المشاركات

عرض المشاركات من مارس 31, 2017

പുസ്തകത്തോടൊപ്പം തൂമ്പയും കൈയിലെടുത്ത അധ്യാപകന്‍; ക്യാംപസിൽ വച്ചുപിടിപ്പിച്ചത് എഴുന്നൂറോളം മരങ്ങൾ

صورة
തൃശൂർ അളഗപ്പ ത്യാഗരാജാർ പോളിടെക്നിക് കോളജ് ക്യാംപസിൽ അധ്യാപകനായ ജോർജ് ചിറമ്മൽ വച്ചുപിടിപ്പിച്ചത് എഴുന്നൂറോളം മരങ്ങൾ. ആ മരങ്ങളുടെ ചിത്രങ്ങളടങ്ങിയ പുസ്തകമാണു വിരമിക്കൽ വേളയിൽ വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും വക ജോർജിനുള്ള അപൂർവ ഉപഹാരം. ക്യാംപസിൽ ജോർജ് നട്ട എഴുപത് ഇനങ്ങളിലായുള്ള മുന്നൂറു ചെടികളുടെ പേര്, സസ്യനാമം, പ്രയോജനം,സവിശേഷത, ജന്മദേശം എന്നിങ്ങനെ വിശദമായ കുറിപ്പുകൾ അടങ്ങിയ പുസ്തകമാണു വിരമിക്കൽ വേളയിൽ ജോർ‍ജിനു സഹപ്രവർത്തകർ സമ്മാനിക്കുന്നത്. കോളജിലെ സിവിൽ വിഭാഗം അധ്യാപകനായാണു ജോർജ് വിരമിക്കുന്നത്.  1992ലാണു ജോർജ് ചിറമ്മൽ ഇവിടെ അധ്യപകനായി വന്നത്. ജോലി ആരംഭിച്ചപ്പോൾ പുസ്തകത്തോടൊപ്പം ഒരു തൂമ്പയും ജോർജ് കൈയിലെടുത്തു. കാൽനൂറ്റാണ്ടോളം നീണ്ട അധ്യാപക ജീവിതത്തിൽ അദ്ദേഹം പഠിപ്പിക്കുക മാത്രമായിരുന്നില്ല. ക്യാംപസ് മുഴുവൻ സ്വപ്രയത്നത്തിലൂടെ മരങ്ങളും ചെടികളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ചു പൂങ്കാവനമാക്കി. ‘കോളജിന്റെ അയൽപക്കത്ത് തുണിമില്ലായിരുന്നു. കാറ്റടിച്ചാൽ കമ്പനി വളപ്പിൽനിന്നു പഞ്ഞിശകലങ്ങൾ നേരെ ക്ലാസ് മുറികളിലെത്തും. അധ്യാപകർക്കും വിദ്യാർഥികൾക്കും ശ്വാസസംബന്ധമായ രോഗങ്ങൾ വരുമെന്ന സാഹ...