എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അഗ്നിവീർ നിയമനം: അപേക്ഷ 24വരെ മാത്രം
എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അഗ്നിവീർ നോൺ-കോമ്പാറ്റൻഡ് തസ്തികയിൽ നിയമനത്തിന് അവസരം. അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമാണ് നിയമനം. ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് സ്ട്രീമുകളിലാണ് ഒഴിവുകൾ. കേരളത്തിൽ ഹൗസ് കീപ്പിങ് സ്ട്രീമിലാണ് അവസരം. അപേക്ഷകർ മെട്രിക്കുലേഷൻ/എസ്എസ്എൽസി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. കുറഞ്ഞത് 152 സെന്റീമീറ്റർ ഉയരം വേണം. നെഞ്ചളവിൽ അഞ്ചു സെന്റീമീറ്റർവരെ വികാസശേഷിയുണ്ടാവണം. മികച്ച കാഴ്ചയും/കേൾവി ശക്തിയുണ്ടായിരിക്കണം. മറ്റു വൈകല്യങ്ങൾ ഒന്നും പാടില്ല. അപേക്ഷ നൽകാനുള്ള സമയം ഫെബ്രുവരി 24 വരെ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും നിർദിഷ്ട അപേക്ഷാഫോമും https://agnipathvayu.cdac.in വഴി ലഭ്യമാണ്. ഉയർന്ന പ്രായപരിധി 21 വയസ്. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ചവരായിരിക്കണം. അപേക്ഷ സാധാരണ തപാലിൽ അയക്കാം. ഏതെങ്കിലും ഒരു വിലാസത്തിൽ അയക്കുക. വിലാസം താഴെ ഓഫീസുകളിൽ നേരിട്ട് എതിർക്കുകയും ചെയ്യാം. കമാൻഡി...