المشاركات

عرض المشاركات من فبراير 21, 2017

വീടുപണിയുകയാണോ? ഈ വാസ്തുനിയമങ്ങൾ അറിഞ്ഞിരിക്കണം!

വാസ്തുശാസ്ത്രം അനുസരിച്ച് ഗൃഹനിര്‍മാണം നടത്തുമ്പോൾ അടിസ്ഥാനമായി പാലിക്കേണ്ടതും പ്രധാനപ്പെട്ടതുമായ ചില വിഷയങ്ങളെപ്പറ്റിയുളള നിർദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഗൃഹനിർമാണത്തിന് യോജിച്ച ഭൂമി ശാസ്ത്രപുസ്തകങ്ങൾ വായിച്ചും ലേഖനങ്ങളിൽനിന്ന് മനസ്സിലാക്കിയും എല്ലാവർക്കും അറിയാവുന്ന തത്വമാണ് ഭൂമിക്ക് വടക്കോട്ടും കിഴക്കോട്ടും താഴ്ച വേണമെന്നത്. എന്തുകൊണ്ടാണ് വടക്ക് അല്ലെങ്കിൽ കിഴക്ക് എന്നുപറയുന്ന രണ്ട് ദിശകള്‍ക്ക് ശാസ്ത്രത്തിൽ പ്രാധാന്യം കൂടുതൽ എന്ന് ചിന്തിച്ചാൽ ഈ ഭൂമിയിൽ ഏതൊരു പ്രവൃത്തി ചെയ്യാനും ഊർജം കൂടിയേ തീരു എന്ന് എല്ലാവർക്കും അറിയാമല്ലോ. സൂര്യനില്‍നിന്നുളള ഊർജം തടസ്സമില്ലാതെ ഗൃഹം നിർമിക്കാനുദ്ദേശിക്കുന്ന ഭൂമിയിലേക്ക് ലഭിക്കുന്നതിനാണ് കിഴക്കോട്ട് താഴ്ചയുളള, അഥവാ പടിഞ്ഞാറുവശം ഉയർന്നുകിടക്കുന്ന ഭൂമി ഉത്തമം ആണ് എന്ന് ശാസ്ത്രം മനസ്സിലാക്കിത്തരുന്നത്. പകൽസമയത്ത് കിഴക്ക് ഉദിക്കുന്ന സൂര്യനാണ് ഊർജം നൽകുന്നതെങ്കിൽ രാത്രികാലങ്ങളിൽ നമുക്ക് വേണ്ടതായ ഊർജം ലഭിക്കുന്നത് സൂര്യന്റെ പ്രതിബിംബങ്ങളാണ് ചന്ദ്രാദി നക്ഷത്രങ്ങളിൽ നിന്നാണ്. സപ്തർഷികൾ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ചന്ദ്രൻ ഉദി...

