المشاركات

عرض المشاركات من أبريل 11, 2011

ഖലീല്‍ ജിബ്രാന്‍ ഓര്‍മ്മ

صورة
ഏപ്രില്‍ 10- സര്‍ഗ്ഗാത്മകതയുടെ മുന്തിരിത്തോപ്പുകളിലിരുന്ന് കാലത്തെ പ്രവചിച്ച മഹാനായ എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്റെ തൊണ്ണൂറാം ചരമവര്‍ഷം. ''ജിബ്രാന്റെ രചനകളോട് മലയാളികള്‍ക്ക് പ്രത്യേകമായൊരു ആഭിമുഖ്യമുണ്ട്. നിരവധി പരിഭാഷകളും പഠനങ്ങളും ഒരു ഗവേഷണപ്രബന്ധവും ഇതിനകം വന്നുകഴിഞ്ഞു. ജിബ്രാന്റെ ഭാഷ വ്യത്യസ്തമാണ്. ദേശീയത വ്യത്യസ്തമാണ്. രാഷ്ട്രീയ ചുറ്റുപാടുകള്‍ വ്യത്യസ്തമാണ്. എന്നാല്‍ ജിബ്രാന്റെ ഉത്കണ്ഠകള്‍, സന്ദേഹങ്ങള്‍, ആത്മീയമായ അന്വേഷണങ്ങള്‍, യോഗാത്മക ദര്‍ശനങ്ങള്‍ - ഇവയിലെല്ലാം നാം നമ്മെത്തന്നെ തിരിച്ചറിയുന്നു. അതിനാല്‍ നമുക്ക് പരിഭാഷ സൃഷ്ടിപോലെത്തന്നെ ലഹരിദായകമായൊരു കാര്യമായിത്തീരുന്നു. പ്രണയത്തിലും വ്യക്തിബന്ധങ്ങളിലും രാഷ്ട്രീയചിന്തകളിലും പ്രതിഷേധങ്ങളിലും ജിബ്രാന്‍ സാധാരണ മനുഷ്യനായിരുന്നു. എന്നാല്‍ ജിബ്രാനില്‍ ഒരു ആധ്യാത്മികദുഃഖമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബോധത്തില്‍ സനാതനമായൊരു ജീവിതമുണ്ടായിരുന്നു. ഗദ്യത്തില്‍ ജിബ്രാന്‍ സൃഷ്ടിച്ചത് കാവ്യഭാഷയായിരുന്നു. നിഗൂഢതയുടെ ആന്തരികതയില്‍നിന്ന് എത്തുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. ചിന്തിക്കുമ്പോള്‍ അദ്ദേഹം യോഗിയായിരുന്നു. എഴുതുമ്പോള്‍ അ...

കര്‍ദിനാളിന്‍റെ ഭൗതികശരീരം കബറടക്കി.

صورة
ആ ദീപനാളം ഇനി അനേകം ഹൃദയങ്ങളില്‍ അനശ്വര പ്രകാശം. നന്മയായും നന്മയേകിയും കടന്നു പോയ ശ്രേഷ്ഠ ഇടയന്‍റെ ദീപ്തസ്മരണ സഭയ്ക്കും സമൂഹത്തിനും സമാനതകളില്ലാത്ത സൂക്ഷിപ്പ്. കര്‍ദിനാള്‍ വിതയത്തില്‍ എന്ന പേര് ഇനി ചരിത്രത്തിന്‍റെ നന്മയുടെ താളുകളിലേക്ക്. ഞാന്‍ കടന്നു പോകുന്ന പക്ഷിയെന്നു സ്വയം വിശേഷി പ്പിച്ചിരുന്ന വലിയ ഇടയനു നാടി ന്‍റെ സ്നേഹത്തില്‍ ചാലിച്ച യാ ത്രാമൊഴി. പോവുക മുറപോല്‍ വന്ദ്യഗുരോ നിന്‍ ജയമുടി നേടാന്‍; അഴകൊഴുകും നിന്‍ വഴികളിലെല്ലാം മലരുകള്‍ വിരിയും.. ഗായകസംഘത്തിന്‍റെ കണ്ഠങ്ങളില്‍നിന്ന് ഈ വരികള്‍ ഉതിര്‍ന്നപ്പോള്‍ ആയിരക്കണക്കിനു ഹൃദയങ്ങള്‍ അതേറ്റുപാടി. വലിയ പിതാവിന്‍റെ ജീവിതത്തോട് ഏറ്റവും ചേര്‍ത്തുവയ്ക്കാവുന്ന വരികള്‍ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാമൃതം പൊഴിക്കുന്പോള്‍ ഒപ്പം മന്ത്രിക്കാതിരിക്കാന്‍ ഒരു മനസിനും കഴിയുമായിരുന്നില്ല. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ ഭൗതികശരീരം പതിനായിരങ്ങളെ സാക്ഷിയാക്കി കബറടക്കി. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളിലെ എഴുപതോളം ബിഷപ്പുമാരും ആയിരക്...