المشاركات

عرض المشاركات من فبراير 16, 2022

ഈ വരുന്ന ശനിയും ഞായറും സ്കൂളുകൾ തുറക്കും: 2 ദിവസം അണുനശീകരണം

صورة
സംസ്ഥാനത്തെ സ്കൂളുകൾ മുഴുവൻ സമയം മുഴുവൻ വിദ്യാർത്ഥികളുമായി ഫെബ്രുവരി 21മുതൽ പഠനം ആരംഭിക്കുമ്പോൾ ക്ലാസ് മുറികളും സ്കൂൾ പരിസരവും അണുനശീകരണം നടത്തി സുരക്ഷിതമാക്കാൻ നിർദേശം. ഫെബ്രുവരി19, 20 തീയതികളിലാണ് സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കുക. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും പ്രദേശത്തുള്ളവരുടെ സഹായമുണ്ടാകണം. സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചു. സ്കൂൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. നാളെ ഫെബ്രുവരി 17ന് വൈകീട്ട് 4ന് ഓൺലൈൻ യോഗം നടക്കും. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാ...

ബാങ്കിംഗ് മേഖലയിൽ ജോലി തേടുന്നവർക്ക് അഞ്ച് ഓൺലൈൻ കോഴ്സുകളുമായി SBI

സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചു.  ഫെബ്രുവരി 9 മുതൽ കോഴ്സുകളിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (NSE) നോളജ് ഹബ് പ്ലാറ്റ്‌ഫോം വഴി വിദ്യാർത്ഥികൾക്ക് ഈ കോഴ്‌സുകളിൽ എൻറോൾ ചെയ്യാം. കോഴ്സുകൾ  ബാങ്കിംഗ് ഫണ്ടമെന്റൽസ് എംഎസ്എംഇ ലെൻഡിംഗ് ഇൻ എ നട്ട്ഷെൽ ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റം ഇൻ ഇന്ത്യ  പ്രയോറിറ്റി സെക്ടർ ലെൻഡിംഗ് നോംസ്  എൻആർഐ ബിസിനസ് & കംപ്ലയൻസ്  എന്നിവയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന അഞ്ച് കോഴ്സുകൾ. ഈ കോഴ്സുകൾക്കായി എസ്ബിഐ സ്ട്രാറ്റജിക് ട്രെയിനിംഗ് യൂണിറ്റ്, എൻഎസ്ഇ അക്കാദമിയുമായി സഹകരിച്ചിട്ടുണ്ട്.  കോഴ്‌സുകളുടെ ദൈർഘ്യം 3-6 ആഴ്ച വരെയാണ്.  ഈ കോഴ്‌സുകളിലൂടെ, ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് അറിവ് നേടാം.   ബാങ്കിംഗ് സേവനങ്ങളിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുമുള്ള കോഴ്സുകളാണ് ഇവ.  എസ്‌ബി‌ഐ നടത്തുന്ന ഈ കോഴ്‌സുകൾ തിയറികളുടെയും പ്രായോഗികമായ വശങ്ങളുടെയും ഒരു മികച്ച സംയോ...