المشاركات

عرض المشاركات من أغسطس 30, 2021

ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളിൽ പൂർത്തിയായി

പരിശീലന മൊഡ്യൂൾ ആഗസ്റ്റ് 31ന് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് കൈറ്റ് വിക്ടേഴ്‌സിലൂടെ നൽകിവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളിൽ പൂർത്തിയാക്കി. അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികൾക്ക്  ക്ലാസ് പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്യാനും മൂല്യനിർണയം നടത്താനുമെല്ലാം  അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂർണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ജൂലൈ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് വി.എച്ച്.എസ് സ്‌കൂളിലും തുടർന്ന് പതിനാല്  ജില്ലകളിലുമായി 34 വി എച്ച് എസ് സ്‌കൂളുകളിലും ജിസ്യൂട്ട്  ട്രയൽ റൺ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ മാസം (ആഗസ്റ്റ്) 153 ഹൈസ്‌കൂളുകളിലും, 141 ഹയർസെക്കന്ററി സ്‌കൂളുകളിലും 132 വി.എച്ച്.എസ്.ഇ സ്‌കൂളുകളിലുമായി 426 സ്‌കൂളുകളിൽ പൈലറ്റ് വിന്യാസം പൂർത്തിയാക്കിയത്. ഡിജിറ്റൽ ഉപകരണങ്ങളുടെയും കണക്ടിവിറ്റിയുടെയും ലഭ്യതയും അധ്യാപകരുടെ സന്നദ്ധതയും ഉറപ്പുവരുത്തിയ സ്‌കൂളുകളിലാണ് പൈലറ്റ് വി...

HOW TO DOWNLOAD PLUS ONE MODEL EXAMINATION QUESTION PAPER AUGUST 2021

 ഒന്നാം വർഷ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ ടൈംടേബിൾ പ്രകാരം പരീക്ഷാ ദിവസങ്ങളിൽ നിശ്ചിത സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്. 1. വെബ് ബ്രൗസറിൽ (Google Chrome, Firefox) http://dhsekerala.gov.in / എന്ന് ടൈപ്പ് ചെയ്ത് പോർട്ടലിൽ പ്രവേശിക്കുക. 2. DHSE പോർട്ടലിൻ്റെ ഹോം പേജിൽ EXAMINATION എന്ന സെക്ഷനിലാണ് ചോദ്യപേപ്പർ പ്രസിദ്ധീകരിക്കുന്നത്. 3. പരീക്ഷാ ദിവസം അതാത് വിഷയത്തിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചോദ്യപേപ്പർ PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം. DHSE പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്ത ചോദ്യപേപ്പർ ഉപയോഗിച്ച് വീട്ടിലിരുന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പരീക്ഷ എഴുതാം. പൊതു പരീക്ഷയുടെ മാതൃകയിൽ തന്നെ ആയിരിക്കും ചോദ്യപേപ്പർ. ഒന്നാം വർഷ ഹയർസെക്കന്ററി മാതൃകാ പരീക്ഷയുടെ ടൈംടേബിൾ  Time Table  31/ 08/2021 രാവിലെ 9.30 ബയോളജി ഇലക്ട്രോണിക്സ് പൊളിറ്റിക്കൽ സയൻസ് സംസ്കൃതസാഹിത്യം കംപ്യൂട്ടർ ആപ്ലിക്കേഷൻ ഇംഗ്ലിഷ് ലിറ്ററേച്ചർ ഉച്ചയ്ക്ക് 1.30 പാർട്ട് 2 ലാംഗ്വേജസ് കംപ്യൂട്ടർ സയൻസ് 01/ 09/2021  രാവിലെ9.30  കെമിസ്ട്രി ഹിസ്റ്ററി ഇസ്...