പ്ലാൻ വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്ലാൻ വരയ്ക്കുന്നതിനു മുമ്പ് സ്വന്തം വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. സ്വന്തം ആവശ്യങ്ങളെല്ലാം കുറിച്ചു വച്ചു വേണം പ്ലാൻ തയാറാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ. ഒരു ഡമ്മി പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആർക്കിടെക്ടിനെ/ എൻജിനീയറെ കാണുന്നത് ആഗ്രഹത്തിനനുസരിച്ച് വീടുപണിയാൻ സഹായിക്കും. സ്വന്തമായി ആശയങ്ങൾ ഉളളവരാണെങ്കിൽ സ്വന്തമായി പ്ലാൻ തയാറാക്കുകയുമാകാം. എന്നാൽ പഞ്ചായത്തിന്റെ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ അംഗീകാരം നേടണമെങ്കിൽ ഒരു അംഗീകൃത എൻജിനീയർ സർട്ടിഫൈ ചെയ്യണം. പ്ലോട്ടിന്റെ സവിഷേതകൾക്കനുസരിച്ചാകണം വീടിൻറെ പ്ലാൻ. നിരപ്പായ ഭൂമിയാണോ, റോഡ് സൈഡിലാണോ, പ്ലോട്ടിന്റെ എത്ര അകലെയാണ് അയൽ വീടുകൾ, പ്ലോട്ടിലെ മരങ്ങളുടെ കാര്യം, സൂര്യപ്രകാശവും വായു സഞ്ചാരവും..... ഇങ്ങനെ പ്ലോട്ടിനെ വിശകലനം ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാറ്റിന്റെ ഗതി എവിടെ നിന്ന് എവിടേക്കാണ് എന്നത് ആദ്യം അറിയണം. പ്ലോട്ടിൽ ചെന്ന് സ്വന്തമായി അനുഭവിച്ചറിയുകയോ ചുറ്റുപാടുമുളള വീടുകളിലെ പരിചയ സമ്പന്നരായ ആളുകളിൽ നിന്ന് അറിയുകയോ ആകാം. പ്ലോട്ട് വാങ്ങി കുറച്ചു നാൾ അടുത്തു പഴകിയതിനുശേഷമാണ് വീടു വയ്ക്കുന്നതെങ്കിൽ ഋതുക്കൾ...

കട്ടിലിന്റെ തലഭാഗം, അടുപ്പിന്റെ സ്ഥാനം; വാസ്തു പറയുന്നു...

കെട്ടിടം രൂപകൽപ്പന ചെയ്യുവാൻ ആധാരമാക്കേണ്ടത് വാസ്തുശാസ്ത്രമോ ആധുനിക എൻജിനീയറിങ് കാഴ്ചപ്പാടോ എന്ന തർക്കം നമുക്ക് ചർച്ചയ്ക്കായി ബാക്കിവയ്ക്കാം. എന്നാൽ രണ്ടും ആധാരമാക്കുന്ന പ്രകൃതിയുടെ വരദാനങ്ങളായ കാറ്റും വെളിച്ചവും വേണ്ടത്ര ഉള്ളിലേക്ക് കടത്തിവിടുന്ന രൂപകല്പനാതന്ത്രം ഏതു വീടിനും അത്യാവശ്യം തന്നെയാണ്.  കിഴക്കു നിന്നും വെളിച്ചവും കാറ്റും എത്തുന്ന അടുക്കളയും പടിഞ്ഞാറൻ വെയിൽ ഒഴിവാക്കി കാറ്റിനെ ഉള്ളിലേക്കാനയിക്കുന്ന വരാന്തകളും, നഗരത്തിൽ ഒന്നോടൊന്ന് ഒട്ടിനിൽക്കുന്ന വീടുകളിലെ പ്രകാശ കുറവ് ഒഴിവാക്കുകയും വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുന്ന നടുമുറ്റങ്ങളും എല്ലാ വാസ്തുശൈലിക്കും ഉത്തമമാണ്. കൃത്യമായ വായുസഞ്ചാരവും വെളിച്ചവും നീർവാർച്ചയുമാണ് ഒരു വീടിനെ പോസിറ്റീവ് എനർജി ഉള്ളതാക്കുക. അതുകൊണ്ടുതന്നെ വീടിന്റെ ഡിസൈൻ സമയത്ത് ഊർജലാഭത്തിനായുള്ള വായു വെളിച്ച സംവിധാനങ്ങൾക്ക് പ്രാമുഖ്യം കൊടുക്കേണ്ടതുണ്ട്. സോളർപാനലുകളും സോളാർ വാട്ടർഹീറ്ററുകളുമൊക്കെ വേണ്ട ദിശയിലേക്ക് ചരിച്ചുവയ്ക്കാനാകുന്ന തരം മേൽക്കൂരയാകണം വീടിന്. വാട്ടർ ടാങ്കിന് സോളാർ ഹീറ്ററിലേക്ക് വെള്ളം ഒഴുകിയെത്താനുള്ള ഉയരമെങ്കിലും വേണം. ഈ പാനല...