المشاركات

عرض المشاركات من فبراير 9, 2011

കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങും- മന്ത്രി

ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എം.എ.ബേബി നിയമസഭയില്‍ പറഞ്ഞു. ഒരു പഞ്ചായത്തില്‍ ഒരു സ്‌കൂളെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായി എറണാകുളം മുതല്‍ കാസര്‍കോട് വരെ ഹയര്‍സെക്കന്‍ഡറി അനുവദിച്ചു. എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ കൂടി ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ അനുവദിക്കും. ഒരു പഞ്ചായത്തില്‍ ഒന്നു മാത്രമല്ല, കൂടുതല്‍ സ്‌കൂളുകള്‍ വേണമെന്നുള്ളിടത്ത് അതും അനുവദിക്കും. തീര പ്രദേശം, എത്തപ്പെടാന്‍ പ്രയാസമുള്ള സ്ഥലം തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് സ്‌കൂളുകള്‍ അനുവദിക്കുക. ആനത്തലവട്ടം ആനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശമ്പളപരിഷ്‌കരണത്തിലെ അപാകം: ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പ്രതിഷേധിച്ചു

صورة
ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. ആര്യാടന്‍ മുഹമ്മദ് എം.എല്‍.എ. ധര്‍ണ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്‌കരണത്തില്‍ ഇടതുസര്‍ക്കാര്‍ അധ്യാപകരോട് വിവേചനം കാട്ടിയതായി അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യനടപടിയായി ഈ വിവേചനം അവസാനിപ്പിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ചെയര്‍മാന്‍ ടി. പ്രസന്നകുമാര്‍ അധ്യക്ഷതവഹിച്ചു. ശമ്പള പരിഷ്‌കരണത്തിലെ അനീതിക്കെതിരെ അധ്യാപക സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ., സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, കെ.പി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദ്, മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, പി.എസ്.സി. എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി സാദിഖ്, എഫ്.എച്ച്.എസ്.ടി.എ. കണ്‍വീനര്‍ പി. വേണുഗോപാല്‍, ട്രഷറര്‍ ഷാജി പാരിപ്പള്ളി , ജോഷി ആന്റണി, സംഘടനാ ഭാരവാഹികളായ കെ.ടി. അബ്ദുല്‍ ലത്തീഫ്, എന്‍.എ. സേവ്യര്‍, മിന...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മിലാദ്ഇ ഷെറീഫുമായി (നബിദിനം) ബന്ധപ്പെട്ട് ഫിബ്രവരി 15 ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും ഫിബ്രുവരി 16 ന് പ്രവൃത്തി ദിനവും ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 16ന് നടത്തും.