المشاركات
عرض المشاركات من مايو 22, 2024
വൊക്കേഷണൽ ഹയർ സെക്കണ്ടറിയെക്കുറിച്ച്
- الحصول على الرابط
- X
- بريد إلكتروني
- التطبيقات الأخرى
بواسطة
SIMON PAVARATTY
-
പരമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിത വിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി (വൊക്കേഷണൽ) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു പഠനം പൂർത്തിയാക്കുന്നമുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്നരീതിയിലുള്ള വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ പഠിക്കാം. കൂടാതെ സ്വയംസംരംഭകത്വത്തെക്കുറിച്ചും വിദ്യാർഥികൾക്ക് അറിയാം. ദേശീയ നൈപുണിവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രേം വർക്ക് - എൻ.എസ്.ക്യു.എഫ്.) പദ്ധതിപ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത/സ്കിൽ വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ‘ഓൺ ദ ജോബ് ട്രെയിനിങ്’, പ്രായോഗിക പരിശീലനത്തിന് വഴിയൊരുക്കുന്നു. അക്കാദമിക് പഠനത്തിൽനിന്നും സാങ്കേതിക നൈപുണിപഠനത്തിലേക്കും തിരിച്ചും പോകാൻകഴിയുന്ന രീതിയിൽ ഉപരിപഠനസാധ്യതകളും കോഴ്സിൽ ഉറപ്പാക്കുന്നുണ്ട്. ഒന്നാം വർഷ ക്ലാസുകൾ ജൂൺ 24-ന് തുടങ്ങും. കോഴ്സ് ഘടന, പഠനവിഷയങ്ങൾ കോഴ്സിൽ മൊത്തത്തിൽ ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനപ്...