്ഷേപം ചൊരിയുന്നുണ്ട്‌. അത്‌ മുഖവിലയ്‌ക്ക്‌ എടുക്കുന്നില്ല.  എന്നാൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ വിഷമം അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുനപരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി വ്യക്തമാക്കി.