المشاركات

عرض المشاركات من فبراير 28, 2011

നികുതി ലാഭിക്കാന്‍ പദ്ധതികള്‍

صورة
നിക്ഷേപ തരംഗം/ രസ്യ രവീന്ദ്രന്‍ മാര്‍ച്ച് എത്തുന്നതോടെ പലര്‍ക്കും നികുതി ബാധ്യതകളെക്കുറിച്ചുള്ള വേവലാതി തുടങ്ങും. നികുതി ലാഭിച്ചുകൊണ്ട് സുരക്ഷിതമായി നിക്ഷേപിക്കാനുള്ള സമയമായി ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്‍കം ടാക്സ് ആക്ടിന്‍റെ സെക്ഷന്‍ 80സി പ്രകാരം കിഴിവുകള്‍ക്ക് അര്‍ഹമായ നിരവധി നിക്ഷേപമാര്‍ഗങ്ങള്‍ നിലവിലുണ്ട്. മാര്‍ക്കറ്റ് ലിങ്ക്ഡ്, ഫിക്സഡ് ഇന്‍കം, ഇന്‍ഷുറന്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് 80 സി പ്രകാരമുള്ള കിഴിവു ലഭിക്കുന്നത്. വിവിധ നിക്ഷേപ പദ്ധതികളിലേക്കൊരു എത്തിനോട്ടം. പബ്ലിക് പ്രോവിഡന്‍റ് ഫണ്ട് വളരെക്കാലമായി പ്രചാരത്തിലുള്ള നിക്ഷേപമാര്‍ഗമാണു പിപിഎഫ്. ഇഇഇ (എക്സംപ്ന്‍റ്-എക്സംപ്ന്‍റ്-എക്സംപ്ന്‍റ്) ടാക്സിന്‍റെ ഗുണം ലഭിക്കുന്ന ചുരുക്കം മാര്‍ഗങ്ങളിലൊന്നു കൂടിയാണിത്. അതായത് നിക്ഷേപ തുകയ്ക്കു മാത്രമല്ല കാലാവധി പൂര്‍ത്തിയാകുന്പോള്‍ പലിശയ്ക്കും നികുതി ഈടാക്കില്ല. വര്‍ഷം 70,000 രൂപ യാണു പിപിഎഫിന്‍റെ പരമാവധി നിക്ഷേപ തുക. 15 വര്‍ഷമാണു കാലാവധി. നിലവില്‍ എട്ടു ശതമാനം പലിശ പിപിഎഫുകള്‍ വാഗ്ദാനം ചെയ്യുന്നു. 70,000 രൂപയ്ക്ക് 15 വര്‍ഷം കാലാവധി പൂര്‍ത്തിയാകുന്പോള്‍ നികുതിമുക്ത തുകയായ...