المشاركات

عرض المشاركات من أغسطس 27, 2020

Prematric Scholarship for Minority Students 2020-2021

صورة
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു അവസാന തിയ്യതി ഒക്ടോബർ 1. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളില്‍പ്പെട്ട +1 മുതല്‍ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 202021 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍സിവിടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ഐടിസികളില്‍ പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കല്‍/ വൊക്കേഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം....