Signal Messenger: വാട്ട്സ്ആപ്പ് അവരുടെ സ്വകാര്യതാ നയം പുതുക്കിയതിന് ശേഷം സാമൂഹ്യ മാദ്യമങ്ങളിലടക്കം പലരും മുന്നോട്ട് വയ്ക്കുന്ന ഒരു ആശയമാണ് വാട്ട്സ്ആപ്പിന് പകരം മറ്റേതെങ്കിലും മെസഞ്ചർ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക എന്നത്. സിഗ്നൽ എന്ന മെസഞ്ചർ ആപ്പിന്റെ പേരാണ് ഇത്തരത്തിൽ കൂടുതലായി ഉയർന്നു വരുന്നത്. മാതൃസ്ഥാപന ഫെയ്സ്ബുക്കുമായി വിവരം പങ്കിടുന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ചുകൊണ്ടാണ് വാട്സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയത്. “വാട്സ്ആപ്പ് ഒഴിവാക്കുക, സിഗ്നലിലേക്ക് മാറുക,” (Ditch WhatsApp, switch to Signal) എന്ന വഴിയാണ് വാട്സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയ ശേഷം പലരും സ്വീകരിച്ചത്. കൂടുതൽ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്നലിന്റെ സെർവറുകൾക്ക് അത് കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയും വന്നിരുന്നു. ഇത് കാരണം ഒടിപി നമ്പറുകൾ ലഭിക്കുന്നതിനടക്കം കാലതാമസവും വന്നുചേർന്നിരുന്നു. എന്നാൽ ഈ പ്രശ്നം പരിഹരിച്ചതായാണ് വിവരം. ടെസ്ല സിഇഒ എലോൺ മസ്ക് ‘സിഗ്നൽ ഉപയോഗിക്കുക’ എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതും സിഗ്നൽ ആപ്പ് ചർച്ചയാവാൻ കാരണമായി. എന്നാൽ എന്താണ് സിഗ്നൽ ആപ്പ് എന്ന് പലർക്കും സംശയം തോന്നുന്നുണ്ട...