المشاركات

عرض المشاركات من أكتوبر 3, 2018

ഡിസൈനിങ് ലോകത്ത് ചുവടുറപ്പിക്കാം; ഇത് അവസരങ്ങളുടെ കാലം

صورة
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.) ബിരുദ/ഡിപ്ലോമ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അഹമ്മദാബാദ് കാമ്പസിൽ ബാച്ചിലർ ഓഫ് ഡിസൈൻ, വിജയവാഡ, കുരുക്ഷേത്ര കാമ്പസുകളിലെ ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ഡിസൈൻ എന്നിവയിലേക്കാണ് പ്രവേശനം. അഹമ്മദാബാദ്, ബെംഗളൂരു, ഗാന്ധിനഗർ കേന്ദ്രങ്ങളിലാണ് മാസ്റ്റർ ഓഫ് ഡിസൈൻ കോഴ്‌സുകൾ. അഭിരുചിപരീക്ഷയായ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡാറ്റ്) വഴിയാണ് പ്രവേശനം. ബിരുദകോഴ്‌സുകൾ അഹമ്മദാബാദിൽ ആനിമേഷൻ ഫിലിം, എക്സിബിഷൻ, ഗ്രാഫിക്, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, സിറാമിക് ആൻഡ് ഗ്ലാസ്, ഫർണിച്ചർ ആൻഡ് ഇന്റീരിയർ, പ്രൊഡക്ട്, ടെക്സ്റ്റൈൽ ഡിസൈൻ കോഴ്‌സുകളുണ്ട്. വിജയവാഡ, കുരുക്ഷേത്ര കാമ്പസുകളിൽ ഇൻഡസ്ട്രിയൽ, കമ്യൂണിക്കേഷൻ, ടെക്സ്‌റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ കോഴ്‌സുകളാണുള്ളത്. എല്ലായിടത്തും ആദ്യവർഷം ഫൗണ്ടേഷൻ കോഴ്‌സാണ്. തുടർന്നാണ് സ്പെഷ്യലൈസേഷൻ അനുവദിക്കുന്നത്. ബിരുദാനന്തര ബിരുദം അഹമ്മദാബാദിൽ ആനിമേഷൻ ഫിലിം, എക്സിബിഷൻ, ഗ്രാഫിക്, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, സിറാമിക് ആൻഡ് ഗ്ലാസ്, ഫർണിച്ചർ ആൻഡ് ഇന്റീരിയർ, പ്രൊഡക്ട്, ടെക്സ്‌റ്റൈൽ. ഗാന്ധിനഗർ കാമ്പസിൽ...