المشاركات

عرض المشاركات من فبراير 8, 2010

വിശ്വാസ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന മാധ്യമ സംസ്കാരം

വിശ്വാസ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന മാധ്യമ സംസ്കാരം വ്യാപിക്കുന്നുവെന്ന്‌ കെസിബിസി ജനറല്‍ സെക്രട്ടറിയും തൃശൂര്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. പാലാരിവട്ടം പിഒസിയില്‍ ആരംഭിച്ച ആഗോള കത്തോലിക്കാ ദൃശ്യ-ശ്രാവ്യ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സിഗ്്നിസിന്റെ ഇന്ത്യന്‍ വിഭാഗത്തിന്റെ ദേശീയ അസംബ്ലിയും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ തങ്ങളുടെ കാഴ്ചക്കാരുടെയും വായനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനായി പരമ്പരാഗത വിശ്വാസങ്ങളെയും മൂല്യങ്ങളെയും സംസ്കാരത്തെയും കാറ്റില്‍പ്പറത്തുന്നു. കുടുംബ ബന്ധങ്ങളെ തള്ളിപ്പറയുകയും വിവാഹേതര ബന്ധങ്ങള്‍ ക്കും അക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുകയും ചെയ്യുന്നു.മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം കണ്ടറിഞ്ഞ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിനായി ചാനലുകള്‍ തുടങ്ങുന്നു. വ്യവസായം മാത്രം ലക്ഷ്യം വച്ചുകൊണ്ട്‌ വന്‍കിട ബിസിനസുകാരും ഈ രംഗത്തേക്കു കടന്നു കയറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സത്യവിശ്വാസങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന കടമ...