المشاركات

عرض المشاركات من نوفمبر 9, 2023

ഇന്ത്യൻ ആർമിയിൽ ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം: പ്ലസ്ടുക്കാർക്കുള്ള അപേക്ഷ 12വരെ

 ഇന്ത്യൻ ആർമിയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) പ്രകാരമുള്ള കോഴ്‌സിലേക്ക് അപേക്ഷ നൽകാനുള്ള സമയം നവംബർ 12ന് അവസാനിക്കും. 4 വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും പരിശീലനത്തിനുശേഷം ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനവും ലഭിക്കും. ആകെ 90 ഒഴിവുകളാണ് ഉള്ളത്. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. പ്ലസ്ടു (ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ്) 60ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ജെഇഇ (മെയിൻസ്) 2023 എഴുതിയവരാകണം. അപേക്ഷകർ 2004 ജൂലൈ രണ്ടിനു മുൻപും 2007 ജൂലൈ ഒന്നിനു ശേഷവും ജനിച്ചവരാകരുത്. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായാണ് അഭിമുഖം നടക്കുക. സൈക്കോളജിക്കൽ ടെസ്‌റ്റ്, ഗ്രൂപ്പ് ടെസ്‌റ്റ് എന്നിവയും ഇതിനു ശേഷം വൈദ്യപരിശോധനയും നടക്കും. 2024 ജൂലൈ മാസത്തിലാണ് കോഴ്‌സ് ആരംഭിക്കുക. http://joinindianarmy.nic.in വഴി അപേക്ഷ നൽകണം.

കേരള പോലീസിൽ പ്ലസ്ടുക്കാർക്ക് അവസരം: അപേക്ഷ 29വരെ

 കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കാറ്റഗറി നമ്പര്‍: 416/2023. 20 വയസ് മുതല്‍ 28വയസ് വരെയാണ് പ്രായപരിധി. അപേക്ഷകർ 02-01-1995നും 01-01-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി വിഭാഗക്കാര്‍ക്ക് 31 വയസ്വരെയും, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 33 വയസ് വരെയും, എക്‌സ് സര്‍വ്വീസ് മെന്‍- 41വയസ് വരെയും ഇളവുകളുണ്ട്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍, ഹെവി ഗുഡ്‌സ് വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. 31,100 മുതല്‍ 66,800 രൂപ വരെയാണ് ശമ്പളം. പുരുഷന്‍മാര്‍ക്ക് 168 സെന്റീ മീറ്ററും, വനിതകള്‍ക്ക് 157 സെന്റീമീറ്ററും ഉയരം വേണം. പുരുഷന്‍മാര്‍ക്ക് 81 സെന്റീമീറ്റര്‍ നെഞ്ചളവും, 5 സെന്റീമീറ്റര്‍ വികാസവും ഉണ്ടായിരിക്കണം. എസ്.സി, എസ്.ടി വിഭാഗത്തിലെ പുരുഷന്‍മാര്‍ക്ക് 161 സെന്റീമീറ്റര്‍ നീളവും, 76 സെന്റീമീറ്റര്‍ നെഞ്ചളവും ഉണ്ടായാല്‍ മതി. ഈ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് 151 സെന്റീ മീറ്ററാണ് ആവശ്യം. പുരുഷന്മാർക്കുള്ള 8 ഫിസിക്കല്‍...