ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എട്ടാംക്ലാസുവരെ എല്ലാവര്‍ക്കും സൗജന്യം.
സൗജന്യ പഠനമൊരുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍. എട്ടാംക്ലാസുവരെ എല്ലാവര്‍ക്കും സൗജന്യം. ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.ഒരു സ്‌കൂളിലെ 75 ശതമാനം സീറ്റും ആ ജില്ലയിലെ ഗ്രാമീണമേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍, പട്ടികവിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഫീസില്ലാതെ 12ാം ക്ലാസുവരെ പഠിക്കാം. ബോര്‍ഡിങ്, ലോഡ്ജിങ്, യൂണിഫോം, പാഠപുസ്തകം എന്നിവയും സൗജന്യമാണ്. മറ്റുവിഭാഗക്കാര്‍ക്കും എട്ടാംക്ലാസുവരെ സൗജന്യമായി പഠിക്കാം. എന്നാല്‍, ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളിലേക്ക് അവര്‍ പ്രതിമാസം 600 രൂപ ഫീസ് നല്‍കണം. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ മാസം 1500 രൂപ ഫീസ് നല്‍കണം. എട്ടുവരെയുള്ള ക്‌ളാസുകളിലെ പഠനം മാതൃഭാഷയിലോ പ്രാദേശികഭാഷയിലോ ആയിരിക്കും. അതിനുശേഷം കണക്കിനും സയന്‍സിനും ഇംഗ്‌ളീഷും സോഷ്യല്‍ സയന്‍സിന് ഹിന്ദിയുമായിരിക്കും മാധ്യമം. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍: കേരളത്തില്‍ 14 ജവഹര്‍ നവോദയ വിദ്യാലയങ്ങളുണ്ട്. ചെന്നിത്തല, വടകര, നേര്യ